Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറളം ഫാമിൽ നാട്ടുകാരുടെ പ്രതിഷേധം; മൃതദേഹവുമായി എത്തിയ ആംബുലൻസ് തടഞ്ഞു

കണ്ണൂർ: ആറളം ഫാമിൽ നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് പ്രദേശവാസികൾ തടഞ്ഞു. സ്ഥലത്തെത്തിയ സിപിഎം നേതാവ് എംവി ജയരാജൻ ഉൾപ്പെടെയുള്ളവരെയാണ് നാട്ടുകാർ തടഞ്ഞത്. വനം മന്ത്രി എത്താതെ ഉള്ളിലേക്ക് കടയറ്റിവിടില്ലെന്ന നിലപാടിലാണ് നാട്ടുകൾ. റോഡ് ഉപരോധിച്ച നാട്ടുകാരെ പോലീസ് ബലം പ്രയോ​ഗിച്ചുനീക്കി.

ഇന്നലേയും വലിയ പ്രതിഷേധമാണ് നാട്ടുകാർ നടത്തിയത്. സബ് കലക്ടർ സ്ഥലത്തെത്തിയിട്ടും ആംബുലൻസ് കൊണ്ടുപോകാൻ പ്രതിഷേധക്കാർ അനുവദിച്ചിരുന്നില്ല. ആറളം ഫാമിനോട് ചേർന്നുള്ള വനമേഖലയിൽ തീപിടുത്തം ഉണ്ടായതിനെത്തുടർന്ന് തീയണയ്ക്കാൻ എത്തിയ ഫയർഫോഴ്‌സ് സംഘത്തെ പോലും പ്രതിഷേധക്കാർ കടത്തിവിട്ടിരുന്നില്ല.

protest2-1

വന്യമൃഗ ശല്യത്തിനെതിരെ ശക്തമായ നടപടി ഉണ്ടാകുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് നാട്ടുകാരുടെ നിലപാട്. ആറളം ഫാം പുനരധിവാസ മേഖലയാക്കിയതിനു ശേഷം ഇതുവരെ 16 ജീവനുകളാണ് പൊലിഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. ആന മതിൽ നിർമ്മിക്കുന്നതിലെ കാലതാമസമാണ് ജനവാസമേഖലയിലേക്ക് കാട്ടാനകൾ എത്താൻ കാരണമെന്നും നാട്ടുകാർ ആരോപിച്ചു.

ആറളം ഫാമിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരെയാണ് കഴിഞ്ഞ ദിവസം കാട്ടാന ചവിട്ടിക്കൊന്നത്. രാവിലെ കശുവണ്ടി ശേഖരിക്കാൻ പോകവെയായിരുന്നു ഇരുവർക്കും നേരെ കാട്ടാന ആക്രമണം ഉണ്ടായത്.

അതേസമയം കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ആകെ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ആദ്യഗഡുവായ 10 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ വിതരണം ചെയ്യാനും ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു.രാൾക്ക് 10 ലക്ഷം രൂപ വീതമാണ് വനം വകുപ്പിന്റെ നഷ്ടപരിഹാരം. ഇതിൽ അഞ്ച് ലക്ഷം രൂപ വീതമാണ് ആദ്യഗഡുവായി നൽകുക. അവസാന ഗഡുവും വൈകാതെ നൽകും.

അതേസമയം മന്ത്രി എ കെ ശശീന്ദ്രൻ തിങ്കളാഴ്ച ഉച്ചക്ക് ശേഷം ആറളം ഫാം സന്ദർശിക്കുമെന്നാണ് വിവരം. തുടർന്ന് ആറളം ഗ്രാമപഞ്ചായത്തിൽ മന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും. രാവിലെ ഉദ്യോഗസ്ഥതലത്തിലുള്ള യോഗം ജില്ലാ കലക്ടർ വിളിച്ചിട്ടുണ്ട്. ആറളം ഫാമിലെ പുനരധിവാസ മേഖലയിലെ 13ാം ബ്ലോക്കിലും ഫാമിലും നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനകളെ വന്യജീവി സങ്കേതത്തിലേക്ക് തുരത്താനുള്ള നടപടി ശക്തമാക്കാൻ വനം വകുപ്പിന് ദുരന്ത നിവാരണ സമിതി യോഗം നിർദേശം നൽകി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+