രോഗ വ്യാപനമുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ആലോചിക്കുമെന്ന് മുഖ്യമന്ത്രി; നിയന്ത്രണം കടുപ്പിച്ചു
തിരുവനന്തപുരം: കൊറോണ രോഗ വ്യാപനം കൂടുതലുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ആരാധനാലയങ്ങളിലും 50 പേര്‍ക്ക് അനുമതി നല്‍കരുതെന്നും സൗകര്യം കുറവാണെങ്കില്‍ ആളുകളുടെ എണ്ണം കുറയ്ക്കണമന്നും അദ്ദേഹം ആവശ്യപ്പെട്ടു. മെയ് 4 മുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് തീരുമാനം. സര്‍ക്കാരുകളുടെ പ്രവര്‍ത്തനം അവശ്യ സര്‍വീസില്‍ മാത്രമാക്കി ഒതുക്കും. ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസ് മാത്രമേ അനുവദിക്കൂ. ഹോം ഡെലിവെറി നടത്തുന്നവര്‍ക്ക് ഇടയ്ക്കിടെ പരിശോധന നടത്തും. റെയില്‍വെ, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള ഗതാഗതത്തിന് തടസമുണ്ടാകില്ല.

ആരോഗ്യ മേഖലയ്ക്ക് വേണ്ട വസ്തുക്കളുടെ നീക്കത്തിനും തടസമുണ്ടാകില്ല. ബാങ്കുകള്‍ ഓണ്‍ലൈന്‍ സേവനങ്ങളെ പ്രോല്‍സാഹിപ്പിക്കണം. ആളുകള്‍ കൂട്ടത്തോടെ ബാങ്കിലെത്തുന്നത് അനുവദിക്കില്ല. കല്യാണത്തിന് 50 പേര്‍ മതി, മരണാനന്തര ചടങ്ങില്‍ 20 പേരും. റേഷന്‍, സിവില്‍ സപ്ലൈസ് സ്ഥാപനങ്ങള്‍ മുടക്കമില്ലാതെ പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ കൂട്ടം ചേരരുത്. ടെലികോം-ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ല. അതിഥി തൊഴിലാളികള്‍ക്ക് അതത് സ്ഥലത്ത് ജോലി ചെയ്യുന്നതിന് തടസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം
Recommended Video
അതേസമയം, കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍ഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ബോൾഡ് ആന്റ് ബ്യൂട്ടിഫുുൾ അനുപമ, നടിയുടെ ഫോട്ടോകൾ കാണാം












Click it and Unblock the Notifications