Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ സീറ്റിലും ഇരുന്ന് ബസ് യാത്ര; ഗുരുവായൂരില്‍ വിവാഹം, സ്‌കൂള്‍ തുറക്കാന്‍ ജൂലൈ ആയേക്കും

തിരുവനന്തപുരം: എല്ലാ സീറ്റിലും ഇരുന്ന് അന്തര്‍ ജില്ലാ ബസ് യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊട്ടടുത്ത രണ്ടു ജില്ലകള്‍ക്കിടയിലാണ് അനുമതി. യാത്രക്കാര്‍ മാസ്‌ക് ധരിക്കണം. വാതിലിനരികില്‍ സാനിറ്റൈസറുണ്ടാകണം. ജില്ല കടന്ന് പതിവായി ജോലിക്ക് പോകുന്നവര്‍ക്ക് പാസ് അനുവദിക്കും. സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്നതിന് പാസ് എടുക്കണം. രജിസ്റ്റര്‍ ചെയ്യാതെ വരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ph

കാറില്‍ ഡ്രൈവര്‍ക്ക് പുറമെ മൂന്ന് പേര്‍ക്ക് യാത്ര ചെയ്യാം. ഓട്ടോയില്‍ രണ്ട് യാത്രക്കാരെ അനുവദിക്കും. സിനിമാ ഷൂട്ടിങ് സ്റ്റുഡിയോക്ക് അകത്തും ഇന്‍ഡോര്‍ പ്രദേശങ്ങളിലും അനുവദിക്കും. ചാനലുകളിലെ ഇന്‍ഡോര്‍ ഷൂട്ടിങില്‍ പരമാവധി 25 പേര്‍ക്ക് പങ്കെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂള്‍ സാധാരണ പോലെ തുറക്കുന്നതിന് ജൂലൈയില്‍ സാധ്യമാകുമെന്നാണ് കരുതുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനത്തിലെത്തും. ആളുകള്‍ കൂട്ടം ചേരുന്നത് അനുവദിക്കാനായിട്ടില്ല. പ്രായമായവര്‍ വീടിന് പുറത്തിറങ്ങരുത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 50 പേര്‍ പരിധി വച്ച് വിവാഹ ചടങ്ങുകള്‍ നടത്താം. കല്യാണ മണ്ഡപങ്ങളിലും ഹാളുകളിലും ഇതേ രീതിയില്‍ അനുമതി നല്‍കും. കണ്ടൈന്‍മെന്റ് സോണില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തില്‍ തിങ്കളാഴ്ച 57 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 18 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. 708 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 608 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. തിങ്കളാഴ്ച 5 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ അകത്തേത്തറ, തിരുമിറ്റക്കോട്, മരുതറോഡ്, കണ്ണൂര്‍ ജില്ലയിലെ ആലക്കോട്, മുഴക്കുന്ന് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 121 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+