കേരളവും തമിഴ്നാടും തൊഴില്‍ പ്രതിസന്ധിയിലേക്ക്; കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചുപോകുന്നു
കൊച്ചി/ചെന്നൈ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണം ശക്തിപ്പെടുത്തവെ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കുടിയേറ്റ തൊഴിലാളികള്‍ മടങ്ങുന്നു. ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് പോകാന്‍ കൂട്ടത്തോടെ എത്തി. ഞായറാഴ്ച രാത്രി മുതല്‍ കേരളത്തില്‍ നിന്നുള്ള തൊഴിലാളികള്‍ ഇവിടെ എത്തി ട്രെയിന്‍ കാത്തിരിക്കുകയാണ്. എല്ലാവരും വീണ്ടും ലോക്കഡൗണ്‍ പ്രഖ്യാപിക്കുമെന്ന ആശങ്കയിലാണ്.

(പ്രതീകാത്മക ചിത്രം)
തൊഴിലാളികള്‍ക്കിടയിലെ ചില വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട് എന്ന പ്രചാരണം നടക്കുന്നുണ്ട്. നേരത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യം തൊഴിലാളികള്‍ക്ക് മുന്നിലുണ്ട്. അന്ന് ഭക്ഷണത്തിനും മറ്റും വളരെ പ്രയാസം നേരിട്ടിരുന്നു. നാട്ടിലേക്ക് തിരിക്കാന്‍ തൊഴിലാളികളെ പ്രേരിപ്പിക്കുന്നതും ആ അനുഭവമാണ്. അടുത്ത വര്‍ഷം സീസണ് നോക്കി മടങ്ങി വരുമെന്നാണ് ചില തൊഴിലാളികള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.
തമിഴ്നാട്ടില്‍ നാളെ മുതല്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. കേരളത്തില്‍ നാളെ മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇതെല്ലാമാണ് ഇതര സംസ്ഥാന തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നത്. തൊഴിലാളികളുടെ മടക്കം കേരളത്തെയും തമിഴ്നാടിനെയും തൊഴില്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടും. കേരളത്തിലെ മിക്ക ജോലികളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് പ്രാതിനിധ്യം കൂടുതല്‍. നേരത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയിലും കേരളം സമാനമായ വെല്ലുവിളി നേരിട്ടിരുന്നു.
ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍
അതേസമയം, ഉത്തര്‍ പ്രദേശില്‍ ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തലസ്ഥാനമായ ലഖ്നൗ, പ്രയാഗ് രാജ്, വാരണാസി, കാണ്‍പൂര്‍, ഗൊരഖ്പൂര്‍ എന്നീ നഗരങ്ങളിലാണ് ലോക്ക്ഡൗണ്‍. ഈ മാസം 26 വരെയാണ് നിയന്ത്രണം. പഞ്ചാബില്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ദില്ലിയില്‍ ഒരാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ദേശീയ തലത്തില്‍ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്നും സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാനങ്ങള്‍ എടുക്കാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
നടുറോഡിൽ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ വൈറലായ ചിത്രങ്ങള്‍ കാണാം
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications