കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍; പൊലീസ് ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് പൊലീസ് ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് പോസിറ്റീവ് ആയവരും പ്രൈമറി കോണ്ടാക്ട് ആയവരും വീടുകളില്‍ തന്നെ കഴിയുന്നു എന്ന് ഉറപ്പാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. മോട്ടോര്‍സൈക്കിള്‍ പട്രോള്‍ ടീമിന്റെ ഭവനസന്ദര്‍ശനം, കോവിഡ് സേഫ്റ്റി ആപ്പിന്റെ വിനിയോഗം, അയല്‍വാസികളുടെ സഹകരണം ഉറപ്പാക്കല്‍, വളണ്ടിയര്‍മാരെ നിയോഗിക്കല്‍, പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഫോണ്‍ മുഖേനയുളള അന്വേഷണം എന്നീ നടപടികളാണ് ഇതിനായി കൈക്കൊണ്ടുവരുന്നത്.

kerala

ഹോം ക്വാറന്റൈന്‍ ലംഘിച്ചതിന് 27 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 9,114 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,791 പേര്‍ക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പിഴയായി 33,30,250 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെഡി ടീമിനെ സജ്ജമാക്കി എന്ന് അറിയിച്ചിട്ടുണ്ട്. 1672 പേരാണ് ഒന്നാംഘട്ട ടീമില്‍ ഉള്ളത്. യോഗ്യത ഉണ്ടായിട്ടും പലകാരണങ്ങളാല്‍ ആരോഗ്യ രംഗത്ത് തുടരാന്‍ കഴിയാത്തവരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരും മെഡിക്കല്‍ പഠനം പൂര്‍ത്തീകരിച്ചതുമായ വിദ്യാര്‍ഥികളടങ്ങിയ മെഡിക്കല്‍ ടീമിനെയാണ് ബോര്‍ഡ് സജ്ജമാക്കിയത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ലാബ്‌ടെക്‌നീഷ്യന്‍സ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പാസായവര്‍ എന്നിവര്‍ ടീമിലുണ്ട്.

സിഎഫ്എല്‍ടിസികളില്‍ പ്രവര്‍ത്തിക്കാനും കോവിഡ്മൂലം മരണമടഞ്ഞവരുടെ സംസ്‌കാരചടങ്ങുകള്‍ നടത്തുവാന്‍ പരിശീലനം ലഭിച്ച വളണ്ടിയര്‍മാരും മെഡി ടീമില്‍ ഉണ്ടാകും. അതത് ജില്ലാ ഭരണസംവിധാനത്തിന് ടീമിന്റെ ലിസ്റ്റ് കൈമാറുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മുന്‍കൈ എടുത്ത യുവജനക്ഷേമ ബോര്‍ഡിന് അഭിനന്ദനങ്ങള്‍- മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

English summary
Lockdown restrictions; CM Pinarayi Viajayn Says the police are taking effective measures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X