കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട് ഉണ്ണിത്താന്‍, കണ്ണൂരില്‍ ഇഞ്ചോടിഞ്ച്, മുന്‍തൂക്കം സുധാകരന്,മനോരമ സര്‍വെ

Google Oneindia Malayalam News

കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയമുറപ്പിക്കുന്ന സീറ്റുകളില്‍ മുന്‍നിരയില്‍ തന്നെയാണ് കാസര്‍കോ‍ഡിന്‍റെ സ്ഥാനം. കഴിഞ്ഞ എട്ട് തവണയായി ഇടതുകോട്ടയായി നില്‍ക്കുന്ന മണ്ഡലം ഇത്തവണയും തങ്ങളെ കൈവിടില്ലെന്നാണ് സിപിഎമ്മിന്‍റെ കണക്ക്കൂട്ടല്‍. പെരിയ ഇരട്ടക്കൊലപാതകം തിരിച്ചടിയായെങ്കിലും സതീഷ് ചന്ദ്രനെന്ന ശക്തനായ സ്ഥാനാര്‍ത്ഥിക്ക് എല്ലാം വികാരങ്ങളേയും മറികടക്കാന്‍ കഴിയുമെന്നാണ് ഇടത് പ്രതീക്ഷ.

എന്നാല്‍ ഇടതുമുന്നണിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ട് കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ ജയിക്കുമെന്ന് മനോരമ ന്യൂസ്-കാര്‍വി സര്‍വ്വെ പ്രവചിക്കുന്നത്.

സിപിഎമ്മില്‍ നിന്നും ബിജെപിയില്‍ നിന്നും വലിയ തോതില്‍ വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിട്ടുണ്ടെന്ന് യുഡിഎഫ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ബിജെപിയുടെ മാത്രം 20000 ലേറെ വോട്ടുകള്‍ മുന്നണി സ്ഥാനാര്‍ത്ഥിയായ രാജ്മോഹന്‍ ഉണ്ണിത്താന് ലഭിച്ചിട്ടുണ്ടെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തല്‍. ഈ വിലയിരുത്തലുകളെ ശരിവെക്കുന്നതാണ് മനോരമ ന്യൂസ്-കാര്‍വി സര്‍വ്വെ പ്രവചനം.

sufhkaran

സിപിഎമ്മിന്‍റെ മറ്റൊരു സിറ്റിങ് സീറ്റായ കണ്ണൂരില്‍ ഇഞ്ചേടിഞ്ച് പോരാട്ടമാണെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. അപ്പോഴും നേരിയ മുന്‍തൂക്കമുള്ളതെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ സുധാകരനാണെന്നും സര്‍വ്വെ അഭിപ്രായപ്പെടുന്നു. സര്‍വ്വെകള്‍ ശരിയായി വരികയാണെങ്കില്‍ വടക്കന്‍ കേരളത്തിലെ രണ്ട് സിറ്റിങ് സീറ്റുകളായിരിക്കും സിപിഎമ്മിന് നഷ്ടമാവുക

English summary
Lok Sabha Election 2019: Exit poll result, udf may win in kannur and Kasaragod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X