Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി തോമസിലൂടെ കോട്ടയം പിടിക്കാൻ ബിജെപി, വൻ വാഗ്ദാനങ്ങളുമായി രാജ്നാഥ് സിംഗ്

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ സിറ്റിംഗ് സീറ്റായ കോട്ടയത്ത് ഇത്തവണ എന്‍ഡിഎയ്ക്ക് ചെറുതല്ലാത്ത പ്രതീക്ഷകളാണ് ഉളളത്. കേരള കോണ്‍ഗ്രസിന്റെ പിസി തോമസാണ് കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫില്‍ നിന്ന് വിഎന്‍ വാസവനും യുഡിഎഫില്‍ നിന്ന് തോമസ് ചാഴിക്കാടനും മത്സരിക്കുന്നു. പിസി തോമസ് ശക്തമായ മത്സരമാണ് ഇരുമുന്നണികള്‍ക്കുമെതിരെ കോട്ടയത്ത് കാഴ്ച വെയ്ക്കുന്നത്.

കോട്ടയം പിടിച്ചെടുക്കാന്‍ പിസി തോമസിന് മുന്നില്‍ ബിജെപി നേതൃത്വം വമ്പന്‍ ഓഫറുകളാണ് നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പിസി തോമസ് ജയിച്ചാല്‍ ഉന്നത സ്ഥാനങ്ങള്‍ ബിജെപി നല്‍കും എന്നാണ് വാഗ്ദാനം.

bjp

കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം പിസി തോമസിന്റെ പ്രചാരണാര്‍ത്ഥം കോട്ടയത്ത് എത്തിയിരുന്നു. ഈ വരവിനിടെയാണ് പിസി തോമസിന് മുന്നിലേക്ക് വന്‍ വാഗ്ദാനങ്ങള്‍ വെച്ച് നീട്ടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയാല്‍ കൊച്ചി മെട്രോ കോട്ടയത്തേക്ക് നീട്ടുന്നത് ഉള്‍പ്പെടെ പിസി തോമസ് ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പിലാക്കുമെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചു.

കര്‍ഷകരുടെ വിഷയങ്ങള്‍ ഉള്‍പ്പെടെ പിസി തോമസ് ചൂണ്ടിക്കാണിച്ച വിഷയങ്ങള്‍ പരിഗണിക്കാമെന്ന് രാജ്‌നാഥ് സിംഗ് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോട്ടയത്ത് നടന്ന പിസി തോമസിന്റെ പ്രചാരണ പരിപാടികളില്‍ എന്‍ഡിഎ ഘടകകക്ഷിയായ ജനപക്ഷം പാര്‍ട്ടിയുടെ പിസി ജോര്‍ജും പങ്കെടുത്തു. കെഎം മാണിയുടെ മരണത്തോടെ കോട്ടയത്ത് ചാഴിക്കാടന് അനുകൂലമായ സഹതാപതരംഗമുണ്ടായേക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+