കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുഷാർ അടക്കം എൻഡിഎ സ്ഥാനാർത്ഥികൾ ആരും ജയിക്കില്ല, പ്രവചനവുമായി വെള്ളാപ്പളളി നടേശൻ!

Google Oneindia Malayalam News

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തിലുളള വിജയസാധ്യത അപ്പാടെ തളളിക്കളഞ്ഞ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍. സംസ്ഥാനത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കാന്‍ സാധ്യത ഇല്ലെന്ന് വെള്ളാപ്പളളി നടേശന്‍ അഭിപ്രായപ്പെട്ടു. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ തിരുവനന്തപുരത്ത് മത്സരിച്ച കുമ്മനം രാജശേഖരനാണ് അല്‍പമെങ്കിലും വിജയസാധ്യത ഉളളത് എന്നും വെള്ളാപ്പളളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

മകനും ബിഡിജെഎസ് നേതാവുമായ തുഷാര്‍ വെള്ളാപ്പളളി അടക്കമുളളവര്‍ ജയിക്കാന്‍ സാധ്യത ഇല്ല. കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിക്ക് എതിരെ വയനാട്ടിലാണ് തുഷാര്‍ വെളളാപ്പളളി മത്സരിച്ചത്. നേരത്തെയും തുഷാറിന്റെ ജയസാധ്യത വെളളാപ്പളളി നടേശന്‍ തളളിക്കളഞ്ഞിരുന്നു.

bjp

കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും മാത്രമാണ് ശക്തമായ സാന്നിധ്യമായി നില്‍ക്കുന്നത്. ഈ രണ്ട് മുന്നണികളില്‍ നിന്നും അടര്‍ന്ന് വരുന്നവരെ ചേര്‍ത്ത് വേണം ഇവിടെ മൂന്നാമത് ഒരു മുന്നണിയുണ്ടാക്കാന്‍. അത് വളരെ പ്രയാസകരമായ കാര്യമാണെന്നും വെളളാപ്പളളി അഭിപ്രായപ്പെട്ടു. ന്യൂസ് 18ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് വെളളാപ്പളളിയുടെ പ്രതികരണം.

ബിജെപിയില്‍ അസംതൃപ്തരായ ചിലരുണ്ടെന്നും ഗ്രൂപ്പിസം ഉണ്ടെന്നും വെളളാപ്പളളി പറഞ്ഞു. ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിളള നല്ലവനും മിടുക്കനുമാണ്. എന്നാല്‍ ശ്രീധരന്‍ പിളളയ്ക്ക് ഇപ്പോള്‍ ശനിദശയാണ്. പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രീധരന്‍ പിളളയ്ക്ക് മോഹമുണ്ടായിരുന്നു. ഇക്കാര്യം പലരോടും അദ്ദേഹം പറയുകയും ചെയ്തു. എന്നാല്‍ സ്ഥാനാര്‍ത്ഥിയായി മറ്റൊരാളാണ് എത്തിയത് എന്നും അതില്‍ ബിജെപിക്കുളളില്‍ അസംതൃപ്തിയുണ്ടെന്നും വെള്ളാപ്പളളി പറഞ്ഞു.

English summary
Lok Sabha Election 2019: No Chance of victory for NDA in Kerala, says Vellappally Natesan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X