കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്നും നാളെയും കടുത്ത നിയന്ത്രണം; അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ്

Google Oneindia Malayalam News

തിരുവനന്തപുരം; ശനി, ഞായര്‍ ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ. ആവശ്യമേഖലയ്ക്കും ആരോഗ്യ മേഖലയ്ക്കും മാത്രമാണ് ഉളവ്. നിയന്ത്രണങ്ങൾ ലംഘിച്ചാൽ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നിയമനടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ് അറിയിച്ചു.

 kerala-16233376

ഇന്നും നാളെയും ഹോട്ടലുകളിൽ നിന്ന് ഓൺലൈൻ ഡെലിവറി മാത്രമേ അനുവദിക്കൂ. പാഴ്ചസൽ ,ടേക്ക് എവെ സംവിധാനങ്ങൾ ഉണ്ടാകില്ല. പഴം, പച്ചക്കറി, മീൻ, മാംസം തുടങ്ങി അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെ തുറന്ന് പ്രവർത്തിക്കാം.നിർമ്മാണ മേഖലയിൽ കൃത്യമായ സാമൂഹിക അകലം പാലിച്ച് പ്രവർത്തിക്കാം. അതേസമയം ഇത് സംബന്ധിച്ച് പോലീസിനെ അറിയിക്കണം. കെഎസ്ആർടിസി ദീർഘദൂര സർവ്വീസ് പ്രവർത്തിക്കില്ല.

കേസുകൾ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ മേഖല തിരിച്ച് നിയന്ത്രണങ്ങൾ കടുപ്പിക്കും. ഇതിന് പ്രത്യേക ഉദ്യോഗസ്ഥരേയും നിയോഗിക്കും. ആളുകൾ പുറത്ത് ഇറങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ ഡ്രോൺ നിരീക്ഷണവും ഏർപ്പെടുത്തും.

വ്യാപനനിരക്ക് വളരെ കൂടുതലുള്ള ഡെല്‍റ്റാ വൈറസുകളാണ് കേരളത്തില്‍ കൂടുതലായി കാണുന്നതെന്നും അതുകൊണ്ട് തന്നെ കോവിഡ് പെരുമാറ്റ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Recommended Video

cmsvideo
ശനിയും ഞായറും കർശന നിയന്ത്രണങ്ങൾ, ഹോട്ടലുകള്‍ പോലും തുറക്കില്ല | Oneindai Malayalam

കഴിഞ്ഞ 3 ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.9 ശതമാനമാണ്.പത്തനംതിട്ട, ഇടുക്കി, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പുതിയ കേസുകളുടെ എണ്ണം വര്‍ധിച്ച നിലയില്‍ തുടരുന്നുണ്ട്. ടിപിആര്‍ ചെറിയ തോതിലേ കുറയുന്നുള്ളൂ. അത് എത്രയും പത്തു ശതമാനത്തിലേക്കും അതിനു താഴെയും എത്തിക്കലാണ് ലക്ഷ്യം. അതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

English summary
lockdown; strict restriction on Saturday and Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X