'ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കൂറ്റൻ വിജയം ഉറപ്പാക്കണം'; സുനിൽ കനുഗൊലു കേരളത്തിലേക്ക്
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കൊനഗോലു തന്ത്രമൊരുക്കും. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കോണ്ടത്. കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കൂറ്റൻ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത് സുനിൽ കൊനുഗലുവിന്റെ ടീമായിരുന്നു. കേരളത്തിലും കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കണമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയാണ് സുനിലിന് നിർദ്ദേശം നൽകിയത്.
സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ദേശീയ നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ചക്കകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. സംസ്ഥാന,കേന്ദ്ര സർക്കാരുകൾക്കെതിരെ പ്രതിഷേധം തീർക്കാൻ പല വിഷയങ്ങളും ഉണ്ടായിട്ടും അത് ജനങ്ങൾക്കിടയിലേക്ക് എത്തിക്കാൻ നേതൃത്വത്തിന് സാധിക്കുന്നില്ലെന്നതാണ് ദേശീയ നേതൃത്വത്തിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് സുനിൽ കൊനുഗലുവിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് നാളുകൾക്ക് മുൻപ് തന്നെ സുനിൽ കൊനുഗൊലുവിന്റെ ടീം കോൺഗ്രസിന് വേണ്ടി പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. പാർട്ടിയുടെ വീഴ്ചകൾ തിരിച്ചറിഞ്ഞ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മണ്ഡലങ്ങൾ തിരിച്ചറിഞ്ഞ് സ്ഥാനാർത്ഥി നിർണയത്തിലടക്കം സുനിൽ ഇടപെട്ടിരുന്നു. കർണാടകയിൽ കോൺഗ്രസ് വിജയത്തിന് ഊർജം പകർന്ന രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഏകോപനത്തിലും സുനിൽ സജീവമായിരുന്നു.
2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിട്ടായിരുന്നു സുനിൽ ആദ്യമായി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ചത്. അന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനനായ പ്രശാന്ത് കിഷോറുമായിട്ടായിരുന്നു സുനിൽ സഹകരിച്ച് പ്രവർത്തിച്ചിരുന്നു. പിന്നീട് ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ബി ജെ പിയെ അധികാരത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവെഹിച്ചിരുന്നു.
2016ൽ ഡി എം കെയുടെ രാഷ്ട്രീയ പ്രചാരണത്തിന് നേതൃത്വം നൽകിയ സുനിൽ പാർട്ടി അധ്യക്ഷൻ കെ കരുണാനിധിയുടെ പിൻഗാമിയെന്ന നിലയിൽ എം കെ സ്റ്റാലിന്റെ പ്രതിച്ഛായ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഡിഎംകെയുള്ള കൂറ്റൻ വിജയത്തിലും ശക്തമായ സുനിലിന്റെ പങ്ക് നിർണായമായിരുന്നു.
സുനിൽ കൊനുഗലുവിന്റെ തന്ത്രങ്ങൾ കേരളത്തിലും കോൺഗ്രസിനെ വിജയത്തിൽ എത്തിക്കുമെന്നാണ് നേതൃത്വം കരുതുന്നത്. വരും ദിവസങ്ങളിൽ അദ്ദേഹത്തിന്റെ കൂടി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പാർട്ടി തിരഞ്ഞെടുപ്പ് ചർച്ചകൾക്ക് വേഗം കൂട്ടുക. അതേസമയം ആധുനിക രീതിയിലുള്ള പ്രചരണം സംഘടിപ്പിക്കണമെന്ന നിർദ്ദേശവും കഴിഞ്ഞ ദിവസം ചേർച്ച കോൺഗ്രസ് യോഗത്തിൽ ഉയർന്നു. ബൂത്ത് തലം മുതൽ പാർലമെന്റ് കമ്മിറ്റികൾ രൂപീകരിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങൾ പാർട്ടിക്കുള്ളിലാണ് ചർച്ചയാകേണ്ടതെന്നും അനാവശ്യ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്നും നേതാക്കൾക്ക് ഹൈക്കമാന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications