എക്സിറ്റ് പോൾ ഫലങ്ങളെ തളളി കെ സുരേന്ദ്രൻ! പത്തനംതിട്ടയിൽ ബിജെപിയെ കാത്തിരിക്കുന്നത് വൻ വിജയം
പത്തനംതിട്ട: ബിജെപിക്ക് ഇത്തവണ കേരളത്തില്‍ വിജയപ്രതീക്ഷയുളള രണ്ട് മണ്ഡലങ്ങളാണ് തിരുവനന്തപുരവും പത്തനംതിട്ടയും. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്റെ വിജയത്തോടെ ബിജെപി കേരളത്തില്‍ ഒരു സീറ്റുമായി അക്കൗണ്ട് തുറക്കും എന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. പത്തനംതിട്ടിയില്‍ കെ സുരേന്ദ്രന്‍ രണ്ടാമത് എത്തിയേക്കും എന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.
തിരുവനന്തപുരത്തേക്കാളും ബിജെപിക്ക് ഇക്കുറി വിജയസാധ്യത പത്തനംതിട്ടയിലാണ് എന്നാണ് ബിജെപിയുടെ അവലോകന യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. പത്തനംതിട്ടയിലെ ഫലം സംബന്ധിച്ച എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തളളി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍.

പത്തനംതിട്ടയില്‍ യുഡിഎഫ് വിജയിക്കുമെന്ന എക്‌സിറ്റ് പോളുകള്‍ ചിലരുടെ ആഗ്രഹം മാത്രമാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ ബിജെപിക്ക് വന്‍ വിജയം തന്നെ ഉണ്ടാകും. എക്‌സിറ്റ് പോളുകള്‍ കാണാത്ത അടിയൊഴുക്കുകള്‍ മണ്ഡലത്തില്‍ ഉണ്ടായിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.
പത്തനംതിട്ടയില്‍ ഇക്കുറിയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി വിജയിക്കും എന്നാണ് മാതൃഭൂമി ന്യൂസ്-ജിയോ വൈഡ് ഇന്ത്യ സര്‍വ്വേ പ്രവചിക്കുന്നത്. 34 ശതമാനം വോട്ട് നേടി യുഡിഎഫ് വിജയിക്കും. 31 ശതമാനം വോട്ട് നേടി കെ സുരേന്ദ്രന്‍ രണ്ടാമതും വീണ ജോര്‍ജ് 29 ശതമാനം വോട്ട് നേടി മൂന്നാമതാവും എന്നും സര്‍വ്വേ പ്രവചിക്കുന്നു.












Click it and Unblock the Notifications