കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് നല്‍കില്ലെന്ന് കെവി തോമസിനെ അറിയിച്ചില്ലേ? പറഞ്ഞ് കാണുമെന്ന് ബെന്നി ബെഹനാന്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വും ചേര്‍ന്ന് തഴയുന്നുവെന്ന് കെവി തോമസ് അടക്കമുള്ളവരുടെ പരാതി. തനിക്ക് സീറ്റ് നല്‍കില്ലെന്ന കാര്യം എന്തുകൊണ്ട് പറഞ്ഞില്ലെന്നാണ് കെവി തോമസ് ചോദിക്കുന്നത്. എന്നാല്‍ ഇതിന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹാന്റെ മറുപടി കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് നയിച്ചിരിക്കുന്നത്.

ബിജെപി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി മുതലെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. കെവി തോമസിനെ മാത്രമല്ല, നിരവധി നേതാക്കളെ കേരളത്തില്‍ നിന്ന് ബിജെപി ലക്ഷ്യമിടുന്നുണ്ട്. അമിത് ഷാ കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാതെയാണ് ഈ നീക്കങ്ങള്‍ നടത്തുന്നത്. കോണ്‍ഗ്രസില്‍ നിന്നെത്തുന്നവര്‍ക്ക് സീറ്റിന്റെ കാര്യത്തില്‍ പ്രഥമ പരിഗണന നല്‍കാനും തീരുമാനമുണ്ട്.

പൊട്ടിത്തെറിച്ച് കെവി തോമസ്

പൊട്ടിത്തെറിച്ച് കെവി തോമസ്

തനിക്ക് സീറ്റില്ലെന്ന കാര്യം നേരിട്ട് അറിയിക്കാത്തത് മര്യാദകേടാണെന്ന് കെവി തോമസ് പറഞ്ഞിരുന്നു. തനിക്ക് കോണ്‍ഗ്രസിന്റെ ഓഫറുകളൊന്നും വേണ്ടെന്നായിരുന്നു അദ്ദേഹം തുറന്നടിച്ചത്. അതേസമയം ബിജെപി അദ്ദേഹത്തെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം കെവി തോമസിന് പ്രായമായെന്നും, ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ തലപ്പത്തും ഉണ്ടായിരുന്നത് കൊണ്ട് അദ്ദേഹം മാറണമെന്നായിരുന്നു രാഹുല്‍ ഗാന്ധി തീരുമാനിച്ചത്.

സീറ്റ് നല്‍കില്ലെന്ന് അറിയിച്ചോ?

സീറ്റ് നല്‍കില്ലെന്ന് അറിയിച്ചോ?

കെവി തോമസിന് സീറ്റ് നല്‍കില്ലെന്ന കാര്യം അറിയിച്ചോ എന്നത് സംബന്ധിച്ച് ഇപ്പോള്‍ കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുകയാണ്. എറണാകുളത്ത് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗം ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. ഇവരെ അനുനയിപ്പിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഹൈബി ഈഡന്റെ ഭൂരിപക്ഷം ഇടിയും. കെവി തോമസ് ബിജെപിയിലേക്ക് പോയാലും അതിന്റെ നഷ്ടം കോണ്‍ഗ്രസിനാണ്. ഇത്തവണ സീറ്റുണ്ടാകില്ലെന്ന കാര്യം നേതൃത്വം തോമസിനെ ഏതെങ്കിലും ഘട്ടത്തില്‍ അറിയിച്ചിട്ടുണ്ടാകുമെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്റെ മറുപടി.

സോണിയ നേരിട്ടെത്തും

സോണിയ നേരിട്ടെത്തും

ടോം വടക്കന് പിന്നാലെ കെവി തോമസ് കൂടി പോയാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. ദേശീയ തലത്തില്‍ കേരളത്തിലെ നേതൃത്വത്തെ ദുര്‍ബലപ്പെടുത്താന്‍ ബിജെപി നീക്കങ്ങള്‍ ആരംഭിച്ചെന്ന് സോണിയാ ഗാന്ധിക്ക് വിവരം ലഭിച്ചിരുന്നു. ഇതോടെ അവര്‍ കെവി തോമസിനെ നേരിട്ട് കാണാന്‍ എത്തുന്നുണ്ട്. എഐസിസി പദവികള്‍ അദ്ദേഹത്തിന് നല്‍കാനാണ് നീക്കം. അതേസമയം രാഹുല്‍ ഗാന്ധിക്ക് കീഴില്‍ പ്രവര്‍ത്തിക്കാനും കെവി തോമസിന് താല്‍പര്യമില്ല.

മുതിര്‍ന്ന നേതാക്കളെ തഴയുന്നു

മുതിര്‍ന്ന നേതാക്കളെ തഴയുന്നു

രാഹുലുമായി വളരെ അടുത്ത ബന്ധമില്ലാത്ത മുതിര്‍ന്ന നേതാക്കളെ കോണ്‍ഗ്രസ് തഴഞ്ഞ് തുടങ്ങിയിട്ടുണ്ട്. യുവാക്കളെയോ വനിതകളെയോ സ്ഥാനാര്‍ത്ഥികളാക്കാനാണ് രാഹുല്‍ താല്‍പര്യപ്പെടുന്നത്. എന്നാല്‍ കേരളത്തില്‍ പാര്‍ട്ടി ഘടകം മുതിര്‍ന്ന നേതാക്കളുടെ ബലത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ തിരിച്ചറിഞ്ഞിട്ടില്ല. അസംതൃപ്തരായ നേതാക്കള്‍ കൂടുതല്‍ പദവികളും സ്ഥാനാര്‍ത്ഥിത്വവും വാഗ്ദാനം ചെയ്താല്‍ ബിജെപിയിലെത്തുമെന്ന് അമിത് ഷാ തിരിച്ചറിഞ്ഞിട്ടുണ്ട്.

പിജെ കുര്യനെ ചാക്കിട്ട് പിടിക്കും

പിജെ കുര്യനെ ചാക്കിട്ട് പിടിക്കും

കെവി തോമസും രാജ്യസഭാ ഉപാധ്യക്ഷനായ പിജെ കുര്യനുമാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പട്ടികയില്‍ ഉള്ളത്. ഇരുവരും ബിജെപിയിലെത്തിയാല്‍ തൃശൂര്‍ സീറ്റ് കുര്യനും കെവി തോമസിന് എറണാകുളവും നല്‍കാനാണ് തീരുമാനം. കേന്ദ്രത്തില്‍ നിന്ന് കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവര്‍ ഇരുവരുമായി ചര്‍ച്ച നടത്തും. ഇവര്‍ക്ക് സാധ്യമായ എന്ത് വാഗ്ദാനവും നല്‍കാനാണ് തീരുമാനം. ടോം വടക്കനെയും ചര്‍ച്ചകള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന് ആശങ്ക

കോണ്‍ഗ്രസിന് ആശങ്ക

കെവി തോമസ് പാര്‍ട്ടി വിട്ടാല്‍ അത് യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കും. തിരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയാവും. കോണ്‍ഗ്രസില്‍ ഐക്യമില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എറണാകുളത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മുമ്പേ കെവി തോമസ് പ്രചാരണം തുടങ്ങിയിരുന്നു. അദ്ദേഹം വിട്ടുനിന്നാല്‍ തീരദേശ മേഖലകളിലും പശ്ചിമ കൊച്ചിയിലും കോണ്‍ഗ്രസിന്റെ തകര്‍ച്ച ഉറപ്പാണ്. എന്നാല്‍ കെവി തോമസ് പ്രചാരണത്തില്‍ നിശബ്ദനായാല്‍ അത് ഹൈബി ഈഡന്‍ തോല്‍പ്പിക്കുന്നതിന് തുല്യമാകും.

അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി

അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി

കെവി തോമസിനെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയാണ് രംഗത്തുള്ളത്. തിരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ അദ്ദേഹമുണ്ടാകുമെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. അദ്ദേഹത്തിന് പാര്‍ട്ടിയില്‍ മികച്ച പദവികള്‍ നല്‍കാമെന്ന വാഗ്ദാനവും ഉമ്മന്‍ചാണ്ടി നല്‍കുന്നുണ്ട്. യുഡിഎഫ് കണ്‍വീനറായി അദ്ദേഹത്തെ നിയമിക്കുമെന്നാണ് സൂചന. ബെന്നി ബെഹനാന്‍ ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാണ്. ഹൈബി ഈഡന്‍ വിജയിക്കുന്നതോടെ ഒഴിവ് വരുന്ന നിയമസഭാ സീറ്റില്‍ കെവി തോമസിനെ മത്സരിപ്പിക്കാമെന്ന ഓഫറുമുണ്ട്.

ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ബീഹാറില്‍ സീറ്റില്ല, പകരം രവിശങ്കര്‍ പ്രസാദ് മത്സരിക്കും!!ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ബീഹാറില്‍ സീറ്റില്ല, പകരം രവിശങ്കര്‍ പ്രസാദ് മത്സരിക്കും!!

English summary
lok sabha election 2019 infighting in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X