കാസര്‍കോട് വിട്ടുകൊടുക്കില്ലെന്ന് കെപി സതീഷ് ചന്ദ്രന്‍; ആദ്യ ഫലസൂചനകളില്‍ ഇടതുമുന്നണിക്ക് ലീഡ്
കാസര്‍കോട്: ഇടതുമുന്നണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുകൊണ്ട് കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കെപി സതീഷ് ചന്ദ്രന് മുന്നേറ്റം. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ ലഭിച്ച ആധിപത്യം വോട്ടിങ് യന്ത്രങ്ങളിലെ വോട്ട് എണ്ണിയപ്പോഴും കെ പി സതീഷ് ചന്ദ്രന്‍ തുടരുകയാണ്. വോട്ടെണ്ണല്‍ ആദ്യ 50 മിനുട്ടുകള്‍ പൂര്‍ത്തിയാവുമ്പോള്‍ 536 വോട്ടിന്‍റെ ഭൂരിപക്ഷമാണ് കെപി സതീഷ് ചന്ദ്രന് ഉള്ളത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയമുറപ്പിക്കുന്ന സീറ്റുകളില്‍ മുന്‍നിരയില്‍ തന്നെയാണ് കാസര്‍കോഡിന്‍റെ സ്ഥാനം. കഴിഞ്ഞ എട്ട് തവണയായി ഇടതുകോട്ടയായി നില്‍ക്കുന്ന മണ്ഡലം ഇത്തവണയും തങ്ങളെ കൈവിടില്ലെന്നാണ് സിപിഎമ്മിന്‍റെ കണക്ക്കൂട്ടല്‍. പെരിയ ഇരട്ടക്കൊലപാതകം തിരിച്ചടിയായെങ്കിലും സതീഷ് ചന്ദ്രനെന്ന ശക്തനായ സ്ഥാനാര്‍ത്ഥിക്ക് എല്ലാം വികാരങ്ങളേയും മറികടക്കാന്‍ കഴിയുമെന്നാണ് ഇടത് പ്രതീക്ഷ.

Recommended Video
അതേസമയം ആദ്യഘട്ടത്തിലെ സൂചനകള്‍ കാര്യമാക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്. സിപിഎമ്മില്‍ നിന്നും ബിജെപിയില്‍ നിന്നും വലിയ തോതില്‍ വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിട്ടുണ്ടെന്നും വോട്ട് എണ്ണിക്കഴിയുമ്പോള്‍ ഉണ്ണിത്താന്‍ ജയിക്കുമെന്നും കോണ്‍ഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.












Click it and Unblock the Notifications