Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ യുഡിഎഫിന് മുന്‍തൂക്കമെന്ന് ന്യൂസ് നേഷന്‍ സര്‍വെ; ബിജെപിക്ക് ചരിത്ര നേട്ടം, 3 സീറ്റുകള്‍

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ പ്രവിച്ച് ന്യൂസ് നേഷന്‍ സര്‍വ്വെ. സംസ്ഥാനത്തെ 20 സീറ്റുകളില്‍ 11 മുതല്‍ 13 സീറ്റുകളില്‍ വരെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് വിജയിച്ചേക്കെന്നുമാണ് ന്യൂസ് നേഷന്‍ സര്‍വ്വേ അഭിപ്രായപ്പെടുന്നത്. 2014 ല്‍ 12 സീറ്റുകളായിരുന്നു യുഡിഎഫിന് കേരളത്തില്‍ ലഭിച്ചത്.

എറ്റവും കുറഞ്ഞനിലയില്‍ കഴിഞ്ഞ തവണത്തെ പ്രകടനം യുഡിഎഫിന് ആവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. ഏറ്റവും കൂടിയ അവസ്ഥയില്‍ പോലും ഒരു സീറ്റ് മാത്രമാണ് യുഡിഎഫിന് അധികമായി നേടാന്‍ കഴിയുക. അതേസമയം എല്ലാ നിലയിലും ഇടതുമുന്നണിക്ക് തിരിച്ചടി തന്നെയാണ് ന്യൂസ് നേഷന്‍ സര്‍വ്വെ പ്രവചിക്കുന്നത്.

 alliance

അഞ്ച് മുതല്‍ ഏഴ് മുതല്‍ സീറ്റുകളാണ് ഇടതുമുന്നണിക്ക് കേരളത്തില്‍ ന്യൂസ് നേഷന്‍ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 8 സീറ്റുകളായിരുന്നു ഇടതിന് കേരളത്തില്‍ ലഭിച്ചത്. അത് ഇത്തവണ ഏറ്റവും മോശമായ നിലയില്‍ 5 വരെ താഴ്ന്നേക്കാം. ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ കഴിഞ്ഞാലും പരമാവധി ഏഴ് സീറ്റുകളാണ് ഇടതിന് പ്രവചിക്കുന്നത്.

അതേസമയം ബിജെപി സംസ്ഥാനത്ത് വലിയ നേട്ടമുണ്ടാക്കുമെന്നാണ് സര്‍വ്വെ പ്രവചിക്കുന്നത്. കേളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് തന്നെ സര്‍വ്വെ പ്രഖ്യാപിക്കുന്നു. ഒന്നു മുതല്‍ മൂന്ന് വരെ സീറ്റുകളാണ് കേരളത്തില്‍ ബിജെപിക്ക് ന്യൂസ് നേഷന്‍ പ്രവചിക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+