Get Updates
Get notified of breaking news, exclusive insights, and must-see stories!

160 കി.മി അല്ല, 80 കി.മി വേഗത; വന്ദേഭാരത് കേരളത്തിൽ ഓടുന്നത് മറ്റ് തീവണ്ടികളുടെ വേഗത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ വന്ദേഭാരത് എക്‌സ്പ്രസ് മണിക്കൂറില്‍ 80 കിലോ മീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് ലോക്കോ പൈലറ്റ് എന്‍ സുബ്രഹ്മണണ്യന്‍. കേരളത്തിന് ലഭിച്ച വന്ദേഭാരത് എക്‌സ്പ്രസ് എന്‍ സുബ്രഹ്മമണ്യനാണ് ട്രെയിന്‍ ഓടിച്ചത്. എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ സഞ്ചരിക്കുന്ന മറ്റു ട്രെയിനുകളുടെ വേഗത്തില്‍ തന്നെയാകും വന്ദേഭാരതും സഞ്ചരിക്കുക. മണിക്കൂറില്‍ 80 കിലോമീറ്ററാകും വേഗം . ഷൊര്‍ണൂരില്‍നിന്ന് കൊച്ചിയിലേക്ക് വന്നതും ഇതേ വേഗത്തിലാണ് . ഏപ്രില്‍ എട്ടു മുതല്‍ കോയമ്പത്തൂര്‍-ചെന്നൈ സര്‍വീസ് നടത്തുന്ന ട്രെയിനാണിത്. അവിടെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് ജോലാര്‍പേട്ട് - ചെന്നൈ സ്റ്റേഷനുകള്‍ക്കിടയിലാണ് . 130 കിലോമീറ്റര്‍ വേഗത്തിലാണ് ഈ മേഖലയില്‍ ട്രെയിന്‍ സഞ്ചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

vandebharath

രാജ്യത്തെ 14ാമതും ദക്ഷിണ റെയില്‍വെയുടെ മൂന്നാമത്തെയും ട്രെയിനാണ് കേരളത്തിന് ലഭിക്കുന്ന കണ്ണൂര്‍ - തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ്. തദ്ദേശിയമായി നിര്‍മ്മിച്ച ട്രെയിന്‍ സെറ്റുകളാണ് വന്ദേഭാരത് ട്രെയിന്‍. വെറും 52 സെക്കന്റുകള്‍ കൊണ്ട് തന്നെ 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ ട്രെയിനിന് സാധിക്കും. മുന്നിലും പിന്നിലും ഡ്രൈവര്‍ ക്യാബിനുള്ളതിനാല്‍ ദിശ മാറ്റുന്നതിന് സമയനഷ്ടമില്ല.

മുഴുവന്‍ കോച്ചുകളും എസിയാണ്. ഓട്ടോമാറ്റിക്ക് ഡോറുകള്‍, ജി പി എസ് പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, എല്‍ ഇ ഡി ലൈംറ്റിംഗ്, എക്സിക്യൂട്ടീവ് ക്ലാസില്‍ റിവോള്‍വിംഗ് ചെയറുകള്‍ ഉള്‍പ്പടെ മികച്ച സീറ്റുകള്‍, വിമാന മാതൃകയില്‍ ബയോ വാക്വം ശുചിമുറികള്‍ എന്നിവ വന്ദേഭാരത് എക്സ്പ്രസിന്റെ പ്രത്യേകതയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+