കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗണ്‍ ലംഘനം: പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച്ച മുതല്‍ തിരിച്ചു നല്‍കും

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘനം നടത്തിയ വാഹനങ്ങള്‍ തിങ്കളാഴ്ച്ച മുതല്‍ തിരിച്ചു നല്‍കാന്‍ തീരുമാനം. സ്റ്റേഷനുകളിലെ വാഹനങ്ങളുടെ എണ്ണം കുറക്കുകയാണ് ലക്ഷ്യം. ഇരുപതിനായിരത്തി എഴുന്നൂറിലേറെ വാഹനങ്ങളാണ് ഇതുവരേയും പിടിച്ചെടുത്തത്. ഉടമകള്‍ക്കെതിരായ കേസ് കോടതിക്ക് കൈമാറും.

ഇങ്ങനെ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാതെ ഫൈന്‍ ഈടാക്കി വിടുന്ന നടപടിയില്‍ പൊലീസിന് വ്യക്തത കുറവുണ്ട്. ഇതില്‍ എജിയുടെ നിയമോപദേശം തേടിയിരിക്കുകയാണ്. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അവശ്യഘട്ടത്തിലല്ലാതെ വാഹങ്ങളില്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. നിര്‍ദേശങ്ങള്‍ പാലിക്കാതെ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

lockdown

പൊലീസ് ഡ്രോണ്‍ ഉപയോഗിച്ചും പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആളുകള്‍ പുറത്തിങ്ങുമ്പോള്‍ പൊലീസ് നിര്‍ദേശിക്കുന്ന സത്യവാങ്മൂലം കൈവശം വെക്കണം. എന്നാല്‍ എല്ലാവരും സത്യവാങ്മൂലവുമായി വരുന്നതോടെ ഏതാണ് വ്യാജം എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

കേരളത്തില്‍ ഇന്നലെ മാത്രം പന്ത്രണ്ട് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ള നാല് പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലുള്ള നാല് പേര്‍ക്കും, മലപ്പുറം ജില്ലയില്‍ രണ്ട് പേര്‍ക്കും തിരുവനന്തരപുരം, കൊല്ലം ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയായിരുന്നു രോഗം പകര്‍ന്നത്. കാസര്‍ഗോഡ് ജില്ലയിലെ ഒരാള്‍ വിദേശത്ത് നിന്നും വന്നതായിരുന്നു. ഇതോടെ കേരളത്തില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 357 ആയി.

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ 1100 ഇടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ഏര്‍പ്പെടുത്താനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, മധ്യപ്രദേശ് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളും ദില്ലിയുമാണ് പ്രധാനമായും പട്ടികയിലുള്ളത്. പട്ടികയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ ഏപ്രില്‍ 14 ന് ശേഷവും കേരളത്തില്‍ ലോക്ക്ഡൗണ്‍ തുടരുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

Recommended Video

cmsvideo
കോറോണയിൽ വലഞ്ഞു ജനം, ജനങ്ങളുടെ പ്രതികരണം കാണാം | Oneindia Malayalam

സംസ്ഥാനത്തെ കൊറോണ പരിശോധനാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു. നാല് ദിവസം കൊണ്ട് പുതിയ നാല് ലാബ് കൂടി സജ്ജീകരിക്കും. പതിനാല് ജില്ലക്ക് പതിനാല് ലാബ് എന്നാണ് ലക്ഷ്യമാക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

English summary
Lockdown Violation: Vehicles Recovered by Police will be Return by Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X