കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വടകരയിൽ ജയരാജൻ പച്ച തൊടില്ല, 25,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് കെ മുരളീധരൻ

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അഭിമാന പോരാട്ടം നടന്ന മണ്ഡലമാണ് വടകര. സിപിഎം പി ജയരാജനെ മത്സരിപ്പിച്ച മണ്ഡലത്തില്‍ പ്രചാരണത്തിന് പാര്‍ട്ടിയുടെ സംഘടനാ ശക്തി മുഴുവന്‍ ഉപയോഗിച്ചിട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനെ വിജയിപ്പിക്കാന്‍ ബിജെപി വിരുദ്ധരെല്ലാം ഒരുമിച്ചു. ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ കെ മുരളീധരന്‍ വലിയ വിജയ പ്രതീക്ഷയിലാണ്.

ചങ്കിടിച്ച് രാഹുൽ, ചിരിയോടെ മോദി! സത്യപ്രതിജ്ഞയ്ക്ക് തിയ്യതി വരെ നിശ്ചയിച്ചെന്ന് സൂചന!ചങ്കിടിച്ച് രാഹുൽ, ചിരിയോടെ മോദി! സത്യപ്രതിജ്ഞയ്ക്ക് തിയ്യതി വരെ നിശ്ചയിച്ചെന്ന് സൂചന!

വടകരയില്‍ താന്‍ 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും എന്നാണ് കെ മുരളീധരന്‍ അവകാശപ്പെടുന്നത്. തനിക്ക് അനുകൂലമായി മണ്ഡലത്തിലെ സിപിഎം വോട്ടുകളില്‍ വിളളലുണ്ടായി. അതുകൊണ്ട് തന്നെ നൂറ് ശതമാനം വിജയപ്രതീക്ഷ ഉണ്ടെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.

congress

പാര്‍ട്ടി തന്നെ ഒരു ദൗത്യം ഏല്‍പ്പിച്ചിരിക്കുകയായിരുന്നു. ആ ദൗത്യം താന്‍ ഭംഗിയായി തന്നെ നിര്‍വ്വഹിച്ചു. അതിനുളള ഫലം ജനങ്ങളാണ് തരേണ്ടത്. നല്ല റിസള്‍ട്ട് തന്നെ ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നത് എന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വോട്ടെടുപ്പിന് ശേഷം നടത്തിയ വിശകലനങ്ങളില്‍ കണ്ടെത്തിയത് വടകരയില്‍ 25,000 വോട്ടുകള്‍ക്ക് മേലെ ഭൂരിപക്ഷം ലഭിക്കും എന്നാണ്. അതില്‍ എത്ര വേണമെങ്കിലും ഉയരാം എന്നും കെ മുരളീധരന്‍ പറഞ്ഞു.

ചിരി നഷ്ടപ്പെട്ട് രാഹുൽ ഗാന്ധി, ലണ്ടനിലേക്ക് രണ്ട് ദിവസത്തെ യാത്ര, അവസാന നിമിഷം റദ്ദാക്കപ്പെട്ടു!ചിരി നഷ്ടപ്പെട്ട് രാഹുൽ ഗാന്ധി, ലണ്ടനിലേക്ക് രണ്ട് ദിവസത്തെ യാത്ര, അവസാന നിമിഷം റദ്ദാക്കപ്പെട്ടു!

ഇക്കുറി സംസ്ഥാനത്ത് യുഡിഎഫ് മുന്നേറ്റമുണ്ടാക്കും എന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. വടകരയില്‍ കെ മുരളീധരന്‍ വിജയിക്കും എന്നാണ് മനോരമ, മാതൃഭൂമി അടക്കമുളള സര്‍വ്വേകള്‍ പ്രവചിക്കുന്നത്. മുരളീധരന് 47 ശതമാനം വോട്ടും ജയരാജന് 41 ശതമാനം വോട്ടും ലഭിക്കും എന്നാണ് മാതൃഭൂമി എക്‌സിറ്റ് പോള്‍ ഫലം. അതേസമയം കൈരളി ന്യൂസ് സര്‍വ്വേ വടകരയില്‍ പി ജയരാജന് വിജയം പ്രവചിച്ചിട്ടുണ്ട്.

English summary
Lok Sabha Elections 2019: K Muraleedharan predicts victory in Vadakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X