കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലത്ത് കാവി മുന്നേറ്റം.. ബിജെപി ഒന്നേ കാൽ ലക്ഷം വോട്ട് പിടിക്കുമെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്

Google Oneindia Malayalam News

കൊല്ലം: കൊല്ലത്ത് യുഡിഎഫിനെ സഹായിക്കാന്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി എന്ന ആരോപണം ബിജെപിക്ക് എതിരെ ഉയര്‍ന്നിരുന്നു. കെവി സാബു എന്ന പരിചിതനല്ലാത്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചത് പ്രേമചന്ദ്രനെ സഹായിക്കാനാണ് എന്നാണ് സിപിഎം ആരോപിച്ചത്. എന്നാല്‍ കൊല്ലത്ത് ഇക്കുറി തങ്ങള്‍ ഒന്നേ കാല്‍ ലക്ഷം വോട്ട് പിടിക്കും എന്നാണ് ബിജെപി ജില്ലാ കമ്മിറ്റി അവകാശപ്പെടുന്നത്.

കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍ വിജയിക്കും എന്നാണ് പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലാം പറയുന്നത്. ഇടത് സ്ഥാനാര്‍ത്ഥി കെഎന്‍ ബാലഗോപാല്‍ രണ്ടാമതും ബിജെപി സ്ഥാനാര്‍ത്ഥി സാബു മൂന്നാമതും എത്തും. വിവിധ ബൂത്തുകളില്‍ നിന്നും ലഭിച്ച കണക്ക് ഒന്നേ മുക്കാല്‍ ലക്ഷത്തിന്റേതാണ് എന്ന് ബിജെപി പറയുന്നു.

bjp

എന്നാല്‍ ഈ കണക്ക് വസ്തുതാപരമായി വിലയിരുത്തിയാണ് ഒന്നേ കാല്‍ ലക്ഷം എന്ന അവകാശവാദത്തിലേക്ക് ബിജെപി എത്തിയിരിക്കുന്നത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കൊല്ലത്ത് നേടിയത് 57,000 വോട്ടുകള്‍ ആയിരുന്നു. പിഎം വേലായുധന്‍ ആയിരുന്നു അന്ന് ബിജെപി സ്ഥാനാര്‍ത്ഥി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് ബിജെപി നേടിയത് ഒന്നരലക്ഷം വോട്ടുകള്‍ ആയിരുന്നു.

2015ല്‍ നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് ബിജെപിക്ക് ലഭിച്ചത് ഒന്നേമുക്കാല്‍ ലക്ഷം വോട്ടുകള്‍ ആയിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പ്രകാരം കൊല്ലത്ത് ബിജെപി നേടുക 75,000 വോട്ടുകള്‍ മാത്രമാണ്. കെഎന്‍ ബാലഗോപാല്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്നും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലുണ്ട്.

English summary
Lok Sabha Election 2019: BJP expects more than one lakh votes in Kollam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X