ആലത്തൂരില്‍ ഇടതു കോട്ട ഭദ്രം?; ആദ്യ ഘട്ടത്തില്‍ പികെ ബിജുവിന് വന്‍ മുന്നേറ്റം
തിരുവനന്തപുരും: ആലത്തൂരില്‍ സിറ്റിങ് എംപി പികെ ബിജെ മുന്നിട്ടു നില്‍ക്കുന്നാതാണ് കാണുന്നത്. വോട്ടെണ്ണല്‍ ആദ്യ നാല്‍പ്പത് മിനുട്ട് പിന്നിടുമ്പോള്‍ 112 വോട്ടിന്‍റെ ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനേക്കാള്‍ പികെ ബിജുവിന് ഉള്ളത്. രമ്യഹരിദാസ് സ്ഥാനാര്‍ത്ഥിയായി എത്തിയതും തുടര്‍ന്നുണ്ടായ വിവാദങ്ങളും മണ്ഡലത്തില്‍ യുഡിഎഫിന് മേല്‍ക്കൈ ലഭ്യമാക്കി എന്ന പ്രചരണം സജീവമായിരുന്നു.

ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലങ്ങളില്‍ ഒന്നാണ് ആലത്തൂര്‍. ഇടതുകോട്ടയായ ആലത്തൂരില്‍ പി കെ ബിജുവിനെ നേരിടാന്‍ യുഡിഎഫ് രമ്യാ ഹരിദാസിനെ ഇറക്കിയതോടെയാണ് മത്സരംഏകപക്ഷീയമല്ലാതെയായത്. എന്നാല്‍ എത്രയൊക്കെ പ്രതിസന്ധികള്‍ ഉണ്ടായാലും ആലത്തൂര്‍ മണ്ഡലം 'കൈ' വിടില്ലെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.
Recommended Video
മോഡി വിരുദ്ധ തരംഗം യുഡി.എഫ്. സ്ഥാനാര്‍ഥികളുടെ വിജയ സാധ്യത വര്‍ധിപ്പിച്ചതായി കോണ്‍ഗ്രസ് കേന്ദ്രങ്ങളുടെ അവകാശ വാദം. മോഡിക്ക് എതിരെ വോട്ടു ചെയ്യുകയെന്ന പൊതു വികാരമാണ് വോട്ടിങ് ശതമാനം വര്‍ധിക്കാന്‍ കാരണമെന്നായിരുന്നു കോണ്‍ഗ്രസ് വിലയിരുത്തല്‍.












Click it and Unblock the Notifications