കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് നേതാവ്‌ ബിന്ദു കൃഷ്ണ അറസ്റ്റില്‍; സ്റ്റേഷനില്‍ കുത്തിയിരുപ്പ് സമരം

Google Oneindia Malayalam News

കൊല്ലം: കൊറോണ പ്രതിസന്ധി വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിരവധി മലയാളികളാണ് ഗള്‍ഫ് മേഖല ഉള്‍പ്പടേയുള്ള വിദേശ രാജ്യങ്ങളില്‍ കഴിഞ്ഞു വരുന്നത്. ഇവരെ രാജ്യത്തേക്ക് തിരികെ എത്തിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുകൂലമായ സമീപനം ഇതുവരെ സ്വീകരിച്ചിട്ടില്ല

കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ നേതാക്കള്‍ വലിയ പ്രതിഷേധമാണ് ഇക്കാര്യത്തില്‍ നടത്തുന്നത്. പ്രവാസികളെ എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ജില്ലാ കളക്ടര്‍ക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് നിവേദനം സമര്‍പ്പിക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ബിന്ദു കൃഷ്ണ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

ഈസ്റ്റ് പോലീസ്

ഈസ്റ്റ് പോലീസ്

കൊല്ലം ഈസ്റ്റ് പോലീസാണ് കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ, യൂത്ത് കോണ്‍ഗ്രസ് പ്രവകര്‍ത്തകര്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. പ്രവാസികളെ തിരികെ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടര്‍ക്ക് നിവേദനം സമര്‍പ്പിക്കാന്‍ എത്തിയപ്പോഴായിരുന്നു പോലീസ്. ലോക്ക് ഡൗണ്‍ ലഘനമാണ് അറസ്റ്റിന് കാരണമായി പോലീസ് പറയുന്നത്.

ലോക്ക് ഡൗണ്‍ ലംഘിച്ചു

ലോക്ക് ഡൗണ്‍ ലംഘിച്ചു

ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിച്ച് ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചെന്ന് പോലീസ് വിശദീകരിക്കുന്നു. ജില്ലയുടെ വിവിധ ഇടങ്ങളില്‍ നിന്നും സൈക്കിളിലുകളിലും നടന്നുമായിരുന്നു പ്രവര്‍ത്തകര്‍ കളക്ട്രേറ്റിലേക്ക് എത്താന്‍ തീരുമാനിച്ചിരുന്നു.

സമരത്തിന് എത്തിയതല്ല

സമരത്തിന് എത്തിയതല്ല

എന്നാല്‍ പ്രവര്‍ത്തകരെ വഴിയില്‍ പലയിടത്ത് നിന്നുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിലാണ് ബിന്ദു കൃഷ്ണയുടെ അറസ്റ്റും ഉണ്ടാവുന്നത്. എന്നാല്‍ ബിന്ദു കൃഷ്ണ സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയതല്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. ബിന്ദു കൃഷ്ണയോടൊപ്പം മകന്‍ കൂടിയുണ്ടായി. മകനെ അവിടെ നിര്‍ത്തിയതിന് ശേഷമാണ് ബിന്ദു കൃഷ്ണയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

സമരം തുടരുന്നു

സമരം തുടരുന്നു

മകനെ വീട്ടിലാക്കിയതിന് ശേഷം എത്താമെന്ന് പറഞ്ഞിട്ടും പോലീസ് ചെവികൊണ്ടില്ലെന്നും വിമര്‍ശനമുണ്ട്. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന് അകത്തും ബിന്ദു കൃഷ്ണ അടക്കമുള്ളവര്‍ കുത്തിയിരുപ്പ് സമരം തുടരുകയാണ്. പ്രവാസികൾ നമ്മുടെ രാജ്യത്തിന്റെ സ്വത്താണ്. അവർക്ക് വേണ്ടി അറസ്റ്റ് വരിച്ചതിൽ അഭിമാനം എന്നായിരുന്നു ബിന്ദു കൃഷ്ണയുടെ പ്രതികരണം.

കത്ത്

കത്ത്

പ്രവാസികളുടെ വിഷയത്തിൽ അടിയന്തിര ഇടപെടലുകൾ ആവശ്യപ്പെട്ടുകൊണ്ട് ബിന്ദുകൃഷ്ണ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിരുന്നു. വിദേശത്ത് കഴിയുന്ന പ്രവാസികളെ വളരെ അടിയന്തിരമായി നാട്ടിൽ എത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കണം എന്ന് കൊല്ലം ഡിസിസ് അധ്യക്ഷ ആവശ്യപ്പെട്ടു.

കഷ്ടതയും ഏകാന്തതയും

കഷ്ടതയും ഏകാന്തതയും

ഭൂരിപക്ഷം പ്രവാസികളും ലേബർ ക്യാമ്പകളിലും മറ്റും വളരെയധികം കഷ്ടതയും ഏകാന്തതയും അനുഭവിക്കുകയാണ്. ഇതിന്റെ ഉദാഹരണമാണ് പ്രാക്കുളം സ്വദേശി ദുബായിൽ ആത്മഹത്യാ ചെയ്‌തത്. ഈ വിഷയം ചൂണ്ടിക്കാണിച്ച് കൊല്ലം ജില്ലയിൽ നിന്നും കോൺഗ്രസ്‌ പാർട്ടി പ്രവർത്തകരും പ്രവാസികളുടെ ബന്ധുക്കളുമായി ഇരുപത്തിഅയ്യായിരം ഇ-മെയിൽ സന്ദേശങ്ങൾ പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും അയക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ബിന്ദു കൃഷ്ണ അറിയിച്ചിരുന്നു.

 ആരാണ് ഉത്തരവാദി? ബിജെപിയെ പൊരിച്ച് 11 ചോദ്യങ്ങളുമായി കോണ്‍ഗ്രസ്, മറുപടി പറയണം ആരാണ് ഉത്തരവാദി? ബിജെപിയെ പൊരിച്ച് 11 ചോദ്യങ്ങളുമായി കോണ്‍ഗ്രസ്, മറുപടി പറയണം

 കമ്മികൾക്ക് വേണ്ടത് അവര്‍ ബ്രായ്ക്കറ്റിൽ ഇട്ടു; അത് വല്ല കോന്നിയിലും പോയി പറഞ്ഞാൽ മതിയെന്ന് ബല്‍റാം കമ്മികൾക്ക് വേണ്ടത് അവര്‍ ബ്രായ്ക്കറ്റിൽ ഇട്ടു; അത് വല്ല കോന്നിയിലും പോയി പറഞ്ഞാൽ മതിയെന്ന് ബല്‍റാം

English summary
lockdown violation; kollam dcc president bindu krishna arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X