കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ വരവ് തെറ്റായ സന്ദേശം; പിണറായിയുടെ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

കണ്ണൂര്‍: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ രാഷ്ട്രീയ സത്തയ്ക്ക് ചേര്‍ന്നതല്ല കോണ്‍ഗ്രസ് നീക്കം. ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടത് എന്ന സന്ദേശമാണ് രാഹുല്‍ ഗാന്ധി നല്‍കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Pina

ഇതു ശരിയാണോ എന്ന് കോണ്‍ഗ്രസ് ആലോചിക്കണം. തിരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ വഴിക്ക് നടക്കും. രാഹുല്‍ ഗാന്ധിയുടെ വരവോടെ അതിന് എന്തെങ്കിലും പ്രത്യേകതയുണ്ട് എന്ന് തോന്നുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി മല്‍സരിച്ചാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി മല്‍സരിച്ചാല്‍ സിപിഐ സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്ന് വിഎം സുധീരന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു.

രാഹുല്‍ വയനാട്ടില്‍ മല്‍സരിച്ചാല്‍ അതിന്റെ തരംഗം എല്ലാ സീറ്റുകളിലും പ്രതിഫലിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുല്‍ മല്‍സരിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ ബാക്കി കാര്യങ്ങള്‍ പറയാമെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത!! ഇന്ത്യയില്‍ ഏഴിടത്ത് ഖത്തര്‍ വിസാ കേന്ദ്രങ്ങള്‍; കൊച്ചിയിലുംപ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത!! ഇന്ത്യയില്‍ ഏഴിടത്ത് ഖത്തര്‍ വിസാ കേന്ദ്രങ്ങള്‍; കൊച്ചിയിലും

രാഹുല്‍ കേരളത്തില്‍ മല്‍സരിക്കണമെന്നത് ജനാധിപത്യ വിശ്വാസികളുടെ ആഗ്രഹമാണെന്ന് വിഎം സുധീരന്‍ പറഞ്ഞു. വയനാട് നേരത്തെ മനസില്‍ കണ്ടിരുന്നു. യുഡിഎഫ് പ്രവര്‍ത്തകരുടെ താല്‍പ്പര്യപ്രകാരം രാഹുല്‍ വയനാട്ടില്‍ തന്നെ മല്‍സരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തില്‍ രാഹുല്‍ മല്‍സരിച്ചാല്‍ സംസ്ഥാനത്തിന് ആവേശം പകരും. 20 മണ്ഡലങ്ങളിലും ഗുണം ചെയ്യും. മുഴുവന്‍ മണ്ഡലങ്ങളിലും യുഡിഎഫ് ജയിക്കുമെന്നും ശശി തരൂര്‍ പറഞ്ഞു.

English summary
Rahul Gandhi come to Wayanad, Pinarayi Vijayan Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X