Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ രീതിയില്‍ മാറ്റം: 6 ദിവസങ്ങളിലും കട തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി. വാരാന്ത്യ ലോക്ക് ഡൗണ്‍ ഇനിമുതല്‍ ഉണ്ടാവില്ല. ഞായറാഴ്ച മാത്രമാവും നിയന്ത്രണങ്ങള്‍. ശനിയാഴ്ച ഉള്‍പ്പടെ എല്ലാ ദിവസവും കടകള്‍ തുറക്കാം. ലോക് ഡൌൺ രീതി മാറ്റി മേഖല തിരിച്ചായിരിക്കും ഇനിമുതല്‍ നിയന്ത്രണങ്ങള്‍. ഒരാഴ്ചയിലെ രോഗികളുടെ കണക്കു നോക്കി മേഖലകള്‍ നിശ്ചയിക്കുക. 1000 ഇൽ എത്ര പേര് രോഗികൾ എന്ന് കണക്കാക്കും. ഇതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതൽ രോഗികൾ ഉള്ള സ്ഥലത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. അല്ലാത്തിടങ്ങളിൽ വിപുലമായ ഇളവ് നൽകും.

പുതിയ രീതിയിലുള്ള നിയന്ത്രണങ്ങള്‍ അടുത്ത ആഴ്ചമുതല്‍ പ്രാബല്യത്തില്‍ വരും. തീരുമാനം ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നാളെ സഭയിൽ പ്രഖ്യാപിക്കും. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിന് പകരം ഒരു ഏരിയയിൽ എത്ര പൊസീറ്റീവ് കേസുകൾ എന്നതാവും ഇനി നിയന്ത്രണങ്ങളുടെ മാനദണ്ഡം. ഇതോടെ പഞ്ചായത്തിലെ ആകെ ടിപിആര്‍ നോക്കി നിയന്ത്രണം പ്രഖ്യാപിക്കുന്നതിന് പകരം പഞ്ചായത്തിലെ ഒരോ പ്രദേശവും പരിശോധിച്ച് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യനന്ന പ്രദേശങ്ങള്‍ മാത്രം അടച്ചിടും.

pathanamthitta-

കിടു ലുക്കില്‍ നടി എസ്തര്‍ അനില്‍; എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

അതേസമയം എ, ബി, സി, ഡി മേഖലകളാക്കി തിരിച്ചുള്ള കേരളത്തിന്‍റെ നിയന്ത്രണങ്ങള്‍ ഫലം കണ്ടില്ലെന്നും കൂടുതല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ആകെ കോവിഡ് കേസുകളുടെ പകുതിയും കേരളത്തില്‍ നിന്നാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

ദിനംപ്രതി 30,000ത്തിന് മുകളില്‍ കേസുകളാണ് ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗവ്യാപനം കൂടുതലുള്ള 18 ജില്ലകളില്‍ 10 ജില്ലകളും കേരളത്തിലാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് രോഗവ്യാപനത്തിന് വഴിവെക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കിയിരുന്നു.

അതിനിടെ സംസ്ഥാനത്ത് ഇന്ന് 23,676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 11.87 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Recommended Video

cmsvideo
    Karnataka and Tamilnadu restricts people from Kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+