കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ പഞ്ചായത്തുകളിലും കേരള മാതൃകയിൽ സാമൂഹ്യ അടുക്കളകൾ വേ​ണം; കേന്ദ്രത്തിന് നിവേദനവുമായി ഡിവൈഎഫ്ഐ

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസിന്‍റെയും ലോക്ക് ഡൗണിന്‍റെയും പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാറിന് നിവേദനം സമര്‍പ്പിച്ച് ഡിവൈഎഫ്ഐ. കോവിഡ്കാല സാമ്പത്തിക ഞെരുക്കം കാരണമായെടുത്ത് ജോലിയിൽ നിന്നും പിരിച്ചുവിടാൻ പാടില്ല. അതിഥി തൊഴിലാളികൾക്ക വേണ്ടി എല്ലാ താമസസൗകര്യവും ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണം എന്ന് തുടങ്ങിയ ആവശ്യങ്ങളാണ് നിവേധനത്തിലൂടെ സംഘടന കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത്.

കേന്ദ്ര സർക്കാറിനു ഡിവൈഎഫ്ഐ സമർപ്പിച്ച നിവേദനത്തിലെ പ്രധാന ആവശ്യങ്ങൾ...

1) കോവിഡ്കാല സാമ്പത്തിക ഞെരുക്കം കാരണമായെടുത്ത് ജോലിയിൽ നിന്നും പിരിച്ചുവിടാൻ പാടില്ല.

2) എല്ലാ തൊഴിലാളികൾക്കും ലോക്ക്ഡൗൺ കാലത്ത് വേതനം
ഉറപ്പുവരുത്തണം.

3) രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും ഏറ്റവും കുറഞ്ഞത് 35കിലോ ഭക്ഷ്യധാന്യങ്ങൾ സൗജന്യ റേഷനായി നൽകണം.

dyfi

4) എല്ലാ പഞ്ചായത്തുകളിലും കേരള മാതൃകയിൽ സാമൂഹ്യ അടുക്കളകൾ സ്ഥാപിക്കണം.

5) എല്ലാ പഞ്ചായത്തുകളിലും വീടില്ലാതെ തെരുവിൽ കഴിയുന്നവരെ പാർപ്പിക്കുവാൻ റിലീഫ് ക്യാമ്പുകൾ സ്ഥാപിക്കണം .

6) എല്ലാ സംസ്ഥാനങ്ങൾക്കും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുകയും ആവശ്യമായ ഫണ്ട് അവിടെ നൽകുകയും ചെയ്യണം.

7) ജി.എസ് .ടി ഇനത്തിൽ സംസ്ഥാനങ്ങൾക്ക് നൽകാനുള്ള പണം ഉടൻ തന്നെ നൽകാൻ കേന്ദ്ര സർക്കാർ തയ്യറാകണം.

8)രോഗ പരിശോധന കൂടുതൽ വ്യാപകവും ദ്രുതഗതിയിലുമാക്കണം.

9) ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷാ വസ്ത്രങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിച്ചു നൽകണം.

10) അതിഥി തൊഴിലാളികൾക്ക വേണ്ടി എല്ലാ താമസസൗകര്യവും ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണം.

11) അതിഥി തൊഴിലാളികൾക്ക് സ്വദേശത്ത് തിരിച്ചുപോകുവാൻ പ്രത്യേക തീവണ്ടി സർവീസുകൾ ആരംഭിക്കണം.

12) വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരിച്ചു.കൊണ്ടു വരാൻ സംവിധാനങ്ങൾ ഒരുക്കണം.

13) ലോക്ഡൗൺ കാലത്ത് ഗാർഹിക പീഡനത്തിന് ഇരയാവുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഹായം ല്യഭ്യമാക്കുവാൻ ജില്ലാ തലങ്ങളിൽ ഹെൽപ്പ് ലൈൻ സ്ഥാപിക്കണം.

14) ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ മുഴുവൻ പേർക്കും മിനിമം കൂലി ഈ കാലയളവിലേക്ക് നൽകണം.

മധ്യപ്രദേശില്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്; ഭരണം തിരികെ പിടിക്കാം,സിന്ധ്യക്ക് തിരിച്ചടിയും നല്‍കാംമധ്യപ്രദേശില്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്; ഭരണം തിരികെ പിടിക്കാം,സിന്ധ്യക്ക് തിരിച്ചടിയും നല്‍കാം

 മോദിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം തുറന്ന് പറഞ്ഞ് പ്രശാന്ത് കിഷോര്‍; ഒപ്പം കരുത്തും, ഇനി ഒന്നിക്കില്ല മോദിയുടെ ഏറ്റവും വലിയ ദൗര്‍ബല്യം തുറന്ന് പറഞ്ഞ് പ്രശാന്ത് കിഷോര്‍; ഒപ്പം കരുത്തും, ഇനി ഒന്നിക്കില്ല

English summary
lock down: Dyfi Petition to Prime Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X