Get Updates
Get notified of breaking news, exclusive insights, and must-see stories!

കെസി വേണുഗോപാല്‍ മല്‍സരിച്ചേക്കും; സൂചന നല്‍കി മുല്ലപ്പള്ളി, ആലപ്പുഴയില്‍ ഇല്ല എന്നാണ് പറഞ്ഞത്

Recommended Video

cmsvideo
    കെസി വേണുഗോപാല്‍ മല്‍സരിച്ചേക്കും | Oneindia Malayalam

    തിരുവനന്തപുരം: കെസി വേണുഗോപാല്‍ മല്‍സരിക്കുമെന്ന സൂചന നല്‍കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ആലുപ്പുഴയില്‍ മല്‍സരിക്കില്ല എന്നാണ് കെസി പറഞ്ഞതെന്നും തീരെ മല്‍സരിക്കുന്നില്ല എന്ന വ്യാഖ്യാനം വേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

    14

    ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മല്‍സരിക്കില്ലെന്ന് കഴിഞ്ഞദിവസം കെസി വേണുഗോപാല്‍ പറഞ്ഞിരുന്നു. സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറിയാണ് അദ്ദേഹം. കര്‍ണാടക കോണ്‍ഗ്രസിന്റെതിന് പുറമെ, ദേശീയ തലത്തില്‍ ഒട്ടേറെ ചുമതലകളുണ്ട്. ദില്ലിയിലിരുന്ന് ആലപ്പുഴയില്‍ മല്‍സരിക്കുന്നത് ഉചിതമല്ലെന്നാണ് അദ്ദേഹം കഴിഞ്ഞദിവസം സൂചിപ്പിച്ചത്.

    ചുമതലകള്‍ നല്‍കിയത് രാഹുല്‍ ഗാന്ധിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് അറിയാം താന്‍ മല്‍സരിക്കേണ്ടതില്ലെന്ന്. മുഴുവന്‍ സംസ്ഥാനങ്ങളിലെയും സീറ്റ് നിര്‍ണയം ഉള്‍പ്പെടെയുള്ള സുപ്രധാന ചുമതലകള്‍ തനിക്കുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞിരുന്നു.

    അതേസമയം, താന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് മില്ലപ്പള്ളി രാമചന്ദ്രന്‍ ആവര്‍ത്തിച്ചു. കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കുമ്പോള്‍ ഇക്കാര്യത്തില്‍ തനിക്ക് ഉറപ്പ് ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    കേരളാ കോണ്‍ഗ്രസില്‍ പിളര്‍പ്പിന് സാധ്യതയില്ല. ആവശ്യം വന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ വിഷയത്തില്‍ ഇടപെടുമെന്നും മാണി, ജോസഫ്, ജോസ് കെ മാണി എന്നിവരുമായി സംസാരിച്ചുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+