Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും; 4 ജില്ലകളിൽ ടിആർപി കൂടുതൽ തീരുമാനം ഇന്ന്

തിരുവനന്തപുരം ; സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ സാധ്യത. ഇന്ന് ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ അന്തിമ തിരുമാനം ഉണ്ടാകും. നിലവിൽ രോഗവ്യാപനം കുറവാണെങ്കിലും നിയന്ത്രണങ്ങൾ ഇല്ലാതാക്കുന്നത് തിരിച്ചടിയാകുമെന്നാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിൽ മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ പാടുള്ളൂവെന്ന് ആരോഗ്യവിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

Recommended Video

cmsvideo
    കേരളത്തിൽ ലോക്ക്ഡൗൺ നീട്ടൂന്നു,,വിവരങ്ങൾ

    ബ്ലാക്ക് ആൻഡ് വൈറ്റ് ഫംഗസ് ബാധയേറ്റ രോഗിക്ക് നിർണായക ശസ്ത്രക്രിയ- ചിത്രങ്ങൾ

    cats-1621511957.jpg

    നേരത്തേ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ നാല് ജില്ലകളിലും ടിആർപി നിരക്ക് ഉയർന്ന് തന്നെയാണ് . അതുകൊണ്ട് തന്നെ ഘട്ടം ഘട്ടമായി മാത്രം ഇളവ് നൽകിയാൽ മതിയെന്ന നിർദ്ദേശം ഉയരുന്നുണ്ട്. അതേസമയം ലോക്ക്ഡൗൺ നീട്ടിയാലും കൂടുതൽ മേഖലകളിൽ ഇളവ് നൽകിയേക്കും. ചില കടകളും സ്ഥാപനങ്ങളുംദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകും.

    അതിനിടെ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍, കണ്ണടക്കടകള്‍ ഗ്യാസ് സര്‍വീസ് സെന്ററുകള്‍, കൃത്രിമ അവയവങ്ങള്‍ വില്‍ക്കുന്ന കടകൾ എന്നിവ പ്രവർത്തിക്കാം. ചൊവ്വയും ശനിയും തുറക്കാനാണ് അനുമതി. കയര്‍ നിര്‍മാണയന്ത്രങ്ങളും ചൊവ്വ, ശനി ദിവസങ്ങളില്‍ തുറക്കാൻ അനുമതി ഉണ്ട്. അതേസമയം മലപ്പുറം ഒഴികെയുള്ള ജില്ലകൾക്കാണ് ഇളവ്.

    മഞ്ഞയിൽ അതീവ സ്റ്റൈലിഷ്, നടി മല്ലിക അറോറയുടെ ഏറ്റവും പുതിയ ലുക്ക് വൈറൽ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+