കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളവും തമിഴ്‌നാടും തൊഴില്‍ പ്രതിസന്ധിയിലേക്ക്; കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചുപോകുന്നു

Google Oneindia Malayalam News

കൊച്ചി/ചെന്നൈ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണം ശക്തിപ്പെടുത്തവെ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കുടിയേറ്റ തൊഴിലാളികള്‍ മടങ്ങുന്നു. ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് പോകാന്‍ കൂട്ടത്തോടെ എത്തി. ഞായറാഴ്ച രാത്രി മുതല്‍ കേരളത്തില്‍ നിന്നുള്ള തൊഴിലാളികള്‍ ഇവിടെ എത്തി ട്രെയിന്‍ കാത്തിരിക്കുകയാണ്. എല്ലാവരും വീണ്ടും ലോക്കഡൗണ്‍ പ്രഖ്യാപിക്കുമെന്ന ആശങ്കയിലാണ്.

X

(പ്രതീകാത്മക ചിത്രം)

തൊഴിലാളികള്‍ക്കിടയിലെ ചില വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട് എന്ന പ്രചാരണം നടക്കുന്നുണ്ട്. നേരത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യം തൊഴിലാളികള്‍ക്ക് മുന്നിലുണ്ട്. അന്ന് ഭക്ഷണത്തിനും മറ്റും വളരെ പ്രയാസം നേരിട്ടിരുന്നു. നാട്ടിലേക്ക് തിരിക്കാന്‍ തൊഴിലാളികളെ പ്രേരിപ്പിക്കുന്നതും ആ അനുഭവമാണ്. അടുത്ത വര്‍ഷം സീസണ്‍ നോക്കി മടങ്ങി വരുമെന്നാണ് ചില തൊഴിലാളികള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

സമ്പത്ത് വീട്ടിലിരുന്നും ശമ്പളം വാങ്ങി; കൈപ്പറ്റിയത് 20 ലക്ഷം... ഒന്നര വര്‍ഷം ക്യാബിനറ്റ് റാങ്കില്‍സമ്പത്ത് വീട്ടിലിരുന്നും ശമ്പളം വാങ്ങി; കൈപ്പറ്റിയത് 20 ലക്ഷം... ഒന്നര വര്‍ഷം ക്യാബിനറ്റ് റാങ്കില്‍

തമിഴ്‌നാട്ടില്‍ നാളെ മുതല്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. കേരളത്തില്‍ നാളെ മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇതെല്ലാമാണ് ഇതര സംസ്ഥാന തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നത്. തൊഴിലാളികളുടെ മടക്കം കേരളത്തെയും തമിഴ്‌നാടിനെയും തൊഴില്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടും. കേരളത്തിലെ മിക്ക ജോലികളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് പ്രാതിനിധ്യം കൂടുതല്‍. നേരത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയിലും കേരളം സമാനമായ വെല്ലുവിളി നേരിട്ടിരുന്നു.

ഇടതുപക്ഷത്തിന്റെ പിടിവാശി; പഞ്ചായത്ത് ഭരണം ബിജെപിക്ക്, പരിഹാരത്തിന് ഹൈക്കോടതി ഇടപെടല്‍ഇടതുപക്ഷത്തിന്റെ പിടിവാശി; പഞ്ചായത്ത് ഭരണം ബിജെപിക്ക്, പരിഹാരത്തിന് ഹൈക്കോടതി ഇടപെടല്‍

ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍

അതേസമയം, ഉത്തര്‍ പ്രദേശില്‍ ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. തലസ്ഥാനമായ ലഖ്‌നൗ, പ്രയാഗ് രാജ്, വാരണാസി, കാണ്‍പൂര്‍, ഗൊരഖ്പൂര്‍ എന്നീ നഗരങ്ങളിലാണ് ലോക്ക്ഡൗണ്‍. ഈ മാസം 26 വരെയാണ് നിയന്ത്രണം. പഞ്ചാബില്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. ദില്ലിയില്‍ ഒരാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ദേശീയ തലത്തില്‍ ലോക്ക്ഡൗണ്‍ ഉണ്ടാകില്ലെന്നും സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാനങ്ങള്‍ എടുക്കാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

നടുറോഡിൽ‍ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ‍ വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Delhi announced total curfew for one week | Oneindia Malayalam

English summary
Lockdown fear; Migrant workers leave Kerala and Tamil Nadu for hometowns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X