ലോക്ക്ഡൗൺ: നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾക്ക് നിശ്ചിത ദിവസം തുറക്കാമെന്ന് മുഖ്യമന്ത്രി
നിര്‍മാണ പ്രവര്‍ത്തനത്തിന് ആവശ്യമുള്ള ചെത്തുകല്ല് വെട്ടാന്‍ അനുമതി നല്‍കും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്രെ രണ്ടാം തരംഗം സംസ്ഥാനത്ത് തുടരുന്ന സാഹചര്യത്തിൽ സർക്കർ ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗൺ ഈ മാസം 30 വരെ നീട്ടിയിരുന്നു. എന്നാൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾക്കും മലഞ്ചരക്ക് കടകൾക്കും നേരിയ ഇളവ് നൽകിയിരിക്കുകയാണ് സർക്കാരിപ്പോൾ. നിശ്ചിത ദിവസങ്ങളിൽ ഇത്തരം കടകൾക്ക് തുറന്ന് പ്രവർത്തിക്കാം.

നിർമാണ പ്രവർത്തനത്തിനു സാധനങ്ങൾ വിൽക്കുന്ന കടകള്‍ തുറക്കാൻ നിശ്ചിത ദിവസം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിര്‍മാണ പ്രവര്‍ത്തനത്തിന് ആവശ്യമുള്ള ചെത്തുകല്ല് വെട്ടാന്‍ അനുമതി നല്‍കും. കല്ല് കൊണ്ടുപോവുന്ന വാഹനങ്ങള്‍ക്കും ഇളവ് നല്‍കും. വാഹനങ്ങള്‍ തടയരുത്.
ലോക്ക്ഡൗണിലും സംസ്ഥാനത്ത് നിർമാണ പ്രവർത്തനങ്ങൾ അനുവദിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കടകൾക്കും നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട വാഹനങ്ങൾക്കും ഇപ്പോൾ ഇളവ് നൽകിയിരിക്കുന്നത്. മലഞ്ചരക്കു കടകൾ വയനാട്ടിലും ഇടുക്കിയിലും ആഴ്ചയിൽ രണ്ടു ദിവസവും മറ്റുള്ള ജില്ലകളിൽ ഒരു ദിവസവും തുറക്കും. റബർതോട്ടങ്ങളിൽ സ്ഥാപിക്കുന്ന റെയിൻഗാർഡ് വിൽക്കുന്ന കടകൾ നിശ്ചിത ദിവസം തുറക്കാൻ അനുവദിക്കും.
അതേസമയം സംസ്ഥാനത്ത് രോഗവ്യാപനം കുറയ്ക്കാൻ ലോക്ക്ഡൗൺ സഹായകമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിലെ തിരക്ക് കുറയുന്നതിനും മരണസംഖ്യയില്‍ കുറവുണ്ടാകുന്നതിനും രണ്ടുമൂന്ന് ആഴ്ചകള്‍ക്കൂടി വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒമ്പത് ദിവസം പിന്നിട്ടെങ്കിലും സര്‍ക്കാര്‍ നടത്തുന്ന തീവ്രശ്രമങ്ങള്‍ക്ക് അനുസരിച്ചുള്ള കുറവ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Recommended Video
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ
കേരളത്തില്‍ ഇന്ന് 17,821 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 36,039 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,59,179 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 20,98,674 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 196 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7554 ആയി.
ഞെട്ടിക്കുന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ജയസൂര്യയുടെ നായിക; ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications