കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരനാണിവന്‍, കൊടും ഭീകരന്‍, ലോക്കി ഭീതിയില്‍ കേരളവും, സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശം

  • By Anoopa
Google Oneindia Malayalam News

കഴിഞ്ഞ വര്‍ഷം സൈബര്‍ രംഗത്ത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ മാല്‍വെയറാണ് ലോക്കി. ലോക്കി വീണ്ടും ഇതാ പുതിയ പതിപ്പിലെത്തിയിരിക്കുകയാണ്. അമേരിക്കയുടെ പല ഭാഗങ്ങളിലും ഇന്ത്യയിലും ലോക്കി വൈറസ് അടങ്ങിയ ഇ-മെയിലുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ മലയാളികള്‍ക്കും ലോക്കിയെ സൂക്ഷിക്കണമെന്ന നിര്‍ദ്ദേശം ലഭിച്ചിരിക്കുകയാണ്.

സൈബര്‍ ലോകത്തെ പുതിയ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് ലോക്കി. വാനാക്രൈയ്ക്കും പിയേച്ചെക്കും പിന്നാലെ ലോക്കി സൈബറിടങ്ങളെ വെട്ടിലാക്കിയിരിക്കുകയാണ്. സ്പാം മെയിലുകളായെത്തി കമ്പ്യൂട്ടര്‍ ലോക്ക് ചെയ്ത് അണ്‍ലോക്ക് ചെയ്യാന്‍ പണം ആവശ്യപ്പെടുന്ന ലോക്കിയുടെ ആക്രമണത്തെ സൂക്ഷിക്കണമെന്നാണ് സൈബര്‍ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

മലയാളികള്‍ എന്തിനു സൂക്ഷിക്കണം...?

മലയാളികള്‍ എന്തിനു സൂക്ഷിക്കണം...?

വാനാക്രൈയുടെ ആക്രമണം കേരളത്തിലടക്കം ഉണ്ടായിട്ടുണ്ട്. അതിനു പുറമെയായിരുന്നു പിയെച്ചയുടെ വരവ്. ഇപ്പോളിതാ പിന്നാലെ ലോക്കിയും. ലോക്കിയുടെ ആക്രമണം ഭയക്കേണ്ടതു തന്നെയാണെന്നാണ് കേരളത്തിലെ സൈബര്‍ വിദഗ്ധരും നിര്‍ദ്ദേശം നല്‍കുന്നത്.

ഈ ബ്രൗസറുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം

ഈ ബ്രൗസറുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം

ക്രോം, മെസില്ല ഫയര്‍ഫോക്‌സ് എന്നീ ബ്രൗസറുകലിലൂടെ മെയില്‍ തുറക്കുമ്പോളാണ് ലോക്കി കൂടുതല്‍ പടരാന്‍ സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു. നിങ്ങളുടെ സിസ്റ്റത്തെ ലോക്കി ആക്രമിച്ചു കഴിഞ്ഞാല്‍ അണ്‍ലോക്ക് ചെയ്യാനുള്ള പണം ആവശ്യപ്പെട്ടു കൊണ്ടുള്ള പോപ് അപ് വിന്‍ഡോ പ്രത്യക്ഷപ്പെടും.

ലോക്കി

ലോക്കി

കമ്പ്യൂട്ടറുകളെ ലോക്ക് ചെയ്യാന്‍ കഴിയുന്ന റാന്‍സംവെയറാണ് ലോക്കി. അണ്‍ലോക്ക് ചെയ്യാന്‍ പണം ആവശ്യപ്പെടുകയാണ് ലോക്കി ചെയ്യുന്നത്. വന്‍തുകയാണ് അണ്‍ലോക്ക് ചെയ്യാന്‍ ആവശ്യപ്പെടുക. സ്പാം മെയിലുകളുടെ രൂപത്തിലാണ് വൈറസ് എത്തുന്നത്. മെയില്‍ തുറന്നാലുടന്‍ ഇവ കമ്പ്യൂട്ടറുകളെ ലോക്ക് ആക്കും.

കാഴ്ചയില്‍ സാധാരണക്കാരന്‍, പക്ഷേ ഭീകരന്‍

കാഴ്ചയില്‍ സാധാരണക്കാരന്‍, പക്ഷേ ഭീകരന്‍

കാഴ്ചയില്‍ സാധാരണമെന്നു തോന്നിക്കുന്ന please print, documents, photo, images, scans, pictures തുടങ്ങിയ വിഷയങ്ങളാണ് ഈ സ്പാം മെയിലുകളില്‍ കാണുന്നത്. ലിങ്ക് തുറന്നാല്‍ അവ കമ്പ്യൂട്ടറിലേക്ക് പടരും. അതിനാലാണ് മെയിലുകള്‍ തുറക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

 തുറക്കരുത്...

തുറക്കരുത്...

അജ്ഞാത ഉറവിടത്തില്‍ നിന്നു വരുന്ന ഇമെയിലുകളോ ലിങ്കുകളോ തുറക്കാതിരിക്കുകയാണ് ലോക്കിയില്‍ നിന്നും രക്ഷപെടാന്‍ ആദ്യമായി ചെയ്യേണ്ടത്. 230 ലക്ഷം സ്പാം മെയിലുകള്‍ പടര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിരോധിക്കാന്‍..

പ്രതിരോധിക്കാന്‍..

നിങ്ങളുടെ കമ്പ്യൂട്ടറിലെ ഫയലുകള്‍ ബാക്ക് അപ്പ് ചെയ്ത് സൂക്ഷിക്കുക, ആന്റിവൈറസ് ഉപയോഗിക്കുക, അജ്ഞാത ഇ-മെയിലുകളും വെബ്സൈറ്റുകളും തുറക്കാതിരിക്കുക ,നിങ്ങളുടെ കമ്പ്യൂട്ടറിലുണ്ടാകുന്ന ആക്രമണം തടയാന്‍ പണം നല്‍കാതിരിക്കുക എന്നിവെല്ലാമാണ് ലോക്കിയെ പ്രതിരോധിക്കാന്‍ എടുക്കേണ്ട മുന്‍ കരുതലുകള്‍.

English summary
Locky Ransomware threat in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X