കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തനംതിട്ടയിൽ ആന്റോ ആന്റണിക്ക് 50,000 ഭൂരിപക്ഷം, പാലക്കാട് അട്ടിമറി ജയം.. ഡിസിസി കണക്കുകൾ ഇങ്ങനെ!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഇരുപതിലും വിജയിക്കും എന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍. സിപിഎം കോട്ടയായ പാലക്കാട് മണ്ഡലത്തെ കുറിച്ച് മാത്രമാണ് യുഡിഎഫിന് സംശയമുളളത്. ആലത്തൂരിലടക്കം യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ അട്ടിമറി വിജയം നേടും.

കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി നേതൃയോഗത്തിന്റെതാണ് വിലയിരുത്തല്‍. എന്നാല്‍ പാലക്കാട് ജയിക്കില്ല എന്ന യുഡിഎഫ് വിലയിരുത്തലിനെ തളളി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വികെ ശ്രീകണ്ഠന്‍ രംഗത്ത് വന്നിരിക്കുകയാണ്. പാലക്കാട് അത്ഭുതം സംഭവിക്കും എന്നാണ് ശ്രീകണ്ഠന്‍ അവകാശപ്പെടുന്നത്.

പാലക്കാട്ടെ കോട്ട ഇളക്കും

പാലക്കാട്ടെ കോട്ട ഇളക്കും

മൂന്നാം തവണയും ജനവിധി തേടിയ എംബി രാജേഷ് ആണ് വികെ ശ്രീകണ്ഠന്റെ എതിരാളി. കേരളത്തില്‍ എല്‍ഡിഎഫ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി വിജയിക്കും എന്ന് കണക്ക് കൂട്ടുന്ന മണ്ഡലമാണ് പാലക്കാട്. അക്ഷരാര്‍ത്ഥത്തില്‍ ഈ മണ്ഡലം കേരളത്തില്‍ സിപിഎമ്മിന്റെ കോട്ടകളില്‍ ഒന്നാണ്.

യുഡിഎഫ് അട്ടിമറി ജയം നേടും

യുഡിഎഫ് അട്ടിമറി ജയം നേടും

അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് പാലക്കാട് വിജയസാധ്യത കുറവാണ് എന്നാണ് യുഡിഎഫ് വിലയിരുത്തല്‍. എന്നാല്‍ അത്തരം വിലയിരുത്തലുകളെ തളളിയാണ് വികെ ശ്രീകണ്ഠന്‍ യോഗത്തില്‍ പ്രതികരിച്ചത്. പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് അട്ടിമറി ജയം നേടുമെന്ന് വികെ ശ്രീകണ്ഠന്‍ അവകാശപ്പെട്ടു.

പ്രതീക്ഷിക്കാത്ത ഘടകങ്ങൾ

പ്രതീക്ഷിക്കാത്ത ഘടകങ്ങൾ

കേരളത്തില്‍ യുഡിഎഫിന് 19 സീറ്റ് കിട്ടിയാലും പാലക്കാട് ജയിക്കില്ല എന്ന് പറയുന്നവര്‍ക്ക് ഇക്കുറി തെറ്റും. പലരും കണക്കില്‍ എടുക്കാത്ത പല ഘടകങ്ങളും അനുകൂലമായി പാലക്കാട് സംഭവിക്കും എന്നും വികെ ശ്രീകണ്ഠന്‍ പറഞ്ഞു. ശ്രീകണ്ഠന്റെ പ്രചാരണത്തിന് അടക്കം പാലക്കാട് കോണ്‍ഗ്രസ് നേതൃൃത്വത്തിന് വീഴ്ച പറ്റിയെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

സമ്പത്തിനെ അട്ടിമറിക്കും

സമ്പത്തിനെ അട്ടിമറിക്കും

ആറ്റിങ്ങലില്‍ എ സമ്പത്തിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അട്ടിമറിക്കുമെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് നെയ്യാറ്റിന്‍കര സനല്‍ കെപിസിസി യോഗത്തില്‍ വ്യക്തമാക്കി. മാത്രമല്ല തിരുവനന്തപുരത്ത് ശശി തരൂര്‍ വിജയം ആവര്‍ത്തിക്കും. മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിച്ച ഒരാളും തരൂര്‍ ജയിക്കില്ലെന്ന് പറയില്ലെന്നും സനല്‍ കൂട്ടിച്ചേര്‍ത്തു.

ഉണ്ണിത്താൻ തിരിച്ച് പിടിക്കും

ഉണ്ണിത്താൻ തിരിച്ച് പിടിക്കും

കാസര്‍ഗോഡ് കോണ്‍ഗ്രസ് നേതൃത്വം അവകാശപ്പെടുന്നത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇക്കുറി മണ്ഡലം തിരിച്ച് പിടിക്കും എന്നാണ്. നേരിയ ഭൂരിപക്ഷത്തിന് ഉണ്ണിത്താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെപി സതീഷ് ചന്ദ്രനെ പരാജയപ്പെടുത്തും എന്ന് കാസര്‍ഗോഡ് ഡിസിസി പ്രസിഡണ്ടായ ഹക്കീം കുന്നേല്‍ വ്യക്തമാക്കി.

കണ്ണൂരും വടകരയും വയനാടും

കണ്ണൂരും വടകരയും വയനാടും

വയനാട് ഡിസിസി നേതൃത്വം കെപിസിസിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നത് രാഹുല്‍ ഗാന്ധിക്ക് മൂന്ന് മുതല്‍ മൂന്നര ലക്ഷം വരെ ഭൂരിപക്ഷം ലഭിക്കും എന്നാണ്. കോഴിക്കോട്, കണ്ണൂര്‍, വടകര എന്നീ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കും എന്നാണ് ജില്ലാ നേതൃത്വങ്ങള്‍ കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ആലപ്പുഴ ഷാനിമോൾക്ക്

ആലപ്പുഴ ഷാനിമോൾക്ക്

വടകരയിലും കണ്ണൂരിലും കോഴിക്കോടും ഭേദപ്പെട്ട ഭൂരിപക്ഷത്തില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയം കാണും. സിപിഎം ഇക്കുറി അട്ടിമറി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമായ ആലപ്പുഴ യുഡിഎഫ് നിലനിര്‍ത്തും എന്നാണ് ഡിസിസി റിപ്പോര്‍ട്ട്. രാഷ്ട്രീയത്തിന് അപ്പുറത്തുളള ഘടകങ്ങള്‍ ആലപ്പുഴയില്‍ നിര്‍ണായകമാവുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇടുക്കിയും തിരിച്ച് പിടിക്കും

ഇടുക്കിയും തിരിച്ച് പിടിക്കും

ഇടുക്കി ഇത്തവണ ഡീന്‍ കുര്യാക്കോസിലൂടെ യുഡിഎഫ് തിരിച്ച് പിടിക്കും എന്നാണണ് ജില്ലാ നേതൃത്വം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. എല്‍ഡിഎഫിന്റെ ജോയ്‌സ് ജോര്‍ജിനെ 59,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഡീന്‍ കുര്യാക്കോസ് തോല്‍പ്പിക്കും. കഴിഞ്ഞ തവണ ജോയ്‌സിനോട് മത്സരിച്ച് ഡീന്‍ തോല്‍വിയറിഞ്ഞിരുന്നു.

വൻ ഭൂരിപക്ഷം നേടും

വൻ ഭൂരിപക്ഷം നേടും

യുഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ മാവേലിക്കരയും എറണാകുളവും ഇത്തവണയും നിലനിര്‍ത്തും എന്നാണ് അതത് ഡിസിസികള്‍ അവകാശപ്പെടുന്നത്. മാവേലിക്കരയില്‍ സിറ്റിംഗ് എംപിയായ കൊടിക്കുന്നില്‍ സുരേഷും എറണാകുളത്ത് ഹൈബി ഈഡനും മികച്ച ഭൂരിപക്ഷം നേടിത്തന്നെ ഇക്കുറി വിജയിക്കും എന്നാണ് ഡിസിസികളുടെ കണക്ക് കൂട്ടല്‍.

അരലക്ഷം വോട്ടിന് പത്തനംതിട്ട

അരലക്ഷം വോട്ടിന് പത്തനംതിട്ട

കേരളം ഉറ്റ് നോക്കുന്ന മണ്ഡലമായ പത്തനംതിട്ടയില്‍ ഒരു അട്ടിമറിയും സംഭവിക്കില്ലെന്നാണ് ഡിസിസി നേതൃത്വം അവകാശപ്പെടുന്നത്. അരലക്ഷം വോട്ടിന് ആന്റോ ആന്റണി പത്തനംതിട്ട സീറ്റ് നിലനിര്‍ത്തുമെന്ന് ഡിസിസി റിപ്പോര്‍ട്ട് നല്‍കി. ഡിസിസി നേതൃത്വങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകളിലെല്ലാം ഒരുപോലെ പറയുന്നത് ഒരു മണ്ഡലത്തില്‍ പോലും ബിജെപി രണ്ടാമത് എത്തില്ല എന്നാണ്.

തിരഞ്ഞെടുപ്പിന് ശേഷം മായാവതി കോൺഗ്രസിന്റെ കാൽ വാരും! അഖിലേഷ് കോൺഗ്രസിനൊപ്പമെന്ന് വെളിപ്പെടുത്തൽതിരഞ്ഞെടുപ്പിന് ശേഷം മായാവതി കോൺഗ്രസിന്റെ കാൽ വാരും! അഖിലേഷ് കോൺഗ്രസിനൊപ്പമെന്ന് വെളിപ്പെടുത്തൽ

രാഹുൽ വിചാരിച്ചിട്ട് നടക്കുന്നില്ല, സോണിയാ ഗാന്ധി രംഗത്ത്! വൻ ഉത്തരവാദിത്തം ഏറ്റെടുത്ത് സോണിയരാഹുൽ വിചാരിച്ചിട്ട് നടക്കുന്നില്ല, സോണിയാ ഗാന്ധി രംഗത്ത്! വൻ ഉത്തരവാദിത്തം ഏറ്റെടുത്ത് സോണിയ

English summary
Lok Sabha Election 2019: DCCs analysis of UDF chances in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X