കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗൺ പിൻവലിച്ചേക്കും; 3 ഘട്ടം!! വിശദമായ മാർഗരേഖ ഇങ്ങനെ!! കേരളം നാളെ നിലപാട് അറിയിക്കും

  • By Desk
Google Oneindia Malayalam News

ദില്ലി; രാജ്യത്ത് 4,421 പേർക്കണ് ഇപ്പോൾ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച മാത്രം 354 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിലും രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്നാണ് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ
കൊവിഡ് വ്യാപനം തടയുന്നതിന് ഏപ്രിൽ 14 ന് ശേഷം വീണ്ടും ലോക്ക് ഡൗൺ നീട്ടിയെക്കുമെന്ന സൂചനയാണ് കേന്ദ്ര സർക്കാർ നൽകുന്നത്.

വിവിധ സംസ്ഥാന സർക്കാരുകൾ ലോക് ഡൗൺ നീട്ടണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ നീക്കിയാൽ അതീവ ഗുരുതരമാകും സ്ഥിതിയെന്നാണ് സംസ്ഥാനങ്ങൾ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 15 മുതൽ മൂന്ന് ഘട്ടമായി ലോക്ഡൗൺ പിൻലിക്കണമെന്നാണ് കേരള സർക്കാരിന്റെ കർമ്മ സമിതി റിപ്പോർട്ടിൽ പറയുന്നത്.

ലോക്ക് ഡൗൺ നീട്ടണമെന്ന്

ലോക്ക് ഡൗൺ നീട്ടണമെന്ന്


കൊവിഡ് ഭീതി ഒഴിയാത്ത സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടണമെന്നാണ് ചില സംസ്ഥാനങ്ങളുടെ നിലപാട്. ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്ര, രാജസ്ഥാൻ, തെലങ്കാന, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ലോക്ക് നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കർശന നിയന്ത്രണങ്ങൾ

കർശന നിയന്ത്രണങ്ങൾ

അതേസമയം ലോക്ക് ഡൗൺ പിൻവലിക്കുകയാണെങ്കിൽ തന്നെ കർശന നിയന്ത്രണങ്ങൾ നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾ പറയുന്നു. രോഗവ്യാപനം കൂടുതൽ ഉള്ള മേഖലകളെ തരംതിരിച്ച് അവിടെ സമ്പൂർണ അടച്ച് പൂട്ടൽ തുടരണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്.

ചെറിയ ഇളവുകൾ

ചെറിയ ഇളവുകൾ

മാത്രമല്ല ബാക്കിയുള്ള സ്ഥലങ്ങളിൽ ചെറിയ ഇളവുകൾ മാത്രമേ ഈ സാഹചര്യത്തിൽ നടത്താവൂയെന്നും ഇവർ പറയുന്നു. നിലവിൽ സമൂഹ വ്യാപനത്തിന് സാധ്യത ഉണ്ടെന്ന് എയിംസിലെ ചില ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ സമൂഹ വ്യാപനം ഇല്ലെന്ന് ഉറപ്പാക്കാൻ റാൻഡം ടെസ്റ്റ് നടത്തും.

റാന്റം ടെസ്റ്റുകൾ

റാന്റം ടെസ്റ്റുകൾ

ദില്ലി, നിസാമുദ്ദീൻ എന്നിവിടങ്ങളിൽ റാന്റം ടെസ്റ്റുകൾനടത്തും. ദില്ലിയിൽ മാത്രം ഏകദേശം ഒരു ലക്ഷത്തോളം പേർക്ക് ടെസ്റ്റ് നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്ൻ അറിയിച്ചി്ടുണ്ട്.

തിരുമാനം നാളെ

തിരുമാനം നാളെ

ലോക്ക് ഡൗൺ പിൻവലിക്കുന്നത് സംബന്ധിച്ച് കേരളം നാളെ തിരുമാനം അറിയിക്കും. ഇത് സംബന്ധിച്ച് നാളെ സർക്കാർ തിരുമാനം അറിയിക്കുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചു. കേരളത്തിൽ നിലവിൽ 327 കേസുകളാണ് ഉള്ളത്. രണ്ട് പേർ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് മരിച്ചിരുന്നു.

മൂന്ന് ഘട്ടമായി

മൂന്ന് ഘട്ടമായി

അതേസമയം ഏപ്രിൽ 15 മുതൽ മൂന്ന് ഘട്ടമായി ലോക്ക് ഡൗൺ പിൻവലിക്കണമെന്നാണ് വിദഗ്ദ സമിതി നിർദ്ദേശം. ഓരോ ദിവസത്തേയും കേസുകളും വ്യാപന രീതികളും അടിസ്ഥാന മാനദണ്ഡമാക്കും. രോഗവ്യാപനം കൂടിയാൽ ഉടൻ നിയന്ത്രണം കടുപ്പിക്കണമെന്ന് ജനങ്ങളെ അറിയിക്കും.

 ഒന്നാം ഘട്ട മാർഗരേഖ

ഒന്നാം ഘട്ട മാർഗരേഖ

ഒരാഴ്ച ഒരു കേസുകളും റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിൽ ആദ്യ ഘട്ടം തുടങ്ങും. ഇവിടെ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 10 ശതമാനത്തിൽ കൂടരുത്. ജില്ലയിൽ ഒരു ഹോട്ട് സ്പോട്ടും പാടില്ല. നിലവിൽ കേരളത്തിൽ എല്ലാ ജില്ലകളിലും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 രണ്ടാം ഘട്ടത്തിനുള്ള മാഗരോഖ

രണ്ടാം ഘട്ടത്തിനുള്ള മാഗരോഖ

14 ദിവസത്തിനുള്ളിൽ ഒരു പുതിയ കേസ് പോലും ഉണ്ടാകരുത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം അഞ്ച് ശതമാനത്തിൽ കൂടരുത്. ഒരു കൊവിഡ് ഹോട്ട്സ്പോട്ട് പോലും പാടില്ല. രാജ്യത്ത് 272 ജില്ലകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

 ഹോട്ട് സ്പോട്ടുകൾ പാടില്ല

ഹോട്ട് സ്പോട്ടുകൾ പാടില്ല

മൂന്നാം ഘട്ടം പ്രകാരം 14 ദിവസത്തിനിടെ ഒരു കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്യാൻ പാടില്ല. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ച് ശതമാനത്തിൽ താഴെയാകണം. മാത്രമല്ല സംസ്ഥാനത്ത് എവിടേയും ഒരു ഹോട്ട് സ്പോട്ടുകൾ പോലും പാടില്ല.

English summary
lock down will be withdrawn in 3 stages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X