കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിയും തെറിവിളിയും, സ്റ്റേഷനില്‍ എത്തിച്ച് നിക്കര്‍ ഊരാനും പോലിസിന്‍റെ ശ്രമം- യുവാവിന്‍റെ കുറിപ്പ്

Google Oneindia Malayalam News

കൊച്ചി: കോവിഡിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ സംസ്ഥാനത്തും ശക്തമായി നടപ്പിലാക്കി വരികയാണ്. അനാവശ്യമായി പുറത്തിറങ്ങിയ നിരവധിയാളുകള്‍ക്കെതിരെയാണ് ഈ ദിവസങ്ങളില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ചിലയിടങ്ങളിലെങ്കിലും പോലീസ് അപമര്യാദയായി പെരുമാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.

ഇത്തരത്തില്‍ പോലീസില്‍ നിന്നും നേരിടേണ്ടി വന്ന ഒരു ദുരനുഭവം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാമ് ഇസ്ഹാഖ് എസ് ഖാന്‍ എന്ന യുവാവ്. പച്ചക്കറിയും ബിസ്‌കറ്റും വാങ്ങി വരികയായിരുന്ന തന്നെ പൊലീസ് വണ്ടി വട്ടമിട്ട് നിര്‍ത്തി ഒന്നും ചോദിക്കാതെ മര്‍ദ്ദിക്കുകയായിരുന്നെന്ന് യുവാവ് പറയുന്നു. സ്റ്റേഷനില്‍ എത്തിയതിന് പിന്നാല അസഭ്യവര്‍ഷവും തന്റെ നിക്കര്‍ ഊരാന്‍ പൊലീസ് ശ്രമിച്ചെന്നുമാണ് ഇയാള്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

പോലീസ് അതിക്രമങ്ങള്‍

പോലീസ് അതിക്രമങ്ങള്‍

കൊറോണക്കാലത്തെ പോലീസ് അതിക്രമങ്ങള്‍

ചന്തിക്ക് അടിയും കൊണ്ട് 6 മണിക്കൂര്‍ സെല്ലിലും കിടന്ന് കഷ്ടപ്പെട്ട് ഞാന്‍ മേടിച്ചു കൊണ്ട് വന്ന പച്ചക്കറികള്‍ ആണിത്.
ഇനിയങ്ങോട്ട് മീനും ഇറച്ചിയും കിട്ടാത്ത സാഹചര്യത്തില്‍ കുറച്ചു പച്ചക്കറി മേടിക്കാന്‍ ഇറങ്ങിയതാണ് ഞാന്‍ . പച്ചക്കറിയും കുറച് ബിസികറ്റുംവാങ്ങി സ്‌കൂട്ടറില്‍ തിരിച്ചു വരവേ അപ്രതീക്ഷിതമായി പോലീസ് വണ്ടി മുന്നില്‍ വട്ടമിട്ടു നിര്‍ത്തി. എവിടെ പോകുവാട കോപ്പേ എന്ന ചോദ്യത്തിന് മറുപടി പറയുംമുന്നേ കിട്ടി, ചന്ദിക്ക് രണ്ടടി.

പിടിച്ചു ജീപ്പില്‍ കേറ്റ്

പിടിച്ചു ജീപ്പില്‍ കേറ്റ്

അടി കൊണ്ടിട്ട് രോഷം കൊണ്ട ഞാന്‍ പറഞ്ഞു എന്നെ അടിക്കാന്‍ ഇവിടെ ആര്‍ക്കും അവകാശം ഇല്ല , ഞാന്‍ പച്ചക്കറി മേടിക്കാന്‍ പോയതാണ്. ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍ . എസ്ഐ മൊഴിഞ്ഞു ' ഇവനെ പിടിച്ചു ജീപ്പില്‍ കേറ്റ് , കേസ് എടുത്ത് റിമാന്‍ഡ് ചെയ്യാം, ഇവന്‍ ഈ ഇടക്ക് ഒന്നും പുറത്തിറങ്ങില്ല. ' എന്നെ വലിച്ചു ജീപ്പില്‍ കേറ്റി വണ്ടി നൂറു നൂറില്‍ പോലീസ് സ്‌റ്റേഷനിലേക്ക്.
പോണ വഴിയേ കാണുന്ന എല്ലാവരോടും അസഭ്യ വര്‍ഷം തന്നെ ആയിരുന്നു.

മാസ്‌ക് ആവശ്യപ്പെട്ടു

മാസ്‌ക് ആവശ്യപ്പെട്ടു

(പ്രതീകാത്മ ചിത്രം)

പോലീസ് സ്‌റ്റേഷന്‍ എത്തിയപ്പോള്‍ തന്നെ ഞാന്‍ മാസ്‌ക് ആവശ്യപ്പെട്ടു. മാസ്‌കും ഇട്ട് സ്‌റ്റേഷനിലേക്ക് കേറി.പിന്നീട് അങ്ങോട്ട് എന്റെ നേരേ ചീത്തവിളിയായി. ഒടുവില്‍ സഹിക്കാനാകാതെ ഒരു ഏമാന്റെ അസഭ്യവര്ഷത്തോട് ഞാന്‍ പ്രതികരിച്ചു . അതോടെ സിറ്റുവേഷന്‍ ആകെമാറി. നിക്കറില്‍ നിന്ന എന്റെ നിക്കര്‍ വലിച്ച് ഊരാന്‍ ഉള്ള ശ്രമം തുടങ്ങി. പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട് എങ്കിലും പറയാതെ വയ്യ ഉണ്ടക്കിട്ട് പിടിക്കാന്‍ ഉള്ള ശ്രമവും തുടങ്ങി. എന്റെ ഷര്‍ട്ടും വലിച്ചു കീറി ഉള്ള മാസ്‌കും പറിച്ചു കളഞ്ഞു സെല്ലില്‍ കൊണ്ടിട്ടു.

മണിക്കൂര്‍ ഒന്ന് രണ്ടായി

മണിക്കൂര്‍ ഒന്ന് രണ്ടായി

പച്ചക്കറികട വളരെ അടുത്തായതിനാല്‍ ഫോണ്‍ എടുത്തിട്ടുണ്ടായിരുന്നില്ല. ദേ വരുന്നു എന്ന് പറഞ്ഞു ഇറങ്ങിയതാണ്. മണിക്കൂര്‍ ഒന്ന് രണ്ടായി ഇതുവരെ ഞാന്‍ എവിടെ എന്നതിന് എന്റെ വീട്ടുകാര്‍ക്ക് യാതൊരു അറിവുമില്ല. ഉച്ചക്ക് ഭക്ഷണവും വച്ച് കാത്തിരിക്കുന്ന ഉമ്മ ബാപ്പ എന്റെ ഭാര്യ . ഞാന്‍ ഇവിടെ സ്‌റ്റേഷനില്‍ ഉണ്ടെന്ന വിവരം വീട്ടുകാരെ അറിയിക്കാന്‍ ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും ആരും ചെവികൊണ്ടില്ല. ഈ ആശങ്കകള്‍ എന്നെ ഭ്രാന്ത് പിടിപ്പിച്ചു. ആ സെല്ലിനുള്ളില്‍ അലമുറയിട്ട് കരഞ്ഞു.

കഞ്ചാവുകാരനും ആക്കി

കഞ്ചാവുകാരനും ആക്കി

വീണ്ടും ഒന്ന് രണ്ടു മണിക്കൂര്‍ വളരെ ബദ്ധപ്പെട്ട് തള്ളിനീക്കി. ഇതിനിടെ ജീവിതത്തില്‍ ഇന്നേവരെ മദ്യമോ ലഹരിയോ ഉപയോഗിക്കാത്ത എന്നെ പിടിച്ചു കഞ്ചാവുകാരനും ആക്കി.
കുറേ ഏമാന്മാര്‍ ശവത്തില്‍ കുത്തും പോലെ ഉള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു , നിനക്ക് ഇപ്പോ സ്വാതത്ര്യം കിട്ടിയല്ലോ അല്ലേ ? പോയി മനുഷ്യാവകാശ കമ്മീഷനില്‍ കേസ് കൊടുക്കു കാണട്ടെ. അങ്ങനെയൊക്കെ .

റിമാന്‍ഡ് ചെയ്‌തേനേ

റിമാന്‍ഡ് ചെയ്‌തേനേ

ഉച്ചഭക്ഷണം കഴിക്കാതെയും വെള്ളം പോലും കുടിക്കാതെയും സമയം വളരെ പതുക്കെ നീങ്ങി കൊണ്ടിരുന്നു. ഒടുവില്‍ മണിക്കൂറുകള്‍ക്കു ശേഷം പോലീസ് എന്റെ രക്ഷിതാവിന്‍റെ നമ്പര്‍ വാങ്ങി ബാപ്പയെ വിളിച്ചു വരുത്തി. ബാപ്പ റിട്ടയേര്‍ഡ് ഡെപ്യൂട്ടി കളക്ടര്‍ ആയതിന്റെ പരിഗണനയില്‍ മാത്രം പിന്നെയും മണിക്കൂറുകള്‍ക്കു ശേഷം എനിക്ക് ജാമ്യം ലഭിച്ചു, വിട്ടയച്ചു. അല്ലാത്ത പക്ഷം കേസ് എടുത്ത് റിമാന്‍ഡ് ചെയ്‌തേനേ. 21 ദിവസത്തെ ക്വാറന്‍റൈ്ന‍, പച്ചക്കറി വാങ്ങാന്‍ പുറത്തു പോയതിന്റെ പേരില്‍ ഞാന്‍ ജയിലില്‍ കഴിക്കേണ്ടി വന്നേനെ

ഒരു ജനതയ്ക്ക് വേണ്ടി പ്രയത്‌നിക്കുമ്പോള്‍

ഒരു ജനതയ്ക്ക് വേണ്ടി പ്രയത്‌നിക്കുമ്പോള്‍

പറഞ്ഞു വന്നത് ഇത്രയേ ഉള്ളു. നമ്മുടെ ഇടതു സര്‍ക്കാരും ആരോഗ്യ മേഖലയും രാപകലില്ലാതെ ഒരു ജനതയ്ക്ക് വേണ്ടി പ്രയത്‌നിക്കുമ്പോള്‍ . ഒരു വിഭാഗം പോലീസ് കാരുടെ തെമ്മാടിത്തരം അവശ്യ സാധങ്ങള്‍ വാങ്ങാന്‍ ഇറങ്ങുന്നവരെ വല്ലാണ്ട് പാനിക്ക് ആക്കുന്നുണ്ട് : ബാപ്പയുടെ പുതിയ സ്‌കൂട്ടര്‍ ഇനി 21 ദിവസം കഴിഞ്ഞേ ലഭിക്കുള്ളു.
Police station -kottiyam

 കോവിഡിനിടയിലും തലവേദന ഒഴിയാതെ യദ്യൂരപ്പ: രാജി ഭീഷണി മുഴക്കി ആരോഗ്യ മന്ത്രി, മുന്‍ വിമതന് തിരിച്ചടി കോവിഡിനിടയിലും തലവേദന ഒഴിയാതെ യദ്യൂരപ്പ: രാജി ഭീഷണി മുഴക്കി ആരോഗ്യ മന്ത്രി, മുന്‍ വിമതന് തിരിച്ചടി

 ലോക്ക് ഡൗണ്‍: കലാകാരന്മാര്‍ക്ക് അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കാന്‍ നടപടി തുടങ്ങിതായി മന്ത്രി ലോക്ക് ഡൗണ്‍: കലാകാരന്മാര്‍ക്ക് അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കാന്‍ നടപടി തുടങ്ങിതായി മന്ത്രി

English summary
lock down; Izahaq S Khan against kerala police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X