കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ എംപിമാര്‍ കേരളത്തില്‍ നിന്ന്? ലീഡ് ചെയ്യുന്നത് 15 സീറ്റുകളില്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസ് ചരിത്ര വിജയത്തിലേക്ക് നീങ്ങുമ്പോള്‍ ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയേല്‍ക്കുന്നതിന്‍റെ സൂചനകളാണ് ഇപ്പോള്‍ ലഭ്യമായിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ 20 ല്‍ 19 സീറ്റിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇതില്‍ 15 സീറ്റിലാണ് നിലവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയുന്നത്.

ആലത്തൂരില്‍ രമ്യ ഹരിദാസ്, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, പാലക്കാട് വികെ ശ്രീകണ്ഠന്‍, വടകരയില്‍ കെ മുരളീധരന്‍, കോഴിക്കോട് എംകെ രാഘവന്‍ എന്നിവരെല്ലാം വിജയം ഉറപ്പിച്ചു കഴിഞ്ഞു. അതേസമയം കേന്ദ്രത്തില്‍ വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് സഖ്യം നേരിട്ടു കൊണ്ടിരിക്കുന്നത്. 86 സീറ്റുകളില്‍ മാത്രമാണ് യുപിഎ ഈ ഘട്ടത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.

congress1

Recommended Video

cmsvideo
മോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ സംതൃപ്തരോ

വോട്ടെണ്ണല്‍ ആദ്യ നാലര മണിക്കൂര്‍ പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നത് കേരളത്തിലാണ്. നിലവിലെ ട്രെന്‍ഡ് അനുസരിച്ച് മുന്നോട്ടുപോവുകയാണെങ്കില്‍ കേരളത്തില്‍ നിന്ന് കോണ്‍ഗ്രസിന് 15 ല്‍ കുറയാത്ത എംപിമാരെ ലഭിച്ചേക്കും. അതേസമയം രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും കോണ്‍ഗ്രസ് പത്തില്‍ കൂടുതല്‍ സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നില്ല. പഞ്ചാബിലും തമിഴ്നാട്ടില്‍ എട്ടും സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്.

English summary
Lok Sabha Election 2019: kerala,punjab, congress leading
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X