• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്ത് ഇളവുകള്‍ റദ്ദാക്കി; അനാവശ്യ കറക്കം വേണ്ട, ജുമുഅക്ക് അവസരം തേടി ഇമാമുമാര്‍

  • By Desk
Google Oneindia Malayalam News

കോട്ടയം: കോവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ ഏപ്രില്‍ 21ന് നിലവില്‍ വരുമെന്ന് അറിയിച്ചിരുന്ന ഇളവുകളില്‍ മാറ്റം വരുത്തി. അത്യാവശ്യങ്ങള്‍ക്കൊഴികെ ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മുന്‍ ദിവസങ്ങളിലേതുപോലെ പോലീസ് പരിശോധന തുടരും. വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതിന് ഒറ്റ നമ്പര്‍, ഇരട്ട നമ്പര്‍ ക്രമീകരണം ഉണ്ടാകില്ല. എന്നാല്‍ വാഹനത്തിലോ അല്ലാതെയോ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും.

ഓട്ടോ, ടാക്സി സര്‍വീസുകള്‍ പാടില്ല. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്സല്‍ വിതരണത്തിനു മാത്രമേ അനുമതിയുള്ളൂ. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 33 ശതമാനം ജീവനക്കാരുടെ ഹാജര്‍ ഉറപ്പാക്കി പ്രവര്‍ത്തിക്കണം. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിന് നിയന്ത്രണമുണ്ട്. ബാര്‍ബര്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. വസ്ത്രവ്യാപാര സ്ഥാപനങ്ങളും ജ്വല്ലറികളും തുറക്കുന്നതിന് നിരോധനം തുടരും.

ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍ക്കും മുനിസിപ്പാലിറ്റികളുടെ പരിധിക്കു പുറത്തുള്ള വ്യവസായ ശാലകള്‍ക്കും അംഗീകൃത സ്വകാര്യ ബാങ്കുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. റോഡ് നിര്‍മാണം, ജലസേചനം, കെട്ടിട നിര്‍മാണം, തൊഴിലുറപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. വരും ദിവസങ്ങളിലെ ലോക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്നതനുസരിച്ച് നടപടികള്‍ സ്വീകരിക്കുന്നതാണെന്നും കളക്ടര്‍ അറിയിച്ചു.

അതേസമയം, കോട്ടയം ജില്ലയില്‍ വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരത്തിന് അനുമതി തേടി പണ്ഡിതന്‍മാരുടെ കൂട്ടായ്മ കളക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. ഇമാം ഏകോപനസമിതി ചെയര്‍മാന്‍ മുഹമ്മദ് നദീര്‍ മൗലവിയാണ് നിവേദനം നല്‍കിയത്. പുണ്യമാസമായ റമദാന്‍ തുടങ്ങനിരിക്കുന്ന സാഹചര്യത്തിലാണ് നിവേദനം സമര്‍പ്പിച്ചത്. നിബന്ധനകള്‍ക്ക് വിധേയമായി ജുമുഅക്ക് അവസരം നല്‍കണം. പത്ത് മിനുട്ട് കൊണ്ട് അവസാനിക്കുന്ന രീതിയില്‍ പ്രാര്‍ഥന നടത്താം. ജില്ലയിലെ എല്ലാ പള്ളികള്‍ക്കും അനുമതി വേണം. കുട്ടികള്‍, വൃദ്ധര്‍, രോഗികള്‍, വിദേശത്ത് നിന്ന് എത്തിയവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ എന്നിവരെ ഒഴിവാക്കി ജുമുഅ നടത്താമെന്നും നിവേദനത്തില്‍ പറയുന്നു.

ബിജെപിയെ വെട്ടിലാക്കി കോണ്‍ഗ്രസ്; കണക്കുകള്‍ പുറത്തുവിട്ടു, അനാവശ്യ തിടുക്കം എന്തിന്?ബിജെപിയെ വെട്ടിലാക്കി കോണ്‍ഗ്രസ്; കണക്കുകള്‍ പുറത്തുവിട്ടു, അനാവശ്യ തിടുക്കം എന്തിന്?

കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് വിമാനം; കുവൈത്തിന് പിന്നാലെ യുഎഇയും, എയര്‍ അറേബ്യ സര്‍വീസ്കൊച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് വിമാനം; കുവൈത്തിന് പിന്നാലെ യുഎഇയും, എയര്‍ അറേബ്യ സര്‍വീസ്

വിപണിയില്‍ നിന്ന് ഇന്ത്യയ്ക്ക് ആശ്വാസം; എണ്ണവില വീണ്ടും കുത്തനെ ഇടിഞ്ഞു, 1999ലെ വിലവിപണിയില്‍ നിന്ന് ഇന്ത്യയ്ക്ക് ആശ്വാസം; എണ്ണവില വീണ്ടും കുത്തനെ ഇടിഞ്ഞു, 1999ലെ വില

വന്‍ രക്ഷാദൗത്യത്തിന് കുവൈത്ത്; മെയ് 7 വരെ പ്രത്യേക വിമാനങ്ങള്‍... ഇങ്ങനെ ചരിത്രത്തിലാദ്യംവന്‍ രക്ഷാദൗത്യത്തിന് കുവൈത്ത്; മെയ് 7 വരെ പ്രത്യേക വിമാനങ്ങള്‍... ഇങ്ങനെ ചരിത്രത്തിലാദ്യം

English summary
Lockdown concession changed in Kottayam: Collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X