കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടിൽ രാഹുൽ ഗാന്ധിയെ വീഴ്ത്താൻ പുതിയ തന്ത്രം! തിരുവനന്തപുരത്ത് നിന്ന് ഇടതിന്റെ അപരൻ!

Google Oneindia Malayalam News

Recommended Video

cmsvideo
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ അപരൻ | Oneindia Malayalam

കല്‍പ്പറ്റ: സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി എത്തിയതോടെ വയനാട്ടിലെ തിരഞ്ഞെടുപ്പ് പോരില്‍ ഇടതുപക്ഷത്തിന് വീറും വാശിയും ഏറിയിരിക്കുകയാണ്. ഇടത് നേതാക്കള്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും രൂക്ഷമായി കടന്നാക്രമിക്കാന്‍ തന്നെ തുടങ്ങിയിരിക്കുന്നു.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കണം എന്ന ഉറച്ച തീരുമാനത്തിലാണ് ഇടതുപക്ഷം. വയനാട്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത് ജയിക്കാനാണ് എന്നാണ് പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ വയനാട്ടില്‍ രാഹുലിനെ വീഴ്ത്താന്‍ ഇടതുപക്ഷം തന്ത്രം മാറ്റുകയാണ്.

വിജയം ഉറപ്പിച്ച് കോൺഗ്രസ്

വിജയം ഉറപ്പിച്ച് കോൺഗ്രസ്

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേയും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലേയും കണക്കുകള്‍ യുഡിഎഫിന് വന്‍ ആത്മവിശ്വാസമേകുന്നതല്ല വയനാട്ടില്‍. എങ്കിലും വയനാട് യുഡിഎഫിന്റെ ഏറ്റവും സുരക്ഷിത മണ്ഡലമായി തന്നെയാണ് വിലയിരുത്തുന്നത്. സ്ഥാനാര്‍ത്ഥി രാഹുല്‍ ആവുന്നതോടെ വിജയം കോണ്‍ഗ്രസ് അടിവരയിട്ട് ഉറപ്പിക്കുന്നു.

വീറും വാശിയും

വീറും വാശിയും

എന്നാല്‍ ദേശീയ തലത്തിലുളള മുന്‍ഗണനാ വിഷയങ്ങള്‍ മറന്ന് മത്സരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം. വയനാട്ടിൽ രാഹുല്‍ ഗാന്ധിയെ ഏത് വിധേനെയും തോല്‍പ്പിക്കുക എന്നതാണ് ഇടത് മുന്നണിയുടെ ലക്ഷ്യം.

എതിരാളി മുന്നേറുന്നു

എതിരാളി മുന്നേറുന്നു

രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന സിപിഐയുടെ പിപി സുനീര്‍ വയനാട്ടില്‍ സ്വാധീനമുളള നേതാവാണ്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിനേക്കാള്‍ ഏറെ മുന്നിലും എത്തിയിട്ടുണ്ട് സുനീര്‍. ചിട്ടയായ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ സുനീറിനെ വിജയിപ്പിച്ച് എടുക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.

അൽപം വളഞ്ഞ വഴി

അൽപം വളഞ്ഞ വഴി

എന്നാല്‍ നേരിട്ടുളള ഏറ്റുമുട്ടല്‍ മാത്രമല്ല. രാഹുലിനെ പോലൊരു വന്‍മരത്തെ വീഴ്ത്താന്‍ അല്‍പം വളഞ്ഞ വഴിയും ഇടതുപക്ഷം പരീക്ഷിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ ഒരു അപരനെ ഇറക്കി മത്സരിപ്പിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഹുൽ ഗാന്ധിക്ക് അപരൻ

രാഹുൽ ഗാന്ധിക്ക് അപരൻ

രാഹുല്‍ എന്ന പേര് സ്വാഭാവികം ആണെങ്കിലും രാഹുല്‍ ഗാന്ധി എന്ന പേര് കോണ്‍ഗ്രസ് അധ്യക്ഷന് അല്ലാതെ മറ്റാര്‍ക്കും കേട്ടിട്ടില്ല. എന്നാല്‍ തിരുവനന്തപുരത്ത് ഈ പേരില്‍ ഒരാളുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ അപരന്‍ രാഹുല്‍ ഗാന്ധി ഒരു വിദ്യാര്‍ത്ഥിയാണെന്നും ഡിവൈഎഫ്ഐക്കാരനാണെന്നും സൂചനയുണ്ട്. രാഹുൽ ഗാന്ധി കെഇ എന്നാണ് ഇയാളുടെ പേര്

തടയിടാൻ കോൺഗ്രസ്

തടയിടാൻ കോൺഗ്രസ്

രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ മത്സരിക്കാന്‍ ഈ അപരന്റെ പിന്നാലെയാണ് ഇടത് നേതാക്കള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. ഇടതിന്റെ ഈ രഹസ്യനീക്കത്തിന് തടയിടാന്‍ കോണ്‍ഗ്രസ് നേതൃത്വവും ശ്രമം നടത്തുന്നുണ്ട് എന്നും സൂചനയുണ്ട്.

അംഗങ്ങള്‍ക്ക് വോട്ട് ക്വോട്ട

അംഗങ്ങള്‍ക്ക് വോട്ട് ക്വോട്ട

പേരിലെ ഇനീഷ്യൽ ഒഴിവാക്കി രാഹുൽ ഗാന്ധിയായി മത്സരിക്കാൻ തന്നെയാണ് ശ്രമം എന്നാണ് റിപ്പോർട്ടുകൾ. ഇയാൾ ഇതുവരെ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടില്ല. അപരന്മാര്‍ വോട്ട് പിടിച്ച് തിരഞ്ഞെടുപ്പ് തോല്‍പ്പിച്ച ചരിത്രങ്ങള്‍ ഏറെയുണ്ട്. അത് തന്നെയാണ് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നതും. അപരനെ ഇറക്കി മാത്രമല്ല, പാര്‍ട്ടി അംഗങ്ങള്‍ക്ക് വോട്ട് ക്വോട്ട നിശ്ചയിച്ചും സിപിഎം രാഹുല്‍ ഗാന്ധിക്ക് എതിരെ വയനാട്ടില്‍ കച്ച മുറുക്കുകയാണ്.

ഒരു ലക്ഷം വോട്ടുകള്‍

ഒരു ലക്ഷം വോട്ടുകള്‍

പുതുതായി ഒരു ലക്ഷം വോട്ടുകള്‍ പിടിക്കണം എന്നാണ് വയനാട്ടിലെ പാര്‍ട്ടി അംഗങ്ങള്‍ക്ക് സിപിഎം നല്‍കിയിരിക്കുന്ന നിര്‍ദേശം. വയനാട്ടില്‍ 20,000 പാര്‍ട്ടി അംഗങ്ങളാണുളളത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഈ നിര്‍ദേശം.

എല്‍ഡിഎഫിന് അനുകൂലമാക്കണം

എല്‍ഡിഎഫിന് അനുകൂലമാക്കണം

മറ്റ് പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യാനിരിക്കുന്ന രണ്ട് കുടുംബങ്ങളെ എങ്കിലും ഓരോ ബൂത്തിലും ചുമതലയുളളവര്‍ എല്‍ഡിഎഫിന് അനുകൂലമാക്കിയെടുക്കണം. ലോക്കല്‍ കമ്മിറ്റി അംഗത്തിന് 3 കുടുംബങ്ങളുടേയും ഏരിയാ കമ്മിറ്റി അംഗത്തിന് 5 കുടുംബങ്ങളുടേയും ക്വോട്ടയാണ് നിശ്ചയിച്ചിരിക്കുന്നത്.

വിഷുവിന് വീടുകളിലേക്ക്

വിഷുവിന് വീടുകളിലേക്ക്

ഇത്തരത്തില്‍ സിപിഎം തനിച്ച് ഒരു ലക്ഷത്തോളം അധിക വോട്ടുകള്‍ ഉണ്ടാക്കണം എന്നാണ് നിര്‍ദേശം. ഒരു പാര്‍ട്ടി അംഗത്തിന് പത്ത് വീടുകളുടെ ചുമതലയാണുളളത്. വിഷു ദിവസം പാര്‍ട്ടി അംഗം അഞ്ച് ബന്ധുവീടുകളില്‍ സന്ദര്‍ശനം നടത്തി വോട്ടുറപ്പിക്കണം എന്നും നിര്‍ദേശമുണ്ട്.

ഈസ്റ്റര്‍ ദിവസം കാര്‍ഡുകള്‍

ഈസ്റ്റര്‍ ദിവസം കാര്‍ഡുകള്‍

അവധി ദിവസങ്ങളായ ഏപ്രില്‍ 18നും 19നും പരമാവധി വീടുകള്‍ സന്ദര്‍ശിച്ച് പ്രചാരണം നടത്താനും ഈസ്റ്റര്‍ ദിവസം കാര്‍ഡുകള്‍ വിതരണം ചെയ്യാനും നിര്‍ദേശം നല്‍കിയിരിക്കുകാണ്. പാര്‍ട്ടിയുടെ നേരിട്ടുളള സംഘടനാ സംവിധാനം ഉപയോഗിച്ച് മാത്രമല്ല പോഷക സംഘടനകളേയും ഉപയോഗപ്പെടുത്താനാണ് തീരുമാനം.

ഭൂരിപക്ഷം മറിടക്കണം

ഭൂരിപക്ഷം മറിടക്കണം

സിപിഎം നിയന്ത്രണത്തിലുളള ആദിവാസി ക്ഷേമ സമിതി പ്രത്യേക യോഗം ചേരുകയുണ്ടായി. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് ഈ യോഗം രൂപം നല്‍കി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം ലക്ഷത്തില്‍ നിന്ന് 20,870 ആയി കുറയ്ക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചിരുന്നു. ക്വോട്ട പ്രകാരം വോട്ട് പിടിച്ചാല്‍ ആ ഭൂരിപക്ഷം മറികടക്കാമെന്ന് ഇടതുമുന്നണി കണക്ക് കൂട്ടുന്നു.

വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് അപ്രതീക്ഷിത എതിരാളി, മത്സരിക്കാൻ സരിത എസ് നായരുമെന്ന് സൂചനവയനാട്ടിൽ രാഹുൽ ഗാന്ധിക്ക് അപ്രതീക്ഷിത എതിരാളി, മത്സരിക്കാൻ സരിത എസ് നായരുമെന്ന് സൂചന

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Lok Sabha Election 2019: LDF's new tactics to beat Rahul Gandhi in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X