കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

14 സീറ്റുകള്‍ പ്രവചിച്ച യുഡിഎഫിന് 2004 ല്‍ ലഭിച്ചത് 1 സീറ്റ്, എല്‍ഡിഎഫിന് 18, പാളിപ്പോയ സര്‍വേകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ ഏഴാംഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായതോടെ വിവിധ ചാനലുകളും ഏജന്‍സികളും നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടുകഴിഞ്ഞു. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ തുടരുമെന്നാണ് പുറത്തുവന്ന സര്‍വേകളെല്ലാം പ്രവചിക്കുന്നത്. കഴിഞ്ഞ തവണത്തെ 44 സീറ്റില്‍ നിന്ന് കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെങ്കിലും അത് 100 സീറ്റുകള്‍ മറികടക്കില്ലെന്നാണ് പ്രവചനം. കേരളത്തില്‍ യുഡിഎഫ് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് ന്യൂസ് 18 ഒഴികേയുള്ള മുഴുവന്‍ സര്‍വ്വേകളും പ്രവചിക്കുന്നത്.

<strong> 20 ല്‍ 15 ഉം യുഡിഎഫിന്; ഇടതിന് വന്‍ തകര്‍ച്ച, കിട്ടുക 4 സീറ്റുകള്‍ മാത്രം, ബിജെപി അക്കൗണ്ട് തുറക്കും</strong> 20 ല്‍ 15 ഉം യുഡിഎഫിന്; ഇടതിന് വന്‍ തകര്‍ച്ച, കിട്ടുക 4 സീറ്റുകള്‍ മാത്രം, ബിജെപി അക്കൗണ്ട് തുറക്കും

സംസ്ഥാനത്ത് 13 സീറ്റുവരെ എല്‍ഡിഎഫ് നേടുമെന്ന് ന്യൂസ് 18 പ്രവചിക്കുന്നതൊഴിച്ചാല്‍ ബാക്കിയുള്ള സര്‍വ്വേകളെല്ലാം തന്നെ യുഡിഎഫ് 15 സീറ്റുകള്‍ വരെ നേടുമെന്നാണ് അഭിപ്രയാപ്പെടുന്നത്. എന്നാല്‍ കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും പ്രവചനങ്ങള്‍ പലപ്പോഴും യഥാര്‍ത്ഥ ജനവിധിയില്‍ നിന്നും ഏറെ അകലെയാണെന്നാണ് സമീപകാല ചിത്രങ്ങള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുക.. ചില മുന്‍കാല എക്സിറ്റ്-പ്രീ പോള്‍ പ്രവചനങ്ങളും യതാര്‍ത്ഥ ജനവിധിയും ഇങ്ങനെ..

നിയമസാഭ തിരഞ്ഞെടുപ്പില്‍

നിയമസാഭ തിരഞ്ഞെടുപ്പില്‍

2016 ലെ നിയമസാഭ തിരഞ്ഞെടുപ്പില്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി രണ്ടുതവണയായിട്ടായിരുന്നു ഏഷ്യാനെറ്റ് ന്യൂസ്-സീ വോട്ടറുമായി സര്‍വ്വേ നടത്തിയത്. മര്‍ച്ചില്‍ നടത്തിയ സര്‍വ്വേയില്‍ എല്‍ഡിഎഫിന് 77 മുതല്‍ 82 വരെ സീറ്റാണ് പ്രവചിച്ചത്. യൂഡിഎഫിന് 55 മുതല്‍ 60 സീറ്റുവരെ കിട്ടുമെന്നും പ്രവചിച്ചു.

ബിജെപിക്ക് മൂന്ന് സീറ്റ്

ബിജെപിക്ക് മൂന്ന് സീറ്റ്

ബിജെപിക്ക് കേരളത്തില്‍ മൂന്ന് സീറ്റ് കിട്ടുമെന്നതായിരുന്നു മാര്‍ച്ചിലെ ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേയിലെ ശ്രദ്ധേയമായ പ്രവചനം. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രിലില്‍ നടത്തിയ സര്‍വേയിലും സീറ്റുകളുടെ എണ്ണത്തില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല.

ഫലം പുറത്തുവന്നപ്പോള്‍

ഫലം പുറത്തുവന്നപ്പോള്‍

പക്ഷെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സര്‍വേ പ്രവചനവുമായി വലിയ അന്തരമായിരുന്നു മുന്നണികള്‍ നേടിയ സീറ്റുകളുടെ കാര്യത്തില്‍ ഉണ്ടായിരുന്നത്. എല്‍ഡിഎഫിന് 91 സീറ്റും യുഡിഎഫിന് 47 സീറ്റുമായിരുന്നു ലഭിച്ചത്. അതേസമയം ബിജെപിക്ക് ലഭിച്ചത് 1 സീറ്റ് മാത്രമായിരുന്നു.

ഇടതുമുന്നണി 3 സീറ്റുകളിലേക്ക്

ഇടതുമുന്നണി 3 സീറ്റുകളിലേക്ക്

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് 17 സീറ്റുകളില്‍ വിജയിക്കുമെന്നും ഇടതുമുന്നണി 3 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നുമായിരുന്നു ടൈംസ് നൗ പ്രവചിച്ചത്. പക്ഷെ ഫലം പുറത്തുവന്നപ്പോള്‍ എല്‍ഡിഎഫിന് എട്ടു സീറ്റുകള്‍ ലഭിച്ചു. യുഡിഎഫ് പ്രകടനം പ്രചനത്തേക്കാള്‍ അഞ്ച് സീറ്റുകള്‍ താഴെപോയി.

വലിയ പാളിച്ച

വലിയ പാളിച്ച

സര്‍വ്വേ ഫലത്തില്‍ ഏറ്റവും വലിയ പാളിച്ച ഉണ്ടായത് 2004 ല്‍ ആയിരുന്നു. ആ വര്‍ഷം യുഡിഎഫിന് 14 സീറ്റുകളായിരുന്നു സര്‍വ്വേ പ്രവചിച്ചത്. ഫലം വന്നപ്പോള്‍ ലഭിച്ചതാകട്ടെ ഒരു സീറ്റും. അന്ന് ആറ് സീറ്റ് പ്രവചിക്കപ്പെട്ട എല്‍ഡിഎഫിന് ഫലം വന്നപ്പോള്‍ ലഭിച്ചത് 18 സീറ്റായിരുന്നു.

2004ല്‍ കേന്ദ്രത്തില്‍

2004ല്‍ കേന്ദ്രത്തില്‍

കേരളത്തില്‍ മാത്രമല്ല കേന്ദ്രത്തിലും എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പാളിപ്പോയ ചരിത്രമുണ്ട്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ നേടിയ വലിയ വിജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ 2004ല്‍ സര്‍ക്കാര്‍ പിരിച്ചു വിട്ട് ലോക്സഭാ തിര‍ഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തീരുമാനിക്കുകയായിരുന്നു

വലിയ വിജയം നേടും

വലിയ വിജയം നേടും

വോട്ടെടുപ്പ് കഴിഞ്ഞതിനുശേഷം പുറത്തുവന്ന എക്‌സിറ്റ് പോളുകളും ബിജെപി വലിയ വിജയം നേടുമെന്നായിരുന്നു 2004 ല്‍ പ്രവചിച്ചിരുന്നത്. 240-250 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നായിരുന്നു പോളുകളുടെ ശരാശരി കണക്ക്. ഭൂരിപക്ഷം സര്‍വ്വേകളും യുപിഎയ്ക്ക് 200 ല്‍ താഴെ സീറ്റുകളായിരുന്നു പ്രവചിച്ചിരുന്നത്.

കോണ്‍ഗ്രസ് സഖ്യം 219

കോണ്‍ഗ്രസ് സഖ്യം 219

എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് സഖ്യം 219 സീറ്റുകള്‍ കരസ്ഥമാക്കുകയും ഇടതുപക്ഷമടക്കമുള്ള സഖ്യകക്ഷികളുമായിച്ചേര്‍ന്ന് ആദ്യ യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ച ബിജെപി ഉള്‍പ്പെട്ട എന്‍ഡിഎക്കാവട്ടെ ലഭിച്ചത് 187 സീറ്റുകള്‍ മാത്രമായിരുന്നു.

2009ല്‍

2009ല്‍

2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ഇഞ്ചോടിച്ച് പോരാട്ടമായിരുന്നു എക്സിറ്റ് പോളുകള്‍ പ്രവചിച്ചത്. എന്‍ഡിഎ 197 സീറ്റും യുപിഎ 199 സീറ്റും നേടുമെന്ന് സ്റ്റാര്‍ ന്യൂസ്, എസി നീല്‍സണ്‍ പ്രവചിച്ചപ്പോള്‍, ടൈംസ് നൗ യുപിഎക്ക് 198 സീറ്റും എന്‍ഡിഎക്ക് 183 സീറ്റുമായിരുന്നു പ്രചവിച്ചത്.

യുപിഎ 262

യുപിഎ 262

എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ യുപിഎ 262 സീറ്റുകളായിരുന്നു നേടിയത്. ഇരുന്നൂറിലേറെ സീറ്റുകള്‍ പ്രവചിക്കപ്പെട്ട എന്‍ഡിഎക്ക് ലഭിച്ചത് 159 സീറ്റുകള്‍ മാത്രമായിരുന്നു. 150 ലെ സീറ്റുകള്‍ നേടുമെന്ന് സര്‍വ്വേകള്‍ അഭിപ്രായപ്പെട്ട മറ്റുകക്ഷികള്‍ക്ക് ലഭിച്ചത് 79 സീറ്റ് മാത്രമായിരുന്നു.

2014 ല്‍

2014 ല്‍

അതേസമയം 2014 ല്‍ പ്രധാന എക്സിറ്റ് പോള്‍ പ്രവചനങ്ങളെല്ലാം കൃത്യമായി വന്നു. മോദിക്കും ബിജെപിക്കും വന്‍ മുന്നേറ്റമുണ്ടാകുമെന്നായിരുന്നു എക്സിറ്റ് പോളുകള്‍ പ്രവചിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സര്‍വ്വേകള്‍ മിക്കവാറും കൃത്യമായി.

ബിജെപിക്ക് 281

ബിജെപിക്ക് 281

2014 ല്‍ സര്‍വേകള്‍ പൊതുവേ എന്‍ഡിഎക്ക് 249 മുതല്‍ 340 വരെ സീറ്റുകളും യുപിഎക്ക് 70 മുതല്‍ 148 സീറ്റുകളുമായിരുന്നു പ്രവചിച്ചത്. എബിപി-നീല്‍സണ്‍ സര്‍വെ ബിജെപിക്ക് 281 സീറ്റുകളായിരുന്നു പ്രവചിച്ചത്. ഫലവുമായി ഏറെ അടുത്തുനിന്ന പ്രവചനവും ഇതായിരുന്നു. അന്ന് ബിജെപി നേടിയത് 282 സീറ്റുകളായിരുന്നു.

English summary
Lok Sabha Election 2019: history of pre poll and exit poll survey predicts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X