കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാക്ടർ ഓടിച്ചും നെല്ല് കൊയ്തും വോട്ട് പിടിത്തം, കോടികളുടെ ആസ്തി, ഹേമമാലിനി ബിജെപിയുടെ താരറാണി

Google Oneindia Malayalam News

Recommended Video

cmsvideo
ഡ്രീം ഗേൾ ആയി പിന്നീട് BJPയിലെത്തിയ ഹേമ മാലിനി | Oneindia Malayalam

ഉത്തര്‍ പ്രദേശിലെ മഥുരയില്‍ ബിജെപി ഇത്തവണയും അങ്കത്തിന് ഇറക്കിയിരിക്കുന്നത് ബോളിവുഡിലെ താരറാണിയായിരുന്ന ഹേമ മാലിനിയെ ആണ്. വോട്ട് പിടിക്കാന്‍ മണ്ഡലത്തിലെ ഗ്രാമങ്ങളിലെത്തി നെല്ല് കൊയ്യുന്ന ഫോട്ടോ ഷൂട്ട് നടത്തി ഹേമമാലിനി വിവാദത്തിലായിരുന്നു.

ഇത്തരം നാടകളുടെ പേരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഏറെ വിമര്‍ശിക്കപ്പെട്ടു. പിന്നാലെ ഹേമമാലിനിയുടെ ആസ്തി വര്‍ധനവ് സംബന്ധിച്ച റിപ്പോര്‍ട്ടുകളും നടിയെ വാര്‍ത്താ തലക്കെട്ടുകളിലെത്തിച്ചു. 5 വര്‍ഷത്തിനിടെ 34.6 കോടിയാണ് ആസ്തിയിലെ വര്‍ധനവ്. ഹേമമാലിനിയെ കുറിച്ച് നിങ്ങൾക്കറിയാത്ത പലതുമുണ്ട്.

ഡ്രീം ഗേള്‍

ഡ്രീം ഗേള്‍

ഇന്ത്യയിലെ ആദ്യത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിളിപ്പേരുണ്ട് ഹേമമാലിനിക്ക്. ഡ്രീം ഗേള്‍ എന്നാണ് ആരാധകര്‍ ഹേമ മാലിനിയെ വിളിക്കുന്നത്. നടിയും സംവിധായകയും നര്‍ത്തികയും ഏറ്റവും ഒടുവില്‍ രാഷ്ട്രീയ പ്രവര്‍ത്തകയുമൊക്കെയായി മാറിയതാണ് ഹേമ മാലിനിയുടെ ജീവിതം. 1948ല്‍ തമിഴ്‌നാട്ടിലെ ഒരു യാഥാസ്ഥിതിക അയ്യങ്കാര്‍ കുടുംബത്തിലാണ് ഹേമ മാലിനിയുടെ ജനനം. നൃത്തത്തില്‍ നിന്നാണ് സിനിമയിലേക്കും പിന്നീട് രാഷ്ട്രീയത്തിലേക്കുമുളള ഹേമമാലിനിയുടെ നീണ്ട യാത്രയുടെ തുടക്കം.

സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക്

സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക്

സിനിമയിലെ തിളങ്ങുന്ന പ്രതിച്ഛായ തന്നെയാണ് ഹേമമാലിനിയെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. ബിജെപി ആശയങ്ങളോട് താല്‍പര്യമുണ്ടായിരുന്ന ഹേമ മാലിനി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും മുന്‍പേ പാര്‍ട്ടിക്ക് വേണ്ടിയുളള പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ബോളിവുഡിലെ പ്രമുഖ താരമായ വിനോദ് ഖന്ന 1999ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരി്ച്ചിരുന്നു.

പഞ്ചാബിന്റെ മരുമകൾ

പഞ്ചാബിന്റെ മരുമകൾ

വിനോദ് ഖന്നയ്ക്ക് വേണ്ടി പ്രചാരണ രംഗത്ത് ഇറങ്ങുന്നത് വഴിയാണ് ഹേമ മാലിനിയും രാഷ്ട്രീയത്തിലേക്ക് പതുക്കെ ചുവട് വെച്ച് തുടങ്ങിയത്. പഞ്ചാബിന്റെ മരുമകളായി തന്നെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു ഹേമ മാലിനി രാഷ്ട്രീയത്തിലേക്ക് കടന്ന് വരുന്നത്. രാഷ്ട്രീയവും കലയും ഒരു പോലെ ചേര്‍ത്ത് പിടിക്കാനായിരുന്നു ഹേമ മാലിനിക്ക് താല്‍പര്യം. 2004ല്‍ ഔദ്യോഗികമായി ഹേമ മാലിനി ബിജെപിയില്‍ അംഗമായി ചേര്‍ന്നു.

പെട്ടന്നുളള വളർച്ച

പെട്ടന്നുളള വളർച്ച

ബിജെപി പ്രസിഡണ്ട് ആയിരുന്ന എം വെങ്കയ്യ നായിഡുവാണ് ഹേമ മാലിനിയെ പാര്‍ട്ടിയിലേക്ക് എത്തിക്കാന്‍ മുന്‍കൈ എടുത്തത്. അതിന് മുന്‍പ് തന്നെ രാജ്യസഭയില്‍ അംഗമായിരുന്നു ഹോമ മാലിനി. 2003 മുതല്‍ 2009 വരെ ഹേമ മാലിനി രാജ്യ സഭയില്‍ അംഗമായി പ്രവര്‍ത്തിച്ചു. മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമാണ് ഹേമ മാലിനിയെ രാജ്യ സഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. പാര്‍ട്ടിയില്‍ വളരെ പെട്ടെന്ന് തന്നെ നേതൃസ്ഥാനങ്ങളിലേക്ക് ഹേമ മാലിനി വളര്‍ന്നു.

ബിജെപി ജനറല്‍ സെക്രട്ടറിയായി

ബിജെപി ജനറല്‍ സെക്രട്ടറിയായി

2010 മാര്‍ച്ചിലാണ് ബിജെപി ജനറല്‍ സെക്രട്ടറിയായി ഹേമ മാലിനി നിയമിക്കപ്പെട്ടത്. 2011- 2012 കാലഘട്ടത്തില്‍ ഹേമ മാലിനി വീണ്ടും രാജ്യ സഭയിലെത്തി. ബിജെപി ജനറല്‍ സെക്രട്ടറി അനന്ത കുമാറാണ് ഹേമ മാലിനിയെ നാമ നിര്‍ദേശം ചെയ്തത്. ഹേമ മാലിനി ആദ്യമായി ലോക്‌സഭയില്‍ എത്തുന്നത് 2014ല്‍ ആണ്. നിലവില്‍ ഉത്തര്‍ പ്രദേശിലെ മധുരയില്‍ നിന്നുളള ലോക്‌സഭാംഗമാണ് ഹേമ മാലിനി.

പത്മ പുരസ്‌ക്കാരം

പത്മ പുരസ്‌ക്കാരം

ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിയെ ആണ് ഹേമ മാലിനി മധുരയില്‍ പരാജയപ്പെടുത്തിയത്. 3,30,743 വോട്ടുകള്‍ക്കാണ് ഹേമ മാലിനിയുടെ ജയം. 2000ത്തില്‍ ഹേമ മാലിനിക്ക് പത്മ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ സംഭാവനകള്‍ ഹേമ മാലിനിയുടെ ഭാഗത്ത് നിന്നുമുണ്ടായിട്ടുണ്ട്. മൃഗസംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പേട്ടയുമായി ചേര്‍ന്ന് ഹേമ മാലിനി പ്രവര്‍ത്തിക്കുന്നു.

വിവാദ പരാമർശങ്ങൾ

വിവാദ പരാമർശങ്ങൾ

തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ട് നിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധേയമായ ഇടപെടലുകള്‍ ഹേമ മാലിനി നടത്തിയിരുന്നു. തനിക്ക് ആഗ്രമുണ്ടെങ്കില്‍ ഈ നിമിഷം തന്നെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാകാമെന്നതടക്കമുളള ഹേമ മാലിനിയുടെ പരാമര്‍ശങ്ങള്‍ വിവാദത്തിലായിരുന്നു. മധുരയില്‍ കഴിഞ്ഞ നാല് വര്‍ഷമായി മികച്ച പ്രവര്‍ത്തനം കാഴ്ച വെയ്ക്കാന്‍ സാധിച്ചു എന്നാണ് ഹേമ മാലിനി അവകാശപ്പെടുന്നത്.

ഹേമയ്ക്ക് അധിക്ഷേപം

ഹേമയ്ക്ക് അധിക്ഷേപം

റോഡുകള്‍ മെച്ചമാക്കിയത് ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ മണ്ഡലത്തിന് വേണ്ടി ചെയ്തുവെന്ന് ഹേമ മാലിനി പറയുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ഹേമ മാലിനി വാര്‍ത്തകളില്‍ നിറയുന്നത് കോണ്‍ഗ്രസ് മന്ത്രിയായ സജ്ജന്‍ സിംഗ് വര്‍മ്മയുടെ വിവാദ പ്രസ്താവനയിലൂടെയാണ്. നൃത്തം ചെയ്ത് ബിജെപിക്ക് വേണ്ടി വോട്ട് നേടാന്‍ ഹേമമാലിനിയുണ്ടല്ലോ എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പ്രിയങ്ക ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ബിജെപിക്കുളള മറുപടിയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

പ്രിയങ്ക ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും പൂട്ടി യോഗി ആദിത്യനാഥ്! റാലികൾ റദ്ദാക്കിപ്രിയങ്ക ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും പൂട്ടി യോഗി ആദിത്യനാഥ്! റാലികൾ റദ്ദാക്കി

മധുരയിൽ ഇത്തവണയും ബിജെപി ഇറക്കിയത് ഹേമ മാലിനിയെ.. പോരാട്ടം കനക്കും

English summary
Lok Sabha Election 2019: Hema Malini contesting from Mathura second time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X