കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ യുഡിഎഫ് തരഗം; 15 സീറ്റുകള്‍ വരെ നേടും, ഇടത് 2 ലേക്ക് ഒതുങ്ങിയേക്കാം, ബിജെപി സീറ്റ് നേടാം

Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തിലെ എക്സിറ്റ് പോൾ റിപ്പോർട്ട് അങ്ങനെ

തിരുവനന്തപുരം: പതിനേഴാമത് ലോക്സഭയിലേക്കുള്ള ഏഴ്ഘട്ട തിരഞ്ഞെടുപ്പും പൂര്‍ത്തിയായി കഴിഞ്ഞു. ഒരുമാസത്തിലേറെയായി നീണ്ടു നിന്നു വാശിയേറിയ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ വിധിയറിയാന്‍ ഇനി നാലുനാള്‍ മാത്രമാണ് ബാക്കിയുള്ളത്. മുന്നണികളുടെ ആകാംക്ഷകള്‍ വര്‍ധിപ്പിച്ചു കൊണ്ട് ഏഴാംഘട്ടത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായ ഉടന്‍ തന്നെ ടിവി ചാനലുകള്‍ വിവിധ ഏജന്‍സികളുമായി നടത്തിയ എക്സിറ്റ് പോള്‍ പ്രവചനങ്ങളും പുറത്തു വന്നുകഴിഞ്ഞു.

പുറത്തുവന്ന സര്‍വ്വേകളില്‍ അധികവും കേരളത്തില്‍ യുഡിഎഫ് മേല്‍ക്കൈ നേടുമെന്നാണ് പ്രവചിക്കുന്നത്. മനോരമ ന്യൂസ്-കാര്‍വി സര്‍വേയില്‍ കേരളത്തില്‍ യുഡിഎഫ് 13 മുതല്‍ 15 സീറ്റുവരെയും ഇടത് മുന്നണി 2 മുതല്‍ 4 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചിക്കുന്നത്. ബിജെപിക്ക് 1 സീറ്റില്‍ വിജയമെന്നാണ് സര്‍വ്വെ അഭിപ്രയാപ്പെടുന്നത്..മണ്ഡലം തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ..

കാസര്‍കോ‍ഡിന്‍റെ സ്ഥാനം

കാസര്‍കോ‍ഡിന്‍റെ സ്ഥാനം

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയമുറപ്പിക്കുന്ന സീറ്റുകളില്‍ മുന്‍നിരയില്‍ തന്നെയാണ് കാസര്‍കോ‍ഡിന്‍റെ സ്ഥാനം. കഴിഞ്ഞ എട്ട് തവണയായി ഇടതുകോട്ടയായി നില്‍ക്കുന്ന മണ്ഡലം ഇത്തവണയും തങ്ങളെ കൈവിടില്ലെന്നാണ് സിപിഎമ്മിന്‍റെ കണക്ക്കൂട്ടല്‍. പെരിയ ഇരട്ടക്കൊലപാതകം തിരിച്ചടിയായെങ്കിലും സതീഷ് ചന്ദ്രനെന്ന ശക്തനായ സ്ഥാനാര്‍ത്ഥിക്ക് എല്ലാം വികാരങ്ങളേയും മറികടക്കാന്‍ കഴിയുമെന്നാണ് ഇടത് പ്രതീക്ഷ.

രാജ്മോഹന്‍ ഉണ്ണിത്താന്‍

രാജ്മോഹന്‍ ഉണ്ണിത്താന്‍

എന്നാല്‍ ഇടതുമുന്നണിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ ജയിക്കുമെന്ന് മനോരമ ന്യൂസ്-കാര്‍വി സര്‍വ്വെ പ്രവചിക്കുന്നത്.

കണ്ണൂരില്‍

കണ്ണൂരില്‍

സിപിഎമ്മിന്‍റെ മറ്റൊരു സിറ്റിങ് സീറ്റായ കണ്ണൂരില്‍ ഇഞ്ചേടിഞ്ച് പോരാട്ടമാണെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. അപ്പോഴും നേരിയ മുന്‍തൂക്കമുള്ളതെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ സുധാകരനാണെന്നും സര്‍വ്വെ അഭിപ്രായപ്പെടുന്നു. സര്‍വ്വെകള്‍ ശരിയായി വരികയാണെങ്കില്‍ വടക്കന്‍ കേരളത്തിലെ രണ്ട് സിറ്റിങ് സീറ്റുകളായിരിക്കും സിപിഎമ്മിന് നഷ്ടമാവുക

വടകര

വടകര

കേരളത്തില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡ‍ലങ്ങളില്‍ ഒന്നാണ് വടകര. നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇടത് കോട്ടയായി നിലനില്‍ക്കുന്ന വടകര കഴിഞ്ഞ രണ്ട് തവണയും മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ യുഡിഎഫി പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഇത്തവണ എന്തുവില കൊടുത്തും വടകര തിരിച്ചു പിടിക്കാനാണ് സിപിഎമ്മിന്‍റെ ശ്രമം. അതിനായി പാര്‍ട്ടിയുടെ ഏറ്റവും കരുത്തനായ നേതാവായ പി. ജയരാജനെ തെന്നയാണ് സിപിഎം കളത്തിലിറക്കിയത്.

യുഡിഎഫ് നിലനിര്‍ത്തും

യുഡിഎഫ് നിലനിര്‍ത്തും

എന്നാല്‍ ജയരാജന്‍ വന്നാലും സിറ്റിങ് സീറ്റ് യുഡിഎഫ് നിലനിര്‍ത്തുമെന്നാണ് മനോരമ ന്യൂസ്-കാര്‍വി സര്‍വ്വെ പ്രവചിക്കുന്നത്. കെ മുരളീധരന് പി ജയരാജനെ മറികടക്കാന്‍ കഴിയുമെന്ന് തന്നെയാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്. ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണവും വയനാട്ടിലെ രാഹുലിന്‍റെ സാന്നിധ്യവും വടകരയില്‍ യുഡിഎഫിന് ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍.

കോഴിക്കോട്

കോഴിക്കോട്

വടകരയ്ക്ക് ഒപ്പം സിറ്റി സീറ്റായ കോഴിക്കോട് ലോക്സഭാ മണ്ഡലവും യുഡിഎഫ് നിലനിര്‍ത്തുമെന്നാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്. എ പ്രദീപ് കുമാറിലൂടെ എംകെ രാഘവന് ശക്തമായ വെല്ലുവിളിയുയരത്താന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞെങ്കിലും വോട്ട് വിഹിതത്തില്‍ 2 ശതമാനത്തിന്‍റെ മുന്‍തൂക്കമാണ് സര്‍വ്വെ പ്രവചിക്കുന്നത്.

വയനാട്ടില്‍

വയനാട്ടില്‍

വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ നിഷ്പ്രയാസം ജയിക്കുമെന്നാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്. യുഡിഎഫ് കോട്ടായി മലപ്പുറത്തും പൊന്നാനിയിലും ലീഗ് തന്നെ വിജയിക്കുമെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. പൊന്നാനിയില്‍ പിവി അന്‍വര്‍ വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ടെങ്കിലും ഇടി മുഹമ്മദ് ബഷീറിനെ മടികടക്കാന്‍ കഴിയില്ലെന്നാണ് സര്‍വ്വേ വിലയിരുത്തല്‍.

പാലക്കാട്

പാലക്കാട്

വടക്കന്‍ കേരളത്തില്‍ എല്‍ഡിഎഫിന് സര്‍വ്വേ വിജയം പ്രവചിക്കുന്നത് പാലക്കാട് മാത്രമാണ്. സിറ്റിങ് എംപിയായ എംബി രാജേഷ് ഇത്തവണയും പാലക്കാട് നിലനിര്‍ത്തുമെന്ന് മനോരമന്യൂസ്-കാര്‍വി സര്‍വ്വെ അഭിപ്രായപ്പെടുന്നു. കോണ്‍ഗ്രസിനെ പിന്തള്ള ബിജെപി ഇവിടെ രണ്ടാം സ്ഥാനത്ത് എത്താനുള്ള സാധ്യതയും സര്‍വ്വെ തള്ളിക്കളയുന്നില്ല,

ആലത്തൂര്‍

ആലത്തൂര്‍

ഇടതുകോട്ടയാ ആലത്തൂര്‍ ഇത്തവണ യുഡിഎഫ് തിരിച്ചു പിടിക്കും. പികെ ബിജു ശക്തനായ സ്ഥാനാര്‍ത്ഥിയാണെങ്കിലും രമ്യ ഹരിദാസിലുടെ വിജയം യുഡിഎഫിന് ഒപ്പം നില്‍ക്കുമെന്നാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്. പ്രചരണരംഗത്തെ മികവാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തുണയ്ക്കുക.

തൃശൂരില്‍

തൃശൂരില്‍

ശക്തമായയ ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ ഫോട്ടോഫിനിഷാണ് സര്‍വ്വെ സാധ്യത അഭിപ്രായപ്പെടുന്നത്. അപ്പോഴും നേരിയ മുന്‍തൂക്കംമുള്ളത് ഇടത് സ്ഥാനാര്‍ത്ഥിയായ രാജാജി മാത്യു തോമസിനാണ്. സുരേഷ് ഗോപിയുടെ സാന്നിധ്യമാണ് തൃശൂരിനെ ഫോട്ടോ ഫിനിഷിലേക്ക് നയിക്കുന്നത്.

ചാലക്കുടി

ചാലക്കുടി

ഇന്നസെന്‍റിലൂടെ ഇത്തവണയും ചാലക്കുടി നിലനിര്‍ത്താമെന്നുള്ള ഇടതുമുന്നണിയുടെ മോഹം സഫലമാവില്ലെന്നാണ് സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ മണ്ഡലത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തില്‍ വിജിയിക്കുമെന്നാണ് സര്‍വ്വെ പ്രവചനം

എറണാകുളത്തും

എറണാകുളത്തും

പി രാജീവ് എന്ന ശക്തനായ നേതാവിനെ രംഗത്ത് ഇറക്കിയതിലൂടെ ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന എറണാകുളത്തും ഇടതുമുന്നണിക്ക് പ്രതീക്ഷക്കുള്ള വക സര്‍വ്വെ നല്‍ക്കുന്നില്ല. പരമ്പരാഗതമായി യുഡിഎഫിന് ഒപ്പം നില്‍ക്കുന്ന മണ്ഡലം ഇത്തവണയും അവര്‍നിലനിര്‍ത്തും. വിജയം ഹൈബി ഈഡനെന്ന് സര്‍വ്വെ.

പത്തനംതിട്ട

പത്തനംതിട്ട

ശക്തമായ ത്രികോണ മത്സരം നടക്കുന്ന പത്തനംതിട്ടയിലും യുഡിഎഫിനാണ് സര്‍വ്വെ വിജയം പ്രഖ്യാപിക്കുന്നത്. ശബരിമല വിഷയം പ്രചരണത്തില്‍ ഏറ്റവും കത്തിനിന്ന പത്തനംതിട്ടയില്‍ ബിജെപി രണ്ടാംസ്ഥാനത്ത് എത്തിയേക്കാമെങ്കിലും വിജയിക്കാനുള്ള വോട്ടുകള്‍ നേടാന്‍ കഴിയില്ല. സിപിഎം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കാം.

ഇടുക്കി

ഇടുക്കി

കസ്തരിരംഗന്‍ റിപ്പോര്‍ സജീവ ചര്‍ച്ചാ വിഷമായ 2014 ല്‍ ജോയ്സ് ജോര്‍ജ്ജിലൂടെ എല്‍എഡിഎപ് സ്വന്തമാക്കി യുഡിഎഫ് കോട്ട് ഇടുക്കി ഇത്തവണ ഡീന്‍ കുര്യാക്കോസ് തിരിച്ചു പിടിക്കുമെന്നാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്. മണ്ഡലത്തില്‍ വ്യക്തമായ മേല്‍ക്കൈ ആണ് യുഡിഎഫിന് ഉള്ളത്.

കോട്ടയത്ത്

കോട്ടയത്ത്

കോട്ടയത്ത് ഇത്തവണയും യുഡിഎഫ് വലിയ വിജയം നേടിയേക്കുമെന്ന് സര്‍വ്വെ അഭിപ്രായപ്പെടുന്നു. കോട്ടയത്ത് തോമസ് ചാഴിക്കാടനെന്ന കോരള കോണ്‍ഗ്രസ് നേതാവ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പിഎന്‍ വാസവനെ മറികടക്കും. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ പിസി തോമസ് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കും.

ആലപ്പുഴയില്‍

ആലപ്പുഴയില്‍

ശക്തമായ മത്സരം നടക്കുമെന്ന് ഏവരും കരുതുന്ന ആലപ്പുഴയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയും അരൂര്‍ എംഎല്‍എയുമായി എംഎം ആരിഫിന് മുന്‍തൂക്കമുണ്ടെന്നാണ് സര്‍വ്വെ പറയുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോല്‍ ഉസ്മാനേക്കാള്‍ 2 ശതമാനത്തിന്‍റെ മുന്‍തൂക്കമാണ് എഎം ആരിഫിന് ഉള്ളത്.

മാവേലിക്കര, കൊല്ലം

മാവേലിക്കര, കൊല്ലം

മാവേലിക്കരയിൽ വീണ്ടും കൊടിക്കുന്നിൽ സുരേഷ് വിജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. എൽഡിഎഫിന്‍റെ ചിറ്റയം ഗോപകുമാറിന് പരാജയം രുചിക്കേണ്ടി വരും. കൊല്ലം എന്‍ കെ പ്രേമചന്ദ്രനിലൂടെ ഇത്തവണയും യുഡിഎഫ് നിലനിര്‍ത്തുമെന്നാണ് സര്‍വ്വേ പ്രവചനം.

ആറ്റിങ്ങല്‍, തിരുവനന്തപുരം

ആറ്റിങ്ങല്‍, തിരുവനന്തപുരം

ഇടതുമുന്നണിയുടെ പ്രതീക്ഷയാ ആറ്റിങ്ങല്‍ ഇത്തവണയും അവര്‍ക്കൊപ്പം നില്‍ക്കും. എ സമ്പത്ത് വിജയിക്കും. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്ത് ഫോട്ടോ ഫിനിഷാണെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. അപ്പോഴും നേരിയ മുന്‍തൂക്കം ബിജെപിക്കാണ്.

English summary
Lok Sabha Election 2019: Exit poll result udf may won 15 out of 20 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X