ദിലീപ് പറഞ്ഞതൊക്കെ ശരിയെന്ന് സമ്മതിച്ച് ബെഹ്റ!! പക്ഷെ അറസ്റ്റ് ചെയ്തത്!!എല്ലാം വിശദമാക്കും!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ജനപ്രിയ താരം ദിലീപ് അറസ്റ്റിലായിട്ട് ഒരു മാസം പിന്നിട്ടിരിക്കെ അന്വേഷണം പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. വീണ്ടും ജാമ്യാപേക്ഷയ്ക്കായി ഹൈക്കോടതിയെ സമീപിച്ച ദിലീപ് ജാമ്യ ഹർജിയിലുന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ പോലീസിനെ തന്നെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

കേരളത്തെ അപമാനിക്കാൻ ശ്രമിക്കുന്ന സംഘികൾക്ക് പണി!! ഒറ്റക്കെട്ടായി നേരിടാൻ കൂട്ടായ്മ!പിന്നിൽ പിണറായി?

ജയിൽ നിന്ന് സുനി അയച്ച ഭീഷണിക്കത്ത് അന്നു തന്നെ ഡിജിപിക്ക് വാട്സ്ആപ്പ് ചെയ്തുവെന്നാണ് ദിലീപ് ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം ശരിയാണെന്ന് ഡിജി പി ലോക്നാഥ് ബെഹ്റ തന്നെ സമ്മതിച്ചിരിക്കുകയാണ്. മനോരമയോടാണ് ബെഹ്റയുടെ പ്രതികരണം.

ദിലീപ് പറയുന്നത് ശരി

ദിലീപ് പറയുന്നത് ശരി

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് പറയുന്നത് ശരിയാണെന്ന് ബെഹ്റപറയുന്നു. അതേസമയം പോലീസ് പറയുന്നതും ശരിയാണെന്നാണ് അദ്ദേഹം പറയുന്നത്.

കൂടുതൽ ശരി

കൂടുതൽ ശരി

എന്നാൽ ആര് പറയുന്നതാണ് കൂടുതൽ ശരിയെന്ന് പരസ്യമായിപറയാനാകില്ലെന്നും ബെഹ്റ. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പറയുന്നത് കോടതിയലക്ഷ്യമാണെന്നും അദ്ദേഹം.

സത്യവാങ്മൂലം നൽകും

സത്യവാങ്മൂലം നൽകും

അതേസമയം ദിലീപ് പറഞ്ഞ കാര്യങ്ങൾ ഉൾപ്പെടെ വിശദമാക്കി കോടതിയിൽ സത്യവാങ് മൂലം നൽകുമെന്നും ബെഹ്റ പറയുന്നു.

ദിലീപ് പറഞ്ഞത്

ദിലീപ് പറഞ്ഞത്

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനി ജയിലിൽ നിന്ന് തനിക്കയച്ച കത്ത് അന്നു തന്നെ ഡിജിപി ബെഹ്റയെ ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും അറിയിച്ചെന്നും രണ്ട് ദിവസം കഴിഞ്ഞ് രേഖാമൂലം പരാതി നൽകിയെന്നുമാണ് ദിലീപ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നത്.

പോലീസ് പറയുന്നത്

പോലീസ് പറയുന്നത്

എന്നാൽ സംഭവം നടന്ന് 20 ദിവസം കഴിഞ്ഞാണ് പരാതിപ്പെട്ടതെന്നായിരുന്നു പോലീസിന്റെ വാദം. ദിലീപിന്റെ പുതിയ ജാമ്യാപേക്ഷയിലെ ആരോപണങ്ങൾ പോലീസിനെ പ്രതിരോധത്തിലാക്കുന്നതാണെന്നും വിവരങ്ങളുണ്ട്.

ദിലീപ് നിരീക്ഷണത്തിലായിരുന്നു

ദിലീപ് നിരീക്ഷണത്തിലായിരുന്നു

സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് ബെഹ്റ പറയുന്നത്. അതിനാൽ അങ്ങനെയൊരാളിൽ നിന്ന് പരാതി ലഭിക്കുമ്പോൾ പല കാര്യങ്ങളും പോലീസിന് അന്വേഷിക്കേണ്ടതായി വരുമെന്നും അദ്ദേഹം പറയുന്നു. അത് പോലീസ് ചെയ്തിരുന്നുവെന്നും അദ്ദേഹം.

സന്ധ്യയ്ക്കെതിരെയും

സന്ധ്യയ്ക്കെതിരെയും

ദിലീപിന്റെ പുതിയ ജാമ്യാപേക്ഷയിൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായ എഡജിപി സന്ധ്യയ്ക്കെതിരെയും പരാമർശമുണ്ട്. സന്ധ്യയും മഞ്ജുവാര്യരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് ദിലീപ് പറയുന്നത്.

പുതിയ ജാമ്യാപേക്ഷ

പുതിയ ജാമ്യാപേക്ഷ

നടിയെ ആക്രമിച്ച കേസിൽ ദിലീപ് പുതിയ ജാമ്യാപേക്ഷ നൽകി. മുൻ അഭിഭാഷകനായ രാംകുമാറിനെ മാറ്റി. പകരം മുതിർന്ന അഭിഭാഷകനായ രാമൻപിള്ളയാണ് ദിലീപിനായി ഹാജരാകുന്നത്. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും സിനിമ മേഖലയിലെ പ്രമുഖർക്ക് ഇതിൽ പങ്കുണ്ടെന്നുമാണ് ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നത്.

English summary
lok nath behra says about dileep' s statement on actress attack case
Please Wait while comments are loading...