കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജില്ലകള്‍ക്കുള്ളില്‍ ബസ് സര്‍വ്വീസ്; ഓട്ടോയും ടാക്‌സിയും ഓടും; പക്ഷെ അതിര്‍ത്തി ലംഘിച്ചാല്‍?

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടിയിരിക്കുകയാണ്. പുതിയ ഇളവുകളോടെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. പിന്നാലെ സംസ്ഥാനവും പുതുക്കിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

പുതുക്കിയ ഇളവുകള്‍ പ്രകാരം സംസ്ഥാനത്ത് ജില്ലകള്‍ക്കുള്ളില്‍ നിബന്ധനകളോടെ പൊതു ഗതാഗതം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജലഗതാഗതത്തിന് അടക്കം അനുമതിയുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളിലൊഴികെ ജില്ലകള്‍ക്കുള്ളിലെ വാഹനങ്ങളുടേയും ആളുകളുടേയും സഞ്ചാരത്തിന് തടസ്സങ്ങളുണ്ടാവില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

രണ്ട് ദിവസത്തെ ഇടവേള; പ്രിയങ്കാഗാന്ധിയുടെ ആവശ്യം അംഗീകരിച്ച് യോഗിയുടെ കത്ത്; പച്ചകൊടിരണ്ട് ദിവസത്തെ ഇടവേള; പ്രിയങ്കാഗാന്ധിയുടെ ആവശ്യം അംഗീകരിച്ച് യോഗിയുടെ കത്ത്; പച്ചകൊടി

50 ശതമാനം യാത്രക്കാര്‍

50 ശതമാനം യാത്രക്കാര്‍

ബസുകളില്‍ ഇരിപ്പിട ശേഷിയുടെ 50 ശതമാനം മാത്രമെ യാത്രക്കാരെ അനുവദിക്കുകയുള്ളു. വാഹനങ്ങളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദനീയമല്ല. കണ്ടെയിന്‍മെന്റ് സോണുകളിലേക്കും അവിടുന്ന് പുറത്തേക്കും യാത്ര അനുവദിക്കില്ല. അത്തരത്തില്‍ പോകുന്നവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കും. അധികൃതരുടെ അനുവാദമുണ്ടെങ്കില്‍ ഇത് ബാധകമല്ല.

 അന്തര്‍ജില്ലാ യത്ര

അന്തര്‍ജില്ലാ യത്ര

സംസ്ഥാനത്തിനകത്ത് അന്തര്‍ജില്ലാ യത്രയ്ക്ക് പൊതുഗതാഗതമുണ്ടാവില്ല. അതേസമയം പകല്‍ സമയങ്ങളില്‍ പാസ് നിര്‍ബന്ധമല്ല. രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഏഴ് വരെ യാത്രക്ക് പാസ് വേണ്ടാത്തത്. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈയ്യില്‍ കരുതണം. ഒപ്പം കൊറോണ നിര്‍വ്യാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍, അവശ്യ സേവനങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാര്‍, എന്നിവര്‍ക്ക് അന്തര്‍ജില്ലാ യാത്രക്ക് സമയപരിധിയില്ല.

 യാത്ര പാസ്

യാത്ര പാസ്

ഇലക്ട്രീഷന്മാരും മറ്റു ടെക്‌നീഷ്യന്മാരും ട്രേഡ് ലൈസന്‍സിന്റെ കോപ്പി കൈയ്യില്‍ കരുതണം. ജോലി ആവശ്യങ്ങള്‍ക്കായി സ്ഥിരമായി ദൂരെയുള്ള ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവര്‍ പ്രത്യേകം യാത്ര പാസ് പൊലീസ് സ്റ്റേഷനില്‍ നിന്നോ ജില്ലാ കളക്ടറില്‍ നിന്നോ വാങ്ങണം. സമീപമല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നവര്‍ക്കും പാസ് വാങ്ങണം. അവശ്യ സര്‍വ്വീസിലെ ജീവനക്കാര്‍ക്ക് ഇത് ബാധകമല്ല.

 ചക്ര വാഹനം

ചക്ര വാഹനം


കണ്ടെയ്‌നര്‍ സോണുകളില്‍ പ്രവേശിക്കുന്നതിന് കൂടുതല്‍ ശക്തമായ നിരീക്ഷണമുണ്ടാവും. ലോക്ക്ഡൗണ്‍ കാരണം വിവിധ ജില്ലകളില്‍ കുടുങ്ങിയവരേയും തിരികെ കൊണ്ടുവരാന്‍ അനുമതി നല്‍കും. ഇരുചക്ര വാഹനങ്ങളില്‍ സാധാരണ നിലയില്‍ ഒരാള്‍ക്കും കുടുംബാംഗമാണെങ്കില്‍ രണ്ട് പേര്‍ക്കും യാത്ര ചെയ്യാം.

ഓട്ടോറിക്ഷ

ഓട്ടോറിക്ഷ

സ്വകാര്യ വാഹനങ്ങള്‍, ടാക്‌സി, ഉള്‍പ്പെടെയുള്ള നാല് ചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ട് പേര്‍ക്ക് കൂടി യാത്ര ചെയ്യാം. കുടുംബാംഗമാണെങ്കില്‍ മൂന്ന്് പേര്‍ക്ക് യാത്ര ചെയ്യാം. ഓട്ടോറിക്ഷകളില്‍ ഒരാള്‍ക്കും കുടുംബമാണെങ്കില്‍ മൂന്ന് പേര്‍ക്കും യാത്ര ചെയ്യാം.

English summary
Lockdown 4.0: Allow Bus Services Within Districts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X