Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം; അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. ജൂണ്‍ ഒമ്പതുവരെയാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തിക്കാൻ അനുമതി. നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകും.

Recommended Video

cmsvideo
    More curbs in Kerala from tomorrow to reduce TPR
    cats-16215119

    തലസ്ഥാന നഗരിയുടെ ചില ഭാഗങ്ങളില്‍ കനത്ത മഴ

    അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ, വ്യവസായസ്ഥാപനങ്ങള്‍, അസംസ്‌കൃതവസ്തുക്കൾ വിൽക്കുന്ന കടകൾ, നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് മാത്രമാകും പ്രവർത്തനാനുമതി. രാവിലെ 9 മണി മുതല്‍ വൈകീട്ട് 7.30 വരെ മാത്രമേ തുറക്കാൻ അനുവാദം ഉള്ളൂ.

    നിലവിൽ പാസ് ലഭിച്ച ഒഴിവാക്കാൻ കഴിയാത്ത മെഡിക്കൽ സേവനങ്ങൾ പോലുള്ള ആവശ്യങ്ങൾ ഉള്ളവർക്ക് മാത്രമേ പ്രവർത്തിക്കാൻ അനുമതി ഉള്ളൂ. പാസുകൾ ദുരുപയോഗം ചെയ്താൽ നടപടി ഉണ്ടാകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്ത് യാത്രാനുമതിയുള്ളവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടതില്ല. എന്നാൽ പുറത്ത് നിന്ന് വരുന്നവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ വേണം.ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത്.

    കറുപ്പിൽ അതീവ സുന്ദരിയായി നടി ശിവാത്മിക രാജശേഖർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+