കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലാംഘട്ട ലോക്ക്ഡൗണ്‍: പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നത് സാഹചര്യം പരിശോധിച്ച് മാത്രം

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിയുടെ ഭാഗമായി രാജ്യത്തേര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലാണ്. നാലാംഘട്ട ലോക്ക്ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ന് പുറത്തിറങ്ങും.

എന്നാല്‍ നാലാംഘട്ട് ലോക്ക്ഡൗണിന്റെ ഭാഗമായി കേന്ദ്രം അനുവദിച്ചിട്ടുള്ള യാത്ര ഇളവുകള്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം മാത്രമെ നടപ്പിലാക്കുകയുള്ളുവെന്ന്് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. സാഹചര്യം പരിശോധിച്ച ശേഷം മാത്രമെ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.മാതൃഭൂമി ന്യൂസിനോടായിരുന്നു മന്ത്രിയുടെ പ്രതികരണം.

bus

'ജില്ലയ്ക്കുള്ളില്‍ ബസ് സര്‍വ്വീസ് തുടങ്ങുന്നത് അടക്കം പരിശോധനയ്ക്ക് ശേഷമായിരിക്കും. കെഎസ്ആര്‍ടിസി ജില്ലാ സര്‍വ്വീസുകള്‍ ഓടിക്കുന്നത് പരിഗണനയിലുണ്ട്. ടാക്‌സി സര്‍വ്വീസുകളില്‍ ഒരു യാത്രക്കാരന്‍ മാത്രമായി പരിമിതപ്പെടുത്തും.' മന്ത്രി വ്യക്തമാക്കി.

അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകളേക്കാള്‍ സംസ്ഥാനം ട്രെയിന്‍ സര്‍വ്വീസുകളാണ് ആവശ്യപ്പെടുന്നത്. 250 ബസുകളേക്കാള്‍ നല്ലത് ട്രെയിന്‍ സര്‍വ്വീസുകളാണ്. ബസുകള്‍ ഉണ്ടാവുമ്പോള്‍ പല സ്റ്റോപ്പുകളിലും നിര്‍ത്തേണ്ടി വരും. ട്രെയിന്‍ ആവുമ്പോള്‍ അതിന് പരിധിയുണ്ടെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്ത് 20 പേരില്‍ താഴെ ആളുകളെ വെച്ച് യാത്ര നടത്തിയാല്‍ സാമ്പത്തിക നഷ്ടമുണ്ടാവും. ഇരട്ടി ചാര്‍ജ് ഈടാക്കിയാല്‍ പോലും ആ നഷ്ട്ം പരിഹരിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ മാര്‍ഗരേഖ വിശദീകരിക്കുന്നതിനായി ഞായറാഴ്ച്ച രാത്രി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബെ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. യോഗത്തില്‍ കേരള ചീഫ് സെക്രട്ടറി കേരളത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

ഓരോ സംസ്ഥാനത്തിന്റേയും ഓറഞ്ച്, ഗ്രീന്‍, റെഡ് സോണുകള്‍ അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. മെയ് 31 വരെ സ്‌ക്കൂള്‍ അടച്ചിടണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഈ സാഹചര്യം നിലവില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ മദ്യവില്‍പ്പന ആരംഭിക്കും. ബീവറേജസ് ഔട്ടലെറ്റുകള്‍ തുറക്കും. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. ഒപ്പം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കും. മുടിവെട്ടാനായി മാത്രമായിരിക്കും ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. ഫേഷ്യല്‍ അനുവദിക്കില്ല. അതേസമയം ബ്യൂട്ടി പാര്‍ലറുകള്‍ തുറന്ന്പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.

യുഎസ് ജയിലില്‍ കഴിയുന്ന 161 ഇന്ത്യക്കാരെ നാട് കടത്തും; 2 മലയാളികളുംയുഎസ് ജയിലില്‍ കഴിയുന്ന 161 ഇന്ത്യക്കാരെ നാട് കടത്തും; 2 മലയാളികളും

രാഹുൽ ഗാന്ധിയുടെ ഇടപെടൽ അതിവേഗം; 30 മലയാളി വിദ്യാർഥികൾ നാട്ടിലേക്ക് പുറപ്പെട്ടു, ഏതാനും കോൾ മാത്രം!!രാഹുൽ ഗാന്ധിയുടെ ഇടപെടൽ അതിവേഗം; 30 മലയാളി വിദ്യാർഥികൾ നാട്ടിലേക്ക് പുറപ്പെട്ടു, ഏതാനും കോൾ മാത്രം!!

English summary
Public Transmission in Kerala Will be Restore After The Situation Examined
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X