പ്രവാസികളുടെ ഓണസദ്യ പൊടി പൊടിക്കാന്‍ നാടന്‍ പച്ചക്കറികള്‍, സൗദിയിലേക്ക് വിമാനം പറന്നു
റിയാദ്: സൗദിയിലെ ഓണാഘോഷം പൊടി പൊടിക്കാന്‍ നാടന്‍ നാടന്‍ പച്ചക്കറികളും പഴ വര്‍ഗങ്ങളും ചാര്‍ട്ടര്‍ വിമാനങ്ങളിലെത്തിച്ച് നെസ്റ്റോ സൂപ്പര്‍മാര്‍ക്കറ്റ്. 16 ടണ്‍ പച്ചക്കറികളും പഴ വര്‍ഗങ്ങളുമാണ് ഇന്ത്യയില്‍ നെസ്റ്റോ സൂപ്പര്‍ മാര്‍ക്കറ്റ് സൗദിയിലെത്തിച്ചത്. സ്‌പൈസ് ജെറ്റിന്റെ പ്രത്യേക കാര്‍ഗോ വിമാനത്തിലായിരുന്നു ഉത്പന്നങ്ങള്‍ എത്തിച്ചത്. ബുധനാഴ്ച മുതല്‍ ഇന്ത്യന്‍ പച്ചക്കറികള്‍ നെസ്റ്റോയുടെ സൂപ്പര്‍ മാര്‍ക്കറ്റ് വഴി ലഭ്യമാകും.

മുരിങ്ങ, വാഴക്ക, ചേമ്പ്, കൂര്‍ക്ക, കറിവേപ്പില, പപ്പായ, ഏത്തപ്പഴം, വാളന്‍പുളി, കരിമ്പ്, പടവലം, ഉള്ളി, ഞാലിപ്പൂവന്‍, കൈതച്ചക്ക, കോവക്ക, കുടംപുളി, പയര്‍, നെല്ലിക്ക, വെള്ളരി, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയ നാടന്‍ ഉത്പന്നങ്ങളാണ് സൗദിയിലേക്ക് എത്തിച്ചിരിക്കുന്നത്. ഓണ സദ്യ വിളമ്പുന്നതിനായി വാഴയിലയും എത്തിച്ചിട്ടുണ്ട്. പച്ചക്കറികള്‍ കൂടാതെ 22 വിഭവങ്ങളടങ്ങിയ സൗദ്യയും നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുക്കിയിട്ടുണ്ട്. സദ്യയുടെ ബുക്കിംഗിന് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications