കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യശാലകളും ബാര്‍ബര്‍ ഷോപ്പുകളും ബുധനാഴ്ച്ച തുറക്കും; എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: നാലം ഘട്ട ലോക്ക് ഡൗണിലെ ഇളുവുകളും നിയന്ത്രണങ്ങലും സംബന്ധിച്ചുള്ള സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ തീരുമാനമായി. മദ്യശാലകള്‍ തുറക്കാനും എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ വീണ്ടും മാറ്റിവെക്കാനും തീരുമാനിച്ചു. നാലാം ഘട്ട ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന അവലോകന യോഗമാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്‌.

Recommended Video

cmsvideo
ബാര്‍ബര്‍ ഷോപ്പുകളില്‍ മുടിവെട്ടാന്‍ മാത്രം അനുമതി | Oneindia Malayalam

മദ്യശാലകള്‍ ബുധനാഴ്ച മുതല്‍ തുറക്കാനാണ് തീരുമാനം. ബെവ്‌കോ ഔട്ട്‌ലറ്റുകളാണ് തുറക്കുന്നത്‌. ബാറുകളിലെ പാഴ്‌സല്‍ കൗണ്ടറും ബുധനാഴ്ച മുതല്‍ തുറക്കും. ക്ലബുകൾക്കും മദ്യവിൽപ്പനക്ക് അനുമതി നൽകിയേക്കുമെന്നാണ് വിവരം. മദ്യം വാങ്ങാനുള്ള ടോക്കണുകള്‍ മൊബാല്‍ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനായി വിവിധ സമയങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കും. കൂടുതല്‍ വിശദാശംങ്ങളും ഇങ്ങനെ..

മദ്യം നല്‍കുക

മദ്യം നല്‍കുക

ടോക്കണിലെ ക്യആര്‍കോഡ് ബീവറേജസ് ഷോപ്പില്‍ സ്കാന്‍ ചെയ്തശേഷമായിരിക്കും മദ്യം നല്‍കുക. വാങ്ങിക്കുന്ന മദ്യത്തിന്‍റെ അളവിന് നിയന്ത്രണമുണ്ടാവും. മൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്താല്‍ അടുത്തുള്ള ഷോപ്പുകളും തിരക്ക് കുറഞ്ഞ ഷോപ്പുകളും തിരഞ്ഞെടുക്കാന്‍ സാധിക്കും. ബവ്കോയ്ക്കും കൺസ്യൂമർഫെഡിനും 301 ഷോപ്പുകളാണുള്ളത്.

പരീക്ഷകള്‍

പരീക്ഷകള്‍


മെയ് 31- വരെ സ്കൂളുകൾ അടച്ചിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ലോക്ക് ഡൗൺ മാനദണ്ഡത്തില്‍ വ്യക്തമാക്കിയിരുന്നു. അതിനാലാണ് 26-ന് തുടങ്ങാനിരുന്ന എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവക്കാന്‍ തീരുമാനിച്ചത്.

ബാര്‍ബര്‍ ഷോപ്പുകൾ

ബാര്‍ബര്‍ ഷോപ്പുകൾ

ബാര്‍ബര്‍ ഷോപ്പുകൾ തുറക്കാനും സംസ്ഥാന സര്‍ക്കാര്‍ അനുമതി നൽകും. എന്നാല്‍ കര്‍ശന സുരക്ഷാ നിയന്ത്രണങ്ങളോടെയാവും ഇവയുടെ പ്രവര്‍ത്തനം. ബാര്‍ബര്‍ ഷോപ്പുകള്‍ക്കുള്ള പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയേക്കും. ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാനായി മാത്രമായിരിക്കും അനുമതി നല്‍കുക. ഫേഷ്യല്‍ പോലുള്ള അനുവദിക്കില്ല, ബ്യൂട്ടി പാര്‍ലറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടില്ല.

സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ മെയ് 31 വരെ ലോക്ക് ഡൗൺ നീട്ടാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പുതുക്കിയ മാർഗ നിർദ്ദേശങ്ങൾ പ്രകാരം റെഡ്,ഓറഞ്ച് , ഗ്രീൻ സോണുകൾ ഇനി സംസ്ഥാനങ്ങൾക്ക് തിരുമാനിക്കാമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

രാജ്യാന്തര-ആഭ്യന്തര വിമാന സർവ്വീസ്

രാജ്യാന്തര-ആഭ്യന്തര വിമാന സർവ്വീസ്

പുതുക്കിയ മാർഗരേഖ പ്രകാരം രാജ്യാന്തര-ആഭ്യന്തര വിമാന സർവ്വീസുകൾക്ക് മെയ് 31 വരെ വിലക്കുണ്ട്. നേരത്തേ മെയ് 18 മുതൽ വിമാന സർവ്വീസുകൾ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിമാനകമ്പനികൾ ബുക്കിംഗും തുടങ്ങിയിരുന്നു. എന്നാൽ ഇനിയും വിലക്കുകൾ തുടരാനാണ് സർക്കാർ തിരുമാനം. മെയ് 31 വരെ മെട്രോ സർവ്വീസുകൾക്കും വിലക്കുണ്ട്.

 വുഹാന്‍ ലാബ് തിയറി ഇനിയില്ല, തെളിവില്ലെന്ന് യുഎസ്, പക്ഷേ.... പോമ്പിയോ പറയുന്നു, ചൈനയില്‍ തന്നെ!! വുഹാന്‍ ലാബ് തിയറി ഇനിയില്ല, തെളിവില്ലെന്ന് യുഎസ്, പക്ഷേ.... പോമ്പിയോ പറയുന്നു, ചൈനയില്‍ തന്നെ!!

നാലാംഘട്ട ലോക്ക്ഡൗണ്‍: പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നത് സാഹചര്യം പരിശോധിച്ച് മാത്രംനാലാംഘട്ട ലോക്ക്ഡൗണ്‍: പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നത് സാഹചര്യം പരിശോധിച്ച് മാത്രം

English summary
Lockdown 4.0; liquors stores to open by wednesday, examinations posponed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X