കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയുടെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണം; മറുപടിയുമായി ലോക്നാഥ് ബെഹ്റ

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ പോലീസ് ചോര്‍ത്തുന്നുവെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി ഡിജിപി ലോക്നാഥ് ബെഹ്റ. നിയമപ്രകാരമല്ലാതെ ആരുടേയും ഫോണ്‍ പോലീസ് ചോര്‍ത്തുന്നില്ല. അന്വേഷണ കാര്യത്തിനും രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ക്കും മാത്രമാണ് നിയമാനുസരം ഫോണ്‍ ചോര്‍ത്താനാകുന്നത്. അല്ലാതെ ആരുടേയും ഫോണ്‍ ചോര്‍ത്താനാകില്ലെന്നും ബെഹ്റ പറഞ്ഞു.

ഗര്‍ഭനിരോധന ഗുളികയില്‍ സയനൈഡ് കലര്‍ത്തി 32 യുവതികളെ കൊലപ്പെടുത്തിയ സയനൈഡ് മോഹന്‍ഗര്‍ഭനിരോധന ഗുളികയില്‍ സയനൈഡ് കലര്‍ത്തി 32 യുവതികളെ കൊലപ്പെടുത്തിയ സയനൈഡ് മോഹന്‍

താനുള്‍പ്പടേയുള്ള പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ പോലീസ് ചോര്‍ത്തുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. സര്‍ക്കാര്‍ അനുമതിയോട് കൂടിയാണ് പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തുന്നതെന്ന് തനിക്ക് അറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

behra

സാധാരണ ഗതിയില്‍ ഒരാളുടെ ഫോണ്‍ ചോര്‍ത്താന്‍ ചില നടപടി ക്രമങ്ങളുണ്ട്. എന്നാല്‍ ആ നടപടിക്രമങ്ങള്‍ പാലിക്കാതെ ഉത്തരവാദപ്പെട്ട നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്ന നടപടി പോലീസ് അവസാനിപ്പിക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി പറമയണമെന്നും രമേശി ചെന്നിത്തല ആവശ്യപ്പെട്ടു. മുമ്പൊരിക്കലും ഉണ്ടാവത്ത വിധത്തിലാണ് സംസ്ഥാനത്ത് ഫോണ്‍ചോര്‍ത്തല്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കുടുംബത്തില്‍ 2 സഹായികളെന്ന് ജോളി; സയനൈഡ് ഉപയോഗം ആ അറിയാവുന്നവര്‍, കൂടുതല്‍ പേരെ ലക്ഷ്യമിട്ടുകുടുംബത്തില്‍ 2 സഹായികളെന്ന് ജോളി; സയനൈഡ് ഉപയോഗം ആ അറിയാവുന്നവര്‍, കൂടുതല്‍ പേരെ ലക്ഷ്യമിട്ടു

English summary
lok nath behra denies ramesh chennithala's allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X