കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊന്ന് കുഴിച്ച് മൂടിയതാര് ? സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ മൂന്ന് മാസം പഴക്കമുള്ള അസ്ഥികൂടം

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: പച്ചിലമരുന്നുകള്‍ ശേഖരിക്കാനായി തിരുനന്തപുരം കാട്ടാകടയില്‍ ഒരു വ്യക്തിയുടെ വസ്തുവില്‍ എത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന് കാഴ്ച കണ്ടത്. മണ്ണില്‍ പുതഞ്ഞ് ചിന്നിച്ചിതറിയ അസ്ഥികൂടം. ആരുടേതാണ് അസ്ഥികൂടം? വിവരമറിഞ്ഞ് കാട്ടകടയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് ആളുകള്‍ ഓടിക്കൂടി. നാട്ടുകാര്‍ വിവരമറിയിച്ച് പോലീസുമെത്തി.

നെടുമങ്ങാട് ഡിവൈഎസ്പി ബിജുമോന്‍, ആര്യനാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.അനില്‍കുമാര്‍, നെയ്യാര്‍ഡാം എസ്‌ഐ കിരണ്‍ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരുടേതാണ് ഈ അസ്ഥികൂടമെന്നും കൊന്ന് കുഴിച്ച് മൂടിയതാണോ എന്നും പോലീസ് അന്വേഷിക്കുകയാണ്. കൊലപാതകത്തിന് ശേഷം ഒഴിഞ്ഞ് കിടക്കുന്ന ഭൂമിയില്‍ കൊണ്ടുവന്ന് കുഴിച്ചിട്ടതാകാമെന്നാണ് പോലീസ് ശിക്കുന്നത്...

കണ്ടെത്തിയത്

കണ്ടെത്തിയത്

കണ്ടംതിട്ടയ്ക്കു സമീപം കളിവിളാകത്ത് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.

പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

അസ്ഥികൂടത്തിന് മൂന്നു മാസത്തോളം പഴക്കമുണ്ടെന്നാണ് നെയ്യാര്‍ഡാം പൊലീസ് പറയുന്നത്. അസ്ഥികൂടം പുരുഷന്റേതാകാനാണു സാധ്യത.

ദുരൂഹത

ദുരൂഹത

തലയോട്ടി, എല്ലിന്‍കഷണങ്ങള്‍ എന്നിവ പ്രദേശത്ത് ചിതറിയ നിലയിലായിരുന്നു. ഭൂമിയുടെ ഉടമസ്ഥനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്

കൊലപാതകം

കൊലപാതകം

വിശദമായ പരിശോധനയ്ക്കായി അസ്തികൂടം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.

അന്വേഷണം ആരംഭിച്ചു

അന്വേഷണം ആരംഭിച്ചു

പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂമിയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപകാലങ്ങളില്‍ ഈ പ്രദേശത്തു നിന്നു കാണാതായവരെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

English summary
Locals found three month old skeleton in Kattakada.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X