കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗൺ; യാത്ര ചെയ്യാൻ സത്യവാങ്മൂലം വേണം..അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നടപടി

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത് ലോക്ഡൗണ്‍ ആരംഭിച്ചു.ഇന്ന് മുതൽ 16 വരെയാണ് ലോക്ക്ഡൗൺ.അവശ്യയാത്രയ്ക്കുള്ള പോലീസ് പാസ് ഇന്ന് മുതൽ ഓൺലൈനിൽ ലഭിക്കുമെന്ന് പോലീസ് അറിയിച്ചു. അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. ഇവര്‍ക്ക് പ്രത്യേകം പോലീസ് പാസ്സിന്‍റെ ആവശ്യമില്ല.

വീട്ടുജോലിക്കാര്‍ക്കും കൂലിപ്പണിക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശനിയാഴ്ച സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്ര ചെയ്യാമെന്ന് പോലീസ് അറിയിച്ചു.പോലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച്ച വൈകുന്നേരത്തോടെ നിലവില്‍ വരും. അതിനുശേഷം മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നേരിട്ടോ അവരുടെ തൊഴില്‍ദാതാക്കള്‍ മുഖേനയോ പാസ്സിന് അപേക്ഷിക്കാം.

 lock-162028022

അടിയന്തിരമായി പാസ്സ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച് പാസ്സിന് അപേക്ഷ നല്‍കാവുന്നതാണ്. ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ്സ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ നല്‍കുമെന്നും പോലീസ് അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലോക്ഡൗണില്‍ സുരക്ഷ ഉറപ്പിക്കുന്നതിനും ക്രമീകരണങ്ങള്‍ക്കുമായി 25,000 പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. വിവാഹം, മരണാനന്തരച്ചടങ്ങുകള്‍, രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കല്‍, രോഗിയെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുക തുടങ്ങിയ ആവശ്യങ്ങൾക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. കൊവിഡി തീവ്രവ്യാപനം വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗം രാവിലെ 11 ന് ചേരും.

'സൂര്യ ഫാൻസ്‌ ഇന്നെന്നെ കൊന്നു കുരിശിൽ കയറ്റും', കാത്തിരുന്ന സർപ്രൈസ് നാളെ? നടി അശ്വതിയുടെ കുറിപ്പ്'സൂര്യ ഫാൻസ്‌ ഇന്നെന്നെ കൊന്നു കുരിശിൽ കയറ്റും', കാത്തിരുന്ന സർപ്രൈസ് നാളെ? നടി അശ്വതിയുടെ കുറിപ്പ്

ഈ മൊതലിനോട് കിടപിടിക്കാൻ ഇന്ന് ബിഗ് ബോസിൽ ആരുമില്ല, കിരീടം വെക്കാത്ത വില്ലൻ രാജാവ്, കുറിപ്പ്ഈ മൊതലിനോട് കിടപിടിക്കാൻ ഇന്ന് ബിഗ് ബോസിൽ ആരുമില്ല, കിരീടം വെക്കാത്ത വില്ലൻ രാജാവ്, കുറിപ്പ്

ആംബുലൻസിന് വേണ്ടി കാത്ത് നിന്നിരുന്നേൽ 36 വയസുള്ള ഒരു ജീവൻ നഷ്ടപ്പെട്ടേനെ, ഡോക്ടറുടെ കുറിപ്പ്ആംബുലൻസിന് വേണ്ടി കാത്ത് നിന്നിരുന്നേൽ 36 വയസുള്ള ഒരു ജീവൻ നഷ്ടപ്പെട്ടേനെ, ഡോക്ടറുടെ കുറിപ്പ്

Recommended Video

cmsvideo
Lockdown restriction and regulations in Kerala | Oneindia Malayalam

English summary
lockdown;strict restrictions in kerala,all you want to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X