കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റ തൊഴിലാളികളുടെ ദുരിതം: കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി ചിദംബരം

Google Oneindia Malayalam News

ദില്ലി: ലോക്ക് ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ കുടിയേറ്റ തൊഴിലാളികള്‍ അടക്കമുള്ളവരുടെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി ചിദംബരം. ലോക്ക് ഡൗണിനെ തുടര്‍ന്ന് 89 ശതമാനം ആളുകളുടേയും പ്രതിവാര വരുമാനം പൂജ്യമാണെന്നും വാര്‍ത്തകളെ ഉദ്ധരിച്ചു കൊണ്ട് ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

ചിക്കാഗോ സർവകലാശാലയും ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയും നടത്തിയ ഗവേഷണത്തിൽ പ്രതിവാര വരുമാനം 89.2 ശതമാനം പൂജ്യമായി കുറഞ്ഞുവെന്നാണ് പി ചിദംബരം വ്യക്തമാക്കുന്നത്. ജോലി തേടിയാണ് ഗ്രാമങ്ങളില്‍ നിന്നും ആളുകള്‍ നഗരത്തിലേക്ക് കുടിയേറിയത്. ഇപ്പോൾ തിരിച്ചുപോകുമ്പോൾ അവരുടെ ഉപജീവനമാർഗത്തെ കുറിച്ച് വലിയ ആശങ്കയുണ്ടെന്നും മുൻ ധനമന്ത്രി പറഞ്ഞു.

chidambaram

ദുരിതത്തിൽ ആളുകൾ വീടുകളിലേക്ക് നടന്നു കൊണ്ടിരിക്കുകയാണ്. തൊഴിലില്ലാതയതോടെ ഭക്ഷണം കഴിക്കാൻ പോലും വഴിയില്ലാത്തതിനാലാണ് അവര്‍ നഗരങ്ങളില്‍ നിന്നും വീടുകളിലെത്താന്‍ ആഗ്രഹിക്കുന്നത്. തങ്ങളുടെ ദയനീയാവസ്ഥ അവര്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ പാവപ്പെട്ട വീട്ടുകാർക്കും കുടിയേറ്റ തൊഴിലാളികൾക്കും കുറഞ്ഞത് 3 മാസമെങ്കിലും പ്രതിമാസം 5000/7000 രൂപ കൈമാറ്റം ചെയ്യണമെന്ന അസിം പ്രേംജിയുടേയും വേണു ശ്രീനിവാസന്‍റെയും അഭിപ്രായത്തെ പിന്തുണയ്ക്കുന്നുവെന്നും ചിദംബരം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഇടപെടൽ അതിവേഗം; 30 മലയാളി വിദ്യാർഥികൾ നാട്ടിലേക്ക് പുറപ്പെട്ടു, ഏതാനും കോൾ മാത്രം!!രാഹുൽ ഗാന്ധിയുടെ ഇടപെടൽ അതിവേഗം; 30 മലയാളി വിദ്യാർഥികൾ നാട്ടിലേക്ക് പുറപ്പെട്ടു, ഏതാനും കോൾ മാത്രം!!

 ഡോക്ടറെ കൈ കെട്ടി വിവസ്ത്രനാക്കി റോഡിൽ വലിച്ചിഴച്ച് പോലീസ്! ദൃശ്യം പുറത്ത്, വൻ വിവാദം ഡോക്ടറെ കൈ കെട്ടി വിവസ്ത്രനാക്കി റോഡിൽ വലിച്ചിഴച്ച് പോലീസ്! ദൃശ്യം പുറത്ത്, വൻ വിവാദം

English summary
lockdown: congress leader P Chidambaram against central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X