കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂറ്റന്‍ ലീഡില്‍ വടകര നിലര്‍ത്തി മുരളീധരന്‍! യുഡിഎഫ് തേരോട്ടത്തില്‍ വടകരയില്‍ തെറിച്ച് പി ജയരാജന്‍

  • By
Google Oneindia Malayalam News

വടകര: കേരളത്തില്‍ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ പോരാട്ടം നടന്ന വടകരയില്‍ യുഡിഎഫിന് വീണ്ടും അനായാസ വിജയം. സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ വന്‍ ഭൂരിപക്ഷത്തിലാണ് യുഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് വലിയ മുന്നേറ്റങ്ങള്‍ പ്രതീക്ഷിച്ച മണ്ഡലങ്ങളില്‍ നിന്ന് പോലും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

കഴിഞ്ഞ രണ്ട് തവണയായി മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ യുഡിഎഫ് നിലനിർത്തുന്ന വടകര പാർലമെന്‍റ് മണ്ഡലം എന്തുവിലകൊടുത്തും ഇത്തവണ തിരിച്ചു പിടിക്കുമെന്ന് ഉറപ്പിച്ചായിരുന്നു പി ജയരാജന്‍ എന്ന ശക്താനയ സ്ഥാനാര്‍ത്ഥിയെ സിപി​എം വടകരയില്‍ രംഗത്ത് ഇറക്കിയത്. വിധി വന്നപ്പോള്‍ സിപിഎമ്മിന്‍റെ പ്രതീക്ഷ അസ്ഥാനത്തായിരിക്കുകയാണ്.

 പ്രചരണത്തിലെ മേല്‍ക്കെ

പ്രചരണത്തിലെ മേല്‍ക്കെ

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ജയരാജന്‍ മണ്ഡലത്തില്‍ ആദ്യ ഘട്ട പ്രചരണം തുടങ്ങി ഏറെ കഴിഞ്ഞതിന് ശേഷമായിരുന്നു യുഡിഎഫ് കെ മുരളീധരനെ വടകരയില്‍ സ്ഥനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ലഭിച്ച മേല്‍ക്കൈ വോട്ടിങ്ങില്‍ ജയരാജനെ തുണയ്ക്കുമെന്നായിരുന്നു എല്‍ഡിഎഫ് പ്രതീക്ഷ.

 ആര്‍എംപി വോട്ടുകള്‍

ആര്‍എംപി വോട്ടുകള്‍

ആര്‍എംപി സ്വാധീനമുള്ള വടകരയില്‍ അവരുടെ നിലപാടും ഏറെ നിര്‍ണ്ണായകമായിരുന്നു. 2009 ല്‍ മുല്ലപ്പള്ളിയിലുടെ ദീര്‍‌ഘകാലത്തിന് ശേഷം കോണ്‍ഗ്രസ് മണ്ഡലത്തില്‍ വിജയിക്കുമ്പോള്‍ നിര്‍‌ണ്ണായകമായത് ടിപി ചന്ദ്രശേഖരിനൂടെ ആര്‍എംപി നേടിയ 21833 വോട്ടുകളായിരുന്നു. ചന്ദ്രശേഖരന്‍ പിടിച്ച വോട്ടുകളില്‍ അധികവും കാലാകാലങ്ങളായി സിപിഎമ്മിന് ലഭിച്ചു പോന്നിരുന്ന വോട്ടുകളായിരുന്നു.

 നിര്‍ണായകമായി

നിര്‍ണായകമായി

2014 മുല്ലപ്പള്ളി വീണ്ടും മണ്ഡലത്തില്‍ വിജയിച്ചപ്പോഴും നിര്‍ണ്ണായകമായത് ആര്‍എംപി പിടിച്ച വോട്ടുകളായിരുന്നു. 17229 വോട്ടുകളായിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആര്‍എംപി വടകരിയില്‍ നേടിയത്. സിപിഎം സ്ഥാനാര്‍ത്ഥിയായ എഎന്‍ ഷംസീര്‍ തോറ്റതാവട്ടെ മൂവായിരത്തില്‍ താഴെ വോട്ടുകള്‍‌ക്കും.

 പരസ്യ പ്രചരണത്തിന്

പരസ്യ പ്രചരണത്തിന്

മണ്ഡലത്തില്‍ തങ്ങള്‍ക്കുള്ള മുഴുവന്‍ വോട്ടുകളും ജയരാജന്‍റെ പരാജയം ഉറപ്പുവരുത്താന്‍ കെ മുരളീധരന്‍ പോള്‍ചെയ്യിക്കുമെന്ന് ആര്‍എംപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിന്തുണ മാത്രമല്ല, യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പരസ്യപ്രചാരണത്തിനിറങ്ങും വടകരയിലെ ആര്‍എംപി തയ്യാറായിരുന്നു.

 തുണച്ചില്ല

തുണച്ചില്ല

ആര്‍എംപിയുടെ പിന്തുണ യുഡിഎഫിന്‍റെ വിജയത്തില്‍ ഏറെ നിര്‍ണ്ണായകമായെന്നാണ് വടകരയില്‍ മുരളീധരന്‍ പിടിച്ച വോട്ടുകള്‍ സൂചിപ്പിക്കുന്നത്.കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള തലശ്ശേരി, കൂത്തുപറമ്പ് എന്നിവക്ക് പുറമെ വടകര, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി എന്നിങ്ങനെ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് വടകര ലോക്സഭാ മണ്ഡലത്തില്‍ വരുന്നുണ്ട്.

 കൈവിട്ടു

കൈവിട്ടു

ഇതില്‍ വടകരയില്‍ മാത്രമാണ് ആര്‍എംപിക്ക് ശക്തമായ സ്വാധീനമുള്ളത്.വടകര നിയോജക മണ്ഡലത്തില്‍ ആര്‍എംപി പിന്തുണയില്‍ മുരളീധരന് ലഭിച്ച ഭൂരിപക്ഷമാണ് യുഡിഎഫ് വിജയത്തില്‍ നിര്‍ണ്ണായകമായത്.അതേസമയം ജയരാജന് ഏറ്റവും കൂടുതല്‍ ജനപിന്തുമയുള്ള കൂത്തുപറമ്പിലും തലശ്ശേരിയും പോലും പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ ജയരാജന് സാധിച്ചില്ല.

English summary
lok sabha elction result p jayarajan vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X