കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അത്ഭുതജയം ഉറപ്പിച്ചു; അഞ്ചുസീറ്റുകള്‍ കിട്ടും, തിരുവനന്തപുരത്ത് താമര വിരിയും!! പക്ഷേ...

Google Oneindia Malayalam News

Recommended Video

cmsvideo
ശക്തമായ പോളിങ് കേരളത്തിൽ BJP തരംഗമുണ്ടാക്കും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വന്‍ പ്രതീക്ഷയിലാണ് ബിജെപി. ശബരിമല വിഷയം ജനങ്ങളെ സ്വാധീനിച്ചുവെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ശക്തമായ പോളിങ് ബിജെപിയുടെ വോട്ട് നില ഉയര്‍ത്തുമെന്നാണ് നേതൃത്വം വിലയിരുത്തുന്നു. രണ്ടു മണ്ഡലങ്ങളിലാണ് ബിജെപി ജയം ഉറപ്പിച്ചിരിക്കുന്നത്. എന്നാല്‍ അഞ്ച് മണ്ഡലങ്ങളില്‍ വരെ അത്ഭുത വിജയം സംഭവിക്കാമെന്ന് ബിജെപി വിശ്വസിക്കുന്നു.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന് ബിജെപി ഉറപ്പിച്ചുകഴിഞ്ഞു. പക്ഷേ, ബിജെപിക്ക ആശങ്കയുള്ള ചില ഘടകങ്ങളും തിരുവനന്തപുരത്ത് സംഭവിച്ചിട്ടുണ്ട്. കേരളത്തില്‍ പാര്‍ട്ടിയുടെ സ്വാധീനം വര്‍ധിച്ചുവെന്ന് ബിജെപി നേതാക്കള്‍ ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

സര്‍ക്കാരിനെതിരായ ജനവികാരം

സര്‍ക്കാരിനെതിരായ ജനവികാരം

പോളിങ് സംസ്ഥാനത്ത് കൂടിയത് പിണറായി സര്‍ക്കാരിനെതിരായ ജനവികാരമാണ് പ്രകടമാക്കുന്നതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ശബരിമല വിഷയം പ്രധാന ചര്‍ച്ചയായതും പാര്‍ട്ടിക്ക് അനുകൂലമാകുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്. അത് ഇടതുപക്ഷത്തിന് തിരിച്ചടി നല്‍കുമെന്നും ബിജെപി കരുതുന്നു.

രണ്ടുമണ്ഡലങ്ങളില്‍ പ്രതീക്ഷ

രണ്ടുമണ്ഡലങ്ങളില്‍ പ്രതീക്ഷ

കുമ്മനം രാജശേഖരന്‍ മല്‍സരിച്ച തിരുവനന്തപുരം, കെ സുരേന്ദ്രന്‍ മല്‍സരിച്ച പത്തനംതിട്ട എന്നീ മണ്ഡലങ്ങളിലാണ് ബിജെപിക്ക് വന്‍ പ്രതീക്ഷ. ഈ രണ്ടുമണ്ഡലങ്ങളിലും ജയിക്കുമെന്നാണ് ബിജെപിയുടെ വിശ്വസം. ഒരുപക്ഷേ അഞ്ചു സീറ്റുവരെ കിട്ടാന്‍ സാധ്യതയുണ്ടെന്നും നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

തിരിച്ചടിക്ക് സാധ്യതയുള്ളത്..

തിരിച്ചടിക്ക് സാധ്യതയുള്ളത്..

മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചാണ് കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് മല്‍സരിച്ചത്. കെ സുരേന്ദ്രനെ അവസാന നിമിഷം സ്ഥാനാര്‍ഥിയാക്കിയതും ജയസാധ്യത മുന്നില്‍ കണ്ടാണ്. ന്യൂനപക്ഷ വോട്ടുകളില്‍ ധ്രുവീകരണം സംഭവിച്ചാല്‍ ബിജപിക്ക് തിരിച്ചടി ലഭിക്കും.

തീരദേശ മേഖലകളില്‍

തീരദേശ മേഖലകളില്‍

തിരുവനന്തപുരത്ത് തീരദേശ മേഖലകളില്‍ വന്‍തോതില്‍ പോളിങ് നടന്നിട്ടുണ്ട്. ഇത് ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയില്ലെന്ന ബിജപി സംസ്ഥാന വക്താവ് എംഎസ് കുമാര്‍ പറയുന്നു.

 ന്യൂനപക്ഷ വോട്ട് ഭിന്നിക്കും

ന്യൂനപക്ഷ വോട്ട് ഭിന്നിക്കും

തിരുവനന്തപുരത്ത് തീരദേശ മണ്ഡലങ്ങളില്‍ വോട്ട് കൂടിയത് ബിജെപിയെ ആശങ്കപ്പെടുത്തുന്നില്ല. കാരണം തീരദേശത്തെ വോട്ടുകള്‍ ശശി തരൂരിനും സി ദിവാകരനുമിടയില്‍ ഭിന്നിച്ചുപോകും. അതുകൊണ്ടുതന്നെ ഒരു പെട്ടിയില്‍ ഈ വോട്ട് വീഴില്ലെന്നാണ് ബിജെപി കരുതുന്നത്.

 പത്തനംതിട്ടയിലെ സാധ്യത

പത്തനംതിട്ടയിലെ സാധ്യത

പത്തനംതിട്ടയിലും ബിജെപിക്ക് സമാനമായ നിലാപാടണ്. ന്യൂനപക്ഷ വോട്ടുകള്‍ ഇടതു-വലതു കക്ഷികള്‍ക്കിടയില്‍ ഭിന്നിക്കുമെന്ന് ബിജെപി കരുതുന്നു. ന്യൂനപക്ഷ വോട്ടിന്റെ ഏകീകരണമുണ്ടാകില്ല എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

സ്ത്രീ വോട്ടര്‍മാര്‍

സ്ത്രീ വോട്ടര്‍മാര്‍

സ്ത്രീ വോട്ടര്‍മാര്‍ കൂടുതലായി പോളിങ് ബൂത്തിലെത്തിയത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് ബിജെപി കരുതുന്നു. ശബരിമല വിഷയം കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് സ്ത്രീകള്‍ക്കിടയിലാണ്. ഇത് ബിജെപി അനുകൂലമായ വോട്ടായി മാറുമെന്ന് പാര്‍ട്ടി കരുതുന്നു.

തൃശൂരില്‍ മികച്ച പ്രകടനം

തൃശൂരില്‍ മികച്ച പ്രകടനം

പത്തനംതിട്ടയിലും തിരുവനന്തപുരത്തും ജയിക്കുമെന്ന ബിജെപി ഉറപ്പിച്ചിട്ടുണ്ട്. ശബരിമല വിഷയം തന്നെയാണ് ഇവിടെ തുണയ്ക്കുക എന്നും ബിജെപി കരുതുന്നു. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. തൃശൂരില്‍ സുരേഷ് ഗോപി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ബിജെപി കരുതുന്നു.

ശബരിമല തന്നെ... കാരണം

ശബരിമല തന്നെ... കാരണം

ശബരിമല വിഷയം ചര്‍ച്ചയാകാത്ത മണ്ഡലങ്ങളാണ് മലപ്പുറവും പൊന്നാനിയും. ഇവിടെ വോട്ടിങ് ശതമാനം താരതമ്യേന കുറവായി. എന്നാല്‍ മറ്റു മണ്ഡലങ്ങളില്‍ ശബരിമല വിഷയം പ്രധാന ചര്‍ച്ചയായി. അവിടെയെല്ലാം പോളിങ് കൂടുകയും ചെയ്തു. ബിജെപിയുടെ പ്രചാരണം ഏറ്റുവെന്നാണ് പാര്‍ട്ടി കരുതുന്നത്.

എല്ലായിടത്തും വോട്ടു കൂടും

എല്ലായിടത്തും വോട്ടു കൂടും

ബിജെപിക്ക് രണ്ടു സീറ്റുകള്‍ ലഭിക്കുമെന്ന് പാര്‍ട്ടി ഉറപ്പിക്കുന്നു. എന്നാല്‍ അതിനേക്കാള്‍ പ്രധാനം വോട്ട് എല്ലാ മണ്ഡലങ്ങളിലും കൂടുമെന്ന കാര്യമാണ്. മധ്യ-തെക്കന്‍ കേരളത്തില്‍ ശബരിമലയാണ് പോളിങ് കൂട്ടിയതെന്ന് ബിജെപി കരുതുന്നു. വടക്കന്‍ കേരളത്തില്‍ രാഹുലിന്റെ സാന്നിധ്യമാണ് വോട്ടിങ് ശതമാനം കൂടാന്‍ കാരണമെന്നും കരുതുന്നു.

എല്ലാവരും പ്രതീക്ഷയില്‍

എല്ലാവരും പ്രതീക്ഷയില്‍

ഇടതുപക്ഷവും വന്‍ പ്രതീക്ഷയിലാണ്. യുഡിഎഫ് ക്യാംപില്‍ പ്രതീക്ഷയ്ക്ക് ഒട്ടും കുറവില്ല. ബിജെപിയും പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. പോളിങ് കൂടിയത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് എല്ലാവരും കരുതുന്നു. മലയാളിയുടെ മനസ് അറിയാന്‍ ഇനി ഒരുമാസം കാത്തിരിക്കണം. മെയ് 23ന് വോട്ടെണ്ണുംവരെ.

ഗുജറാത്ത് കലാപം; ബില്‍ക്കീസ് ബാനുവിന് വൈകി നീതിയെത്തി, 50 ലക്ഷം, വീട്, ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടിഗുജറാത്ത് കലാപം; ബില്‍ക്കീസ് ബാനുവിന് വൈകി നീതിയെത്തി, 50 ലക്ഷം, വീട്, ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചടി

English summary
BJP Poll Analysis in Kerala; Two seats expect, Voting Share will increase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X