Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുന്നത് പുതിയ ബെഹ്റ!!പകുതിയിലവസാനിപ്പിച്ച എല്ലാം തുടങ്ങും!! സർക്കാരിന് നന്ദി!!

സർക്കാരിന്റെ നയങ്ങൾക്കൊത്ത് നല്ല രീതിയിൽ പ്രവർത്തിക്കുമെന്ന് ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു. വിവാദങ്ങൾ തന്നെ അലട്ടുന്നില്ലെന്നും ബെഹ്റ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തന്നെ വീണ്ടും പോലീസ് മേധാവി ആക്കിയതിൽ സർക്കാരിനോട് നന്ദിയുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ബെഹ്റ പറഞ്ഞു.

ബെഹ്റയെ ഡിജപിയാക്കുന്ന തീരുമാനം ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന പോലീസ് സെക്യൂരിറ്റി കമ്മിറ്റി ബെഹ്റയുടെ പേര് നിര്‍ദേശിച്ചിരുന്നു. ഈ ശുപാർശ പരിഗണിച്ചാണ് മന്ത്രി സഭ യോഗം ഇക്കാര്യം തീരുമാനിച്ചത്.

loknath behra

സർക്കാരിന്റെ നയങ്ങൾക്കൊത്ത് നല്ല രീതിയിൽ പ്രവർത്തിക്കുമെന്ന് ബെഹ്റ മാധ്യമങ്ങളോട് പറഞ്ഞു. വിവാദങ്ങൾ തന്നെ അലട്ടുന്നില്ലെന്നും ബെഹ്റ കൂട്ടിച്ചേർത്തു. പുതിയതായി ചുമതലയേൽക്കുമ്പോൾ പ്രവർത്തന ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുമെന്നും ബെഹ്റ വ്യക്തമാക്കി. സെൻകുമാറിന്റെ കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് ബെഹ്റയെ വീണ്ടും പോലീസ് മേധാവിയാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച ചുമതലയേൽക്കും.

ഒഡിഷ സ്വദേശിയായ ബെഹ്റ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായി 1985ലാണ് ബെഹ്റ സർവീസിൽ പ്രവേശിച്ചത്. ആലപ്പുഴ എഎസ്പി ആയിട്ടായിരുന്നു ആദ്യ നിയമനം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ, കൊച്ചി പോലീസ് കമ്മീഷ്ണർ, പോലീസ് ആസ്ഥാനത്ത് ഐജി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+